16 Jan 2016

Malayalasameeksha JAN 15- FEB 15, 2016



ശ്രീനാരായണായ പ്രകാശനം ചെയ്തു.
മലയാളസമീക്ഷ അവാർഡുകൾ വിതരണം ചെയ്തു.
കൊച്ചി: എം. കെ. ഹരികുമാറിന്റെ ശ്രീനാരായണായ രണ്ടാം പതിപ്പിന്റെ പ്രകാശനം റവ ജോർജ് മാത്യു പുതുപ്പള്ളി കഥാകാരി രാധാമീരയ്ക് നല്കി നിർവ്വഹിച്ചു.
മലയാളസമീക്ഷ ഡോട്ട് കോം അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡുകൾ കവി രാജൻ കൈലാസ്,
കാൻസർ സ്പെഷലിസ്റ്റ് ഡോ. സി എൻ മോഹനൻ നായർ, ആർക്കിടെക്റ്റ് ഡെൽസി നിഖിൽ കൂത്താട്ടുകുളം,അദ്ധ്യാപകൻ വി ആർ രാജു കൂത്താട്ടുകുളം,കഥാകൃത്ത് സി വി ഹരീന്ദ്രൻ,കേരളകൗമുദി പാലക്കാട് യൂണിറ്റ് ചീഫ് കെ എൻ സുരേഷ് കുമാർ, മാതൃകാവിദ്യാലയത്തിനുള്ള അവാർഡ് നേടിയ പാമ്പാക്കുട വെട്ടിമൂട് ദി അഡ്വഞ്ചർ സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ സിബി ജോർജ് ചൂരക്കുഴിയിൽ എന്നിവർക്ക് സാഹിത്യകാരൻ എം.കെ. ഹരികുമാർ സമ്മാനിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ട് മതസമന്വയത്തിന്റെ പുതിയ അത്മീയ ദർശനമാണ്‌ ആവിഷ്കരിക്കുന്നതെന്ന് ആമുഖഭാഷണത്തിൽ എം .കെ ഹരികുമാർ പറഞ്ഞു.ഏത് മതഗ്രന്ഥവും നമ്മുടേതാണെന്ന് തിരിച്ചറിയണം. എല്ലാറ്റിലും നമ്മളുണ്ട്. എല്ലാവരുടെയും പ്രശ്നങ്ങൾ നമ്മുടേതുമാണ്‌.അയല്ക്കാരന്റെ വിഷമം നമ്മുടേതുമാണെന്ന് തിരിച്ചറിഞ്ഞാലേ മാനവികതയ്ക് അർത്തമുണ്ടാകുകുയുള്ളു- ഹരികുമാർ പറഞ്ഞു
മലയാളസമീക്ഷ അസിസ്റ്റന്റ് എഡിറ്റർ ശൈലേഷ് നായർക്ക് ഡോ സി എൻ മോഹനൻ നായരും, സ്നേഹത്തണൽ പ്രവർത്തകൻ ടി ആർ രാജനു തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയനും ഉപഹാരങ്ങൾ നല്കി.
പാമ്പാക്കുട പഞ്ചായത്ത് മെമ്പർ ഷീല ബാബു, പി ടി എ പ്രസിഡന്റ് ബിനു കെ കെ, സ്കൂൾ മാനേജർ ശോഭാ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.
caption
എം. കെ. ഹരികുമാറിന്റെ 'ശ്രീനാരായണായ 'എന്ന നോവലിന്റെ രണ്ടാം പതിപ്പ്  റവ. ജോർജ് മാത്യു പുതുപ്പള്ളി കഥാകാരി രാധാമീരയ്ക്ക് ആദ്യകോപ്പി നല്കി പ്രകാശനം ചെയുന്നു.

എം. കെ. ഹരികുമാറിന്റെ 'ശ്രീനാരായണായ 'എന്ന നോവലിന്റെ രണ്ടാം പതിപ്പ്  റവ. ജോർജ് മാത്യു പുതുപ്പള്ളി കഥാകാരി രാധാമീരയ്ക്ക് ആദ്യകോപ്പി നല്കി പ്രകാശനം ചെയുന്നു.
മലയാളസമീക്ഷ അവാർഡ് മാതൃകാവിദ്യാലയമായ പാമ്പാക്കുട വെട്ടിമൂട് ദി അഡ്വഞ്ചർ സീനിയർ സെക്കണ്ടറി സ്കൂളിനു; പ്രിൻസിപ്പൽ സിബി ജോർജ്ജ് ചുരക്കുഴിയിൽ ഏറ്റുവാങ്ങുന്നു

മലയാളസമീക്ഷ അവാർഡ് വി ആർ രാജു കൂത്താട്ടുകുളത്തിനു

മലയാളസമീക്ഷ അവാർഡ് ആർക്കിടെക്റ്റ് ഡെൽസി നിഖിൽ കൂത്താട്ടുകുളത്തിനു

മലയാളസമീക്ഷ അവാർഡ് കഥാകൃത്ത് സി വി ഹരീന്ദ്രനു



മലയാളസമീക്ഷ അവാർഡ് കവി രാജൻ കൈലാസിനു

മലയാളസമീക്ഷ അവാർഡ് കാൻസർ സ്പെഷലിസ്റ്റ് ഡോ. സി എൻ മോഹനൻ നായക്ക്
മലയാളസമീക്ഷ അവാർഡ് കവി കെ എൻ സുരേഷ് കുമാറിനു


