ശ്രീകൃഷ്ണദാസ് മാത്തൂര്‍.
മതിലു കയറിപ്പോയ മറുഭാഗം
വലിച്ചെടുക്കാനാകാതെ നമ്മുടെ
പകുതിഭാഗം വീടിരിക്കുന്നിടത്തുണ്ട്.
മറുപകുതിയില്‍ ഓര്‍മ്മയുടെ വച്ചാരാധന
വിളക്കു കെടുത്തി തെരുവിലിറങ്ങുന്നുണ്ട്.
ഇന്നല്ലെങ്കില്‍ നാളെ വരാനിരിക്കും
കുലുക്കപ്പിറ്റേന്നിന്റെ മണ്കൂനയ്ക്കുള്ളില്‍
തന്നെയും ഗൌനിക്കെന്നൊരു നിലവിളി
ഇപ്പോഴേ നെഞ്ചില്‍ കൊക്കുരുമ്മുന്നുണ്ട്.
വിക്ഷേപണങ്ങള്‍ തീ കൊളുത്തും
ആകാശത്തിലേക്കെത്തി നോക്കി
തനിക്കൊരാകാശം പോലുമിനി
സ്വന്തമായില്ലല്ലോ എന്ന്
ആകാശം ചുവന്നു തുടുക്കവേ,
വീടുകള്‍ക്കിടയില്‍ തനിക്കില്ലാത്തോ-
രിടുക്കിടനാഴിയിലൂടെ നുഴഞ്ഞ്
അലോപ്പതി ക്യാപ്സ്യൂളുമായ്
ആകാശമുല്ല പിടിച്ചു കയറി വരുന്നു-
ണ്ടാകാശമേ, സ്വല്പം വാ തുറന്നീടുക...!