ഹരികുമാറിൻ്റെ മാർജിനാലിയ
ഡോ.തോമസ് സ്കറിയ
വായനക്കാർ വായനയ്ക്കിടയിൽ പുസ്തകങ്ങളുടെ മാർജിനിലെഴുതുന്ന കുറിപ്പുകൾക്ക് ഒരു വലിയ ചരിത്രം പറയാനുണ്ട്. ചിലർ ചില ഭാഗങ്ങളിൽ അടിവരയിടുന്നു. അടയാളങ്ങളിടുന്നു. മാർജിനിലെഴുതുന്നു.
സ്വന്തം ചിന്തകളെ വെളിപ്പെടുത്തുകയാണവർ. വിമർശനാത്മക വിലയിരുത്തലുകൾ. പുസ്തകങ്ങൾക്ക് വലിയ മാർജിൻ വേണമെന്നാവശ്യപ്പെട്ട ഒരു എഴുത്തുകാരനുണ്ടായിരുന്നു എഡ്ഗാർ അലൻ പോ. കഥയെഴുതി അദ്ദേഹം വലിയ വിപ്ലവം സൃഷ്ടിച്ചു.
1819 ൽ സാമുവൽ കോളറിഡ്ജാണ് ലാറ്റിനിൽ നിന്നുo ഇംഗ്ലീഷിലേയ്ക്ക് മാർജിനാലിയ (marginalia) എന്ന പദം കൊണ്ടുവന്നത്. വായനക്കാരൻ്റെ ചിന്തയുടെ മാർജിനിൽ നമ്മുടെ ഒരേയൊരു കോളമിസ്റ്റ് എം.കെ.ഹരികുമാർ എഴുതിയ മാർജിനാലിയായുടെ ചരിത്രം പഠിക്കേണ്ട വിഷയമാണ്.
ഡിജിറ്റൽ ലോകത്തു ജീവിക്കുമ്പോഴും വായനയുടെ ഭാവിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു വലിയ കോളമിസ്റ്റാണ് എം.കെ.ഹരികുമാർ.

വാട്സപ്പ് യജ്ഞശാല
തിലകൻ നാരായണൻ ,
ദുബായ്
തുളസീധരൻ ഭോപ്പാൽ ,വിവിധ മേഖലകളിൽ ഊർജ്ജസ്വലതയോടെ ഇന്നും ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥശാല തന്നെയാണ് .എഴുപതു പിന്നിട്ടുവെങ്കിലും ജീവിതപാഥയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടും , അറിയുന്നവരിൽ അദ്ഭുതം ജനിപ്പിച്ചുകൊണ്ടും യുവാക്കളെ ആശ്ചര്യപ്പെടുത്തുന്ന ചുറുചുറുക്കോടെ അദ്ദേഹം വാട്സാപ്പിൻെറ സാധ്യതയിലേക്കു കടന്നുവന്നപ്പോൾ അത് മലയാള സാഹിത്യസദസ്സിന് പുതിയൊരു അനുഭവമായി. മലയാളികളിൽ മനുഷ്യത്വമുണർത്തി വിശ്വമാനവികതയുടെ വിശാലനഭസ്സിലേക്കു ചിറകുനൽകിയ മഹാഗുരുവിനെക്കുറിച്ചു തികച്ചും വ്യത്യസ്തമായ ആഖ്യാന ശൈലിയവലംബിച്ചു എം. കെ ഹരികുമാർ രചിച്ച ഈ വിശ്വോത്തര നോവൽ 'ശ്രീനാരായണായ 'യുടെ വായനായജ്ഞം എൺപത് ദിനങ്ങൾ കടന്നിരിക്കുന്നു .
കോവിഡ് മഹാമാരിയുടെ ഈ ഏകാന്തതയിൽ ശ്രവണപുടങ്ങളിൽ ഒരു അമൃതവർഷം പോലെയാണ് ഇത് അനുഭവപ്പെട്ടത് .
ചരിത്രത്തിലെ ചില സമാനതകളെ ഒാർമ്മപ്പെടുത്തുന്നു ഈ വായനായജ്ഞം .
യുദ്ധഭീകരതയുടെ ബീഭത്സ താപമകറ്റാൻ അശോകസദസ്സിൽ ധർമ്മചാരികൾ നടത്തിയ ധർമ്മാഖ്യാനയജ്ഞം പോലെയും മഹാഭാരതത്തിൽ ഭാഗവത സത്രം നടന്ന നൈമിശാരണ്യത്തിലെ ഭാഗവതപാരയണം പോലെയും ആണ് ഈ നോവൽ വായനായജ്ഞം .അത് അതിരുകളില്ലാത്ത വിവരസാങ്കേതികവിദ്യയുടെ വാട്സാപ്പ് യജ്ഞശാലയെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു എന്നേ പറയാനുള്ള .സർഗ്ഗഭാവനയിലെ മോഹനാംഗൻ പാഠശാലയുടെ ഉടജവാടിയിൽ ഒത്തുകൂടിയ എഴുത്തുകാരിലൂടെ മഹാഗുരുവിൻെറ തിരുവെഴുന്നള്ളത്ത് ഉപനിഷത് ആഖ്യാനത്തിൻെറ ഒരു നവാഖ്യാനമായാണ് അനുഭവേദ്യമാകുന്നത് .
നോവലിലെ മധുരമന്ദഹാസത്തിൻെറ രസപുടമുടയ്ക്കാതെ , തുളസിധരനും നോവൽ രചയിതാവിനും അഭിവാദ്യമർപ്പിച്ചുകൊണ്ടു ഞാനാ യജ്ഞശാലയിലേക്കു മടങ്ങട്ടെ ധന്യരായ ശ്രോതാക്കൾക്കെൻെറ ആശംസകൾ .നന്ദി.

ജ്ഞാനശോഭയോടെ
മദനൻ കമലാസനൻ
ഈ ദൃഷ്ടിഗോചര പ്രപഞ്ചത്തിൽ ഭൗതിക ശാസ്ത്രജ്ഞരും ഭൗതിക തത്വചിന്തകരുമാകാൻ, പഞ്ചേന്ദ്രിയങ്ങളുടെയും ബുദ്ധി ക്ഷമതയുടെയും ചിന്താ ചിന്തനശക്തിയും, അദ്ധ്വാനാർപ്പണഭാവവും ശരിയായ മാർഗ്ഗത്തിൽ ഉപയോഗിച്ചാൽ മതിയെന