 ശ്രീനാരായണായ  പ്രകാശനവും  മലയാളസമീക്ഷ  അവാർഡ്  സമർപ്പണവും feb   12 നു (2016)

 കൂത്താട്ടുകുളം: എം.കെ.ഹരികുമാറിന്റെ 'ശ്രീനാരായണായ ' എന്ന  നോവലിന്റെ രണ്ടാം പതിപിന്റെ  പ്രകാശനവും മലയാളസമീക്ഷ   ഡോട്ട്  കോമിന്റെ  അഞ്ചാം  വാർഷികത്തോ ടനുബന്ധിച്ചുള്ള അവാർഡ്  സമർപ്പണവും  പന്ത്രണ്ടിനു വെള്ളിയാഴ്ച   രാവിലെ  പത്തരക്ക്  പാമ്പാക്കുട വെട്ടിമൂട്  അഡ്വഞ്ചർ  ഹയർ  സെക്കന്ററി  സ്കൂളിൽ  നടക്കും . റവ.ജോർജ്ജ് മാത്യു  പുതുപ്പള്ളി  കഥാകൃത്ത്  രാധാമീരയ്ക്ക്  നല്കി  പ്രകാശനം  നിർവ്വഹിക്കും .പ്രമുഖ കവി രാജൻ  കൈലാസ്  മുഖ്യപ്രഭാഷണം  നടത്തും . കാൻസർ  സ്പെഷലിസ്റ്റ്   ഡോ  സി എൻ  മോഹനൻ  നായർ  സന്ദേശം  നൽകും .മലയാളസമീക്ഷ  അവാർഡുകൾ     രാജൻ  കൈലാസ് , ആർക്കിടെക്റ്റ്  ഡെൽസി  നിഖിൽ  കൂത്താട്ടുകുളം,   ഡോ  സി.കെ .മോഹനൻ നായർ , അദ്ധ്യാപകൻ  വി ആർ രാജു  കൂത്താട്ടുകുളം, കഥാകൃത്ത്  ഹരീന്ദ്രൻ , കേരളകൗമുദി പാലക്കാട്   ലേഖകനും കവിയുമായ   കെ  എൻ സുരേഷ് കുമാർ  എന്നിവർക്ക്   എം.കെ.ഹരികുമാർ  സമ്മാനിക്കും. ജില്ലയിലെ  മാതൃകാ  വിദ്യാലയത്തിനുള്ള  പുരസ്കാരം  അഡ്വഞ്ചർ  ഹയർ  സെക്കന്ററി  സ്കുളിനു  സമർപ്പിക്കും .

സ്കൂൾ  പ്രിൻസിപ്പൽ  സിബി  ജോർജ്  ചൂരക്കുഴിയിൽ  അധ്യക്ഷത വഹിക്കും . പാമ്പാക്കുട  പഞ്ചായത്ത്  പ്രസിഡന്റ്  സുഷമ മാധവൻ  പുസ്തകത്തിന്റെ  ആദ്യവില്പ്പന  നിർവ്വഹിക്കും .
പാമ്പക്കുട പഞ്ചായത്ത്  മുൻ  പ്രസിഡന്റ്  ഡോ  എബി  എൻ  ഏലിയാസ് ,പാമ്പാക്കുട  പഞ്ചായത്ത്  മെമ്പർ  സിജി തോമസ് ,പാമ്പാക്കുട  പഞ്ചായത്ത്  മെമ്പർ ഷീല  ബാബു , പി ടി എ  പ്രസിഡന്റ്  ബിനു  കെ.കെ., എറണാകുളം  സ്നേഹത്തണൽ  പ്രവർത്തകൻ ടി  ആർ  .രാജൻ , സ്കൂൾ  മാനേജർ  ശോഭാ  വർഗീസ്  എന്നിവർ  ആശംസനേരും .

rajan kailas
v r raju koothattukulam
asst prof. delsi nikhil koothattukulam  m arch

dr c n mohanan nair
 k n suresh kumar

hareendran


ലി  ഗ്വി   ജുങ്ങിന്റെ  ചിത്രം


ഉള്ളടക്കം 

വിശ്വമാനവികതയുടെ  ദർശനം - ശ്രീജിത്ത്  മൂത്തേടത്ത് 

കിളിച്ചൊല്ലൽ - ഹരിദാസ്  വളമംഗലം

ഉണ്ണിക്കുട്ടന്റെ  യാത്ര-  ഇസ്മെയിൽ   മേലടി   

കണ്ണുകൾ -റെജിമോൾ  രഞ്ജിത്ത് 

നിമിഷസൂചി- സുജിത്ത് 

വാതില തുറന്നിട്ട  വീട് -രാജൂ  കാഞ്ഞിരങ്ങാട്

ചൈനീസ്  ഓഹരിവിപണിയിലെ  സുനാമി-സുനിൽ എം എസ് , മൂത്തകുന്നം

കണ്ടിട്ടും കാണാത്ത പ്രണയം - ശബ്ന എസ്  ബി 

ഞാൻ മൂടിയത്  എന്റെ സ്വാതന്ത്ര്യത്തെയല്ല -ഫാത്തിമ നസീർ 

സുധാമൃതം  - രാധാമണി  പരമേശ്വരൻ 

പാഠം  ഒന്ന് : ദാമ്പത്യം - ബാബു ആലപ്പുഴ 

 അട്ടകൾ- എം. കെ. ഹരികുമാർ 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...