വീണാദേവി
പൊക്കിള്‍ക്കൊടിയില്‍ നിന്നുദിച്ച
ഒരു മഴവില്ല് നിന്നെത്തേടി എത്തുന്നു .
അത് നിന്നില്‍നിന്നും എന്നിലേക്കുള്ള പാലം .
മഴവില്ലിന്‍റെ പാലം .
അതിലൂടെ നടന്നു ഞാന്‍ നിന്നിലെക്കും
നീ എന്നിലേക്കും വരുന്നു .
അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ
ആയിരിക്കുന്നുവല്ലോ ഈയാത്ര.
ഈ മഴവില്‍ നിറങ്ങള്‍ ഓരോ പരമാണുവിലും നിറഞ്ഞ്,
ഹൃദയത്തെ വലം വെച്ച് ,
സിരകളില്‍ ചുഴലി കുത്തി
രോമകൂപങ്ങളില്‍ പ്രകാശ ധാരയായി പ്രസരിക്കുന്നു .
സ്വയം പ്രകാശമായ് രൂപാന്തരം ചെയ്ത ഇരു ബിംബങ്ങള്‍
മഴവില്ലിലൂടെ യാത്ര ചെയ്യുന്നു .
വി. മീനാക്ഷി