സുജിത്ത്
എന്തിനേറെ വൈകുന്നു തോഴാ നീ
കനല്‍കാടിന്‍ ചൂടെന്നില്‍ പകരുവാന്‍
മുറ്റത്തെ മാമ്പൂകൊമ്പത്തെ വിറകിനെ ---
തൊട്ടു തലോടി എരിയുമാ അഗ്നിയില്‍
എന്‍ പ്രാണന്‍ എടുക്കുവാന്‍.....
എന്തിനേറെ വൈകുന്നു തോഴാ നീ
കനല്‍കാടിന്‍ ചൂടെന്നില്‍ പകരുവാന്‍
മുറ്റത്തെ മാമ്പൂകൊമ്പത്തെ വിറകിനെ ---
തൊട്ടു തലോടി എരിയുമാ അഗ്നിയില്‍
എന്‍ പ്രാണന്‍ എടുക്കുവാന്‍.....
കാര്‍മേഘപക്ഷികള്‍ കൂടൊരുക്കിയ-
മഴയില്‍ അലിയാതെ
നീറുമെന്‍ നെഞ്ചകം കത്തി എരിക്കുക
കാര്‍മേഘങ്ങളെ മാപ്പ് നല്‍കുക
എന്തിനേറെ വൈകുന്നു നീ..........
ഞാന്‍ പിറന്ന നേരം
അമ്മതന്‍ പുഞ്ചിരി എന്‍ മുന്നിലായ് തൂകുവാന്‍
വിറയാര്‍ന്ന കൈകളാല്‍ എന്നെ എടുത്തുമ്മവച്ച
എന്‍ അച്ഛന്‍റെ അശ്രുവിന്‍ ഉപ്പൊന്നറിയുവാന്‍
ഒരു നിമിഷസൂചി എനിക്കായ് കരുതുക .....
എന്തിനേറെ വൈകുന്നു തോഴാ നീ
നിന്‍ തേരിലേറി പിറവിയില്‍ നിന്നും അടര്‍ത്തുവാന്‍
നിമിഷ സൂചിക സമയം കൊഴിക്കുന്നു
വൈകിയ സന്ധ്യക്ക് മേഘങ്ങള്‍ കൂട്ടുമായ്
മേഘങ്ങള്‍ ഉരുണ്ടു കൂടും മുന്നേ വരിക നീ ........
സുജിത്ത് (ജിത്തു)
മഴയില്‍ അലിയാതെ
നീറുമെന്‍ നെഞ്ചകം കത്തി എരിക്കുക
കാര്‍മേഘങ്ങളെ മാപ്പ് നല്‍കുക
എന്തിനേറെ വൈകുന്നു നീ..........
ഞാന്‍ പിറന്ന നേരം
അമ്മതന്‍ പുഞ്ചിരി എന്‍ മുന്നിലായ് തൂകുവാന്‍
വിറയാര്‍ന്ന കൈകളാല്‍ എന്നെ എടുത്തുമ്മവച്ച
എന്‍ അച്ഛന്‍റെ അശ്രുവിന്‍ ഉപ്പൊന്നറിയുവാന്‍
ഒരു നിമിഷസൂചി എനിക്കായ് കരുതുക .....
എന്തിനേറെ വൈകുന്നു തോഴാ നീ
നിന്‍ തേരിലേറി പിറവിയില്‍ നിന്നും അടര്‍ത്തുവാന്‍
നിമിഷ സൂചിക സമയം കൊഴിക്കുന്നു
വൈകിയ സന്ധ്യക്ക് മേഘങ്ങള്‍ കൂട്ടുമായ്
മേഘങ്ങള്‍ ഉരുണ്ടു കൂടും മുന്നേ വരിക നീ ........
സുജിത്ത് (ജിത്തു)