സുധാമൃതം

രാധാമണി  പരമേശ്വരൻ

സoക്രമക്രാന്തിയില്‍ സന്ധ്യാമലരുകള്‍
ചെമ്പട്ടുടുത്തു ദീപം തൊഴുതുണരേ
തൈലം പകരാതെ ആകാശദീപങ്ങള്‍
തങ്കച്ചിമിഴില്‍ വൈഡൂര്യo വാരിത്തൂകി
.
പ്രണയമേ നീയെന്നുമരികിലുണ്ടെങ്കില്‍
ഒരു നാളും അമരത്തിനടിമയാകില്ല ഞാന്‍
വര്‍ഷസിന്ദൂരം തൂകി നീ എത്തിനാല്‍
ഹര്‍ഷബഷ്പയായ്‌ സ്പന്ദിക്കുമെന്‍ മനം
.
അതിലോലമൃദുലമാം മധുരപുടങ്ങളില്‍
മതിവരുവോളം നീ ചുംബിച്ചുണര്‍ത്തണo
സ്വരരാഗവല്ലിയില്‍ പൂക്കും സുമങ്ങളില്‍--
കാണുന്നുവോ, പ്രേമഭിക്ഷാംദേഹിയെ--
.
ഭഗ്നദു;ഖത്തിലും മുക്തയാക്കീടാനെന്‍
ഭാവനാവൈഭവം തൊട്ടുണര്‍ത്തേണo നീ
സത്യസ്വരൂപമേ ,പ്രണയപ്രഭാവമേ-- ദേവാ-
ഈ ശപ്തജീവിതം ധന്യമാക്കീടണേ--!!!!
.
രാവിന്‍റെ ലാസ്യവിലാസ-സമ്മോഹനo
നീലകായലോളങ്ങളില്‍ നിറതങ്കപ്പതക്കം
അനുരാഗമോഹനീ നിന്‍ പൊയ്കയില്‍
പൂത്തുവിടരുമൊരു തിങ്കള്‍കലാധരന്‍
.
പുലരിക്കുദിക്കുന്ന ആദിത്യദേവപ്രഭക്ക്
പ്രണവമന്ത്രസ്തുതി ചൊല്ലി നില്ക്കേ
ജ്യോതിസ്വരൂപന്‍റെ കരലാളനങ്ങളാല്‍
പഞ്ചേന്ദ്രിയങ്ങളില്‍ ചുരത്തും സുധാമൃതം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