Skip to main content

പാഠം ഒന്ന്.. ദാമ്പത്യം...?

ബാബു ആലപ്പുഴ.
````````````````````````````````````````````````````````````````````````````````````````````````````
     അച്ചു ഒരുങ്ങിച്ചമഞ്ഞു വീടിനു മുന്നില്‍ നില്‍ക്കാന്‍ തുടങ്ങീട്ട് നേരം ഒരുപാടായി.  അച്ചമ്മയെ കാണുന്നില്ലല്ലോ?  എത്ര നേരായി ഈ നില്‍പ്പ് തുടങ്ങീട്ട്?  അച്ചുവിന്റെ കണ്ണുകള്‍ ഗേറ്റിനു മുന്നിലാണ്. ചെവിയും.  ഓട്ടോയുടെ ശബ്ദം കാതോര്‍ത്ത്.  അച്ചമ്മ എന്നും ഓട്ടോയിലാ തന്നെ വിളിക്കാന്‍ വരാറ്.  മാസത്തിലൊരിക്കല്‍.
     അച്ചമ്മയ്ക്കെപ്പോഴും തിരക്കോട് തിരക്കാണ്.  വീട്ടില്‍ അഞ്ചാറ് പശുക്കളുണ്ട്.  അവയുടെ കിടാങ്ങളും. അവയുടെ കാര്യങ്ങളെല്ലാം അച്ചമ്മയാ ഒറ്റയ്ക്ക് നോക്കുന്നേ. അപ്പുപ്പന് വയസ്സായി.  എവിടേലും കുത്തിക്കൂനിയിരിക്കും.  അത്ര തന്നെ.  പക്ഷെ അച്ചമ്മ എങ്ങും അടങ്ങിയിരിക്കില്ല.  എപ്പോഴും ഓടിനടന്ന് ജോലിചെയ്യും.  കറവക്കാരന്‍ പാല് കറന്നു കഴിഞ്ഞാല്‍ എല്ലാ വീടുകളിലും പാല് കൊണ്ടുകൊടുക്കുന്നതും അച്ചമ്മയാ.  അച്ചമ്മയെ എന്തിഷ്ടമാണെന്നോ ഈ അച്ചൂന്?
     ഹായ്..! ഓട്ടോ വന്നു...?  ഒറ്റക്കുതിപ്പിന് അച്ചു അച്ചമ്മയ്ക്കടുത്തെത്തി.  സന്തോഷം കൊണ്ട് അച്ചമ്മയെ കെട്ടിപ്പിടിച്ചു.  അച്ചമ്മ അവനെ കോരിയെടുത്തു.  തെരുതെരെ ഉമ്മ വച്ചു.
“പോകാം..അച്ചമ്മേ..?”
“പോകാം മോനേ..മോന്‍ അമ്മയോട് അനുവാദം ചോദിച്ചോ..?”
“ചോദിച്ചു..” അതും പറഞ്ഞ് അവന്‍ ഓട്ടോയിലേക്ക് ഒറ്റചാട്ടമാരുന്നു.
     ഓട്ടോയിലിരുന്ന് അവന്‍ വീടിനു മുന്നിലേക്ക്‌ പാളി നോക്കി.  അവിടെ അമ്മ നില്‍പ്പുണ്ട്.  മുഖം കറുപ്പിച്ച്!!?
“അച്ചമ്മേ..എന്റമ്മയെന്താ എപ്പോഴും എന്നോട് ദേഷ്യപ്പെടുന്നേ..?” അവന്‍ അച്ചമ്മയുടെ മടിയിലിരുന്നു ചോദിച്ചു. “മോന്റമ്മ എപ്പൊഴും അങ്ങനാ...മോനെപ്പോഴും മോന്റമ്മയെ സ്നേഹിക്കണം കേട്ടോ..”
“ങ്ങാ...”അവന്‍ മൂളി.
    അച്ചമ്മയുടെ വീടിനു മുന്നില്‍ അഛന്‍ നില്‍ക്കുന്നു.  തൊട്ടടുത്ത്‌ അപ്പുപ്പനും.
     ഓട്ടോയില്‍ നിന്നിറങ്ങി അവന്‍ അഛന്റെ മുന്നിലെത്തി.  അഛന്‍ അവനെ വാരിപ്പുണര്‍ന്നു.  മുഖത്തും ശരീരത്തും  ഉമ്മകള്‍ കൊണ്ട് മൂടി.  അഛന്റെ കൈകളിലിരുന്നുകൊണ്ട് അവന്‍ അപ്പുപ്പനെ വിളിച്ചു.
“അപ്പുപ്പാ..എന്തുണ്ട് വിശേഷം?”
“ഓ..അപ്പുപ്പന് സുഖമാണ് മക്കളെ..”
“...ഉ...മ്പേ.....”  കാലിതൊഴുത്തില്‍നിന്നുള്ള നീണ്ട വിളി കേട്ട് അവന്‍ ചാടിയിറങ്ങി.  ഒറ്റച്ചാട്ടത്തിനു അവന്‍ കാലിത്തൊഴുത്തിലെത്തി.  പശുക്കളേം കിടാങ്ങളേം തഴുകി തലോടി. അവയ്ക്ക് വൈക്കോലും പുല്ലും ഇട്ടുകൊടുത്തു.
“...ഉമ്പേ....” അവര്‍ സ്നേഹം തിരിച്ചുനല്‍കി. 
     തോഴുത്തില്‍നിന്നിറങ്ങിയ അവന്‍ ആ പറമ്പ് മുഴുവന്‍ ഓടിനടന്നു.  ചാടിത്തുള്ളി.
“...മോനേ..അച്ചൂ..”  അച്ചമ്മ വിളിക്കുന്നു.
    അവന്‍ ഓടി അച്ചമ്മയുടെ അടുത്തെത്തി. അച്ചമ്മ അവന് ഹോര്‍ലിക്സിട്ട പാല്‍ കൊടുത്തു.  അവന്‍ ഒറ്റശ്വാസത്തിനു അത് മുഴുവന്‍ വലിച്ചു കുടിച്ചു.
“മോനേ ഇതും കൂടി..”
    ഒരു പാത്രത്തില്‍ കുറേ കായ വറുത്തതും മുറുക്കും പിന്നെ പഴംപൊരി..എല്ലാമുണ്ട്.  കുറച്ചു വാരി തിന്നു.  ബാക്കി നിക്കറിന്റെ പോക്കറ്റിലാക്കി.  അവന്‍ ഓടി.
     അപ്പോഴേക്കും അടുത്ത വീടുകളിലെ കുറേ കൂട്ടുകാര്‍ ഓടിവന്നു.  പിന്നെ അവരുമായി കളി തുടങ്ങി.
     രാത്രി അവന്‍ അച്ചമ്മയുടെ കൂടെ കിടന്നുറങ്ങി.  കളിയും ചിരിയുമായി രണ്ടു ദിവസം കടന്നുപോയി.  പിറ്റേന്ന് അതിരാവിലെ അച്ചമ്മ തന്നെ അവനെ ഓട്ടോയില്‍ തിരിച്ചു വീട്ടില്‍ കൊണ്ടുവിട്ടു.
     ഓട്ടോയില്‍ നിന്നിറങ്ങി അച്ചമ്മയുടെ കവിളില്‍ കുറേ മുത്തം കൊടുത്ത് അവന്‍ ഓടിപ്പോയി.
     ഒരു ദിവസം അവന്‍ അച്ചമ്മയോടൊരു സ്വകാര്യം പറഞ്ഞു.
“അച്ചമ്മേ...അവിടുത്തെ അഛന്‍ കുടി തുടങ്ങി.  ഇപ്പോ ദിവസോം കുടിച്ചേച്ചു വന്ന് അമ്മയെ ഇടിക്കും.  എന്നും അമ്മ കരയും. അച്ചമ്മേ..എനിക്ക് സങ്കടം വരുന്നു...”
“സാരമില്ല മോനേ..മോന്‍ വിഷമിക്കാതെ...എല്ലാം ശരിയാകും..”
     മറ്റൊരു ദിവസം—
“അച്ചമ്മേ..കഴിഞ്ഞ ദിവസം അവിടുത്തെ അഛന്‍ അമ്മയേം എന്നേം ആ വീട്ടീന്ന് ഇറക്കിവിട്ടു.  ഇപ്പൊ ഞങ്ങള് അവിടുത്തെ ഒരു ഷെഡ്ഢിലാ താമസിക്കുന്നേ...”
“സാരമില്ല മോനേ...എല്ലാം ശരിയാകും..”
     വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി....
     പുതിയ ഭര്‍ത്താവും അച്ചുവിന്റമ്മയും തമ്മിലുള്ള വിവാഹമോചനം കോടതി അനുവദിച്ചു.  അവര്‍ പിരിഞ്ഞു.
    ഒരു ദിവസം അതിരാവിലെ കോരിച്ചൊരിയുന്ന മഴയില്‍ രണ്ടുപേര്‍ ആ വീടിനു മുന്നില്‍ വന്നിറങ്ങി.
     അച്ചുവിന്റെ കൈപിടിച്ച് അവള്‍ ആ വീട്ടിലേക്കു കയറുകയാണ്.
“..നില്‍ക്കവിടെ...”  ആ അലര്‍ച്ച കേട്ട് അവള്‍ ഞെട്ടി!!
“നീ എവിടെ പോകുന്നു...?”  അയാളുടെ ചോദ്യം അവളെ നടുക്കികളഞ്ഞു.
“...ഞാന്‍..ഇനി..അടങ്ങി ഒതുങ്ങി..ഇവിടെ കഴിഞ്ഞോളാം... എന്റെ അഹങ്കാരത്തിന്...എനിക്ക് ശിക്ഷ കിട്ടി..”  സത്യത്തില്‍ അവള്‍ ഏങ്ങലടിച്ചു കരയുകയായിരുന്നു.
    ആ കരച്ചില്‍ അയാളുടെ മനസ്സ് അലിയിപ്പിച്ചു.
“...ശരി...ഞാന്‍ ക്ഷമിച്ചിരിക്കുന്നു...അകത്തു കയറ്..”
“..അച്ചമ്മേ..” അച്ചു അച്ചമ്മയെ ഉമ്മകള്‍കൊണ്ട്‌ പൊതിഞ്ഞു.  പിന്നെ സന്തോഷംകൊണ്ട് ആ വീട് മുഴുവന്‍ ഓടിനടന്നു.
     പുറത്ത് അപ്പോഴും മഴ തെല്ല് അഹങ്കാരത്തോടെ തകര്‍ത്തു പെയ്യുകയായിരുന്നു....
`````````````````````````````````````````````````````````````````````````````````````````````````````````````

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…