ദിപു ശശി തത്തപ്പിള്ളി
നിലാവിന്റെ നേര്‍ത്ത സംഗീതത്തിൽ നിഴലുകൾ കഥപറയുമ്പോൾഒരു
നിശാശലഭമായി പറക്കുകയായിരുന്നു, അവൾ . യാത്രയുടെ ഏതോ
മുഹൂര്‍ത്തത്തിൽ ആലസ്യത്തോടെ കണ്ണുകൾ തുറക്കുമ്പോൾ കിടക്കയിൽ
തന്റെ ശരീരം കാണാതെ അവൾ പരിഭ്രമിച്ചു.
‘’ പേടിക്കേണ്ട നിന്റെ സുന്ദര ശരീരം ഈ സെല്‍ഫോൺ മെമ്മറിയിൽ
ഭദ്രമായുണ്ട്’‘ കാമുകന്‍ അവളെ ചുംബിച്ചാശ്വസിപ്പിച്ചു.സര്‍വതും മറന്ന് ,
കാമുകനോടൊപ്പം പ്രണയം പങ്കു വയ്ക്കുന്ന തന്റെ സുന്ദര നഗനശരീരം
അവന്റെ സെല്‍ഫോൺ സ്ക്രീനിൽ കണ്ടപ്പോഴാണ് അവള്‍ക്കാശ്വാസമായത്.
പ്രണയതീക്ഷ്ണതയിൽ രതിയുടെ ശല്‍ക്കങ്ങൾ പൊതിഞ്ഞ് സ്വന്തം
ശരീരത്തിന്റെ അഴകളവുകളിൽ, അവന്റെ സെല്‍ഫോൺ സ്ക്രീനിൽ അവൾ സ്വയം
പ്രതിഷ്ഠിതയായി. ഒപ്പം , സ്നേഹത്തിന്റെ ഊഷ്മാവിൽ ഉരുകിയൊലിക്കുന്ന
തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചലനചിത്രങ്ങളിൽ കയ്യൊപ്പു
മൊബൈൽ ടവറുകളിൽ നിന്നും ചോര്‍ന്നൊലിക്കുന്ന നീല നിറമുള്ള
പ്രണയഭോഗാസക്തികളിലൂടെ താനൊരു ‘ ഹോട്ട് പീസ്’ ആയി
നഗരഗന്ധങ്ങളിലലിഞ്ഞുകൊണ്ടിരിക്കുകയാണെന്നറിയുമ്പോൾ;
ഹൃദയത്തിന്റെ അഗാധതകളിലെവിടെയോ , കഴുത്തു ഞെരിക്കപ്പെട്ട
പ്രണയത്തിന്റെ നിലവിളികളിൽ അവൾ പ്രകമ്പനം കൊണ്ടു.
ആരുടേതെന്നറിയാത്ത മൊബൈൽ ഫോൺ സ്ക്രീനുള്ളിൽ നിന്നും സ്വന്തം
ശരീരത്തെ അടര്‍ത്തിയെടുത്ത്, ഓടി രക്ഷപ്പെടാനാവാതെ കരഞ്ഞു തളര്‍ന്ന്....
പിന്നീട് ചിരിച്ചു മടുത്ത്... വെറും നീല നിറമുള്ള ശരീരമായി , നിലം
പതിക്കുമ്പോൾ ; ആരോ തിരിച്ചേല്‍പ്പിച്ച ചിതലരിച്ചു തുടങ്ങിയ ഹൃദയം
അവളുടെ വിയര്‍പ്പിൽ കുതിര്‍ന്ന കൈവെള്ളക്കുള്ളിൽ അവസാനത്തെ
സ്പന്ദനങ്ങളിലേക്കൂളിയിടുകയായിരുന്നു....
മൗനം കിളിര്‍ത്ത് വാക്കുകളായ് മാറുമെന്നും ദൂരങ്ങള്‍ക്കുമേൽ ചിറകുകൾ
മുളക്കുമെന്നുമുള്ള വെറുതെയോരോ വിശ്വാസങ്ങളുമായി
DIPU SASI;VAZHAKKALA HOUSE,THATHAPPILLY(PO);NORTH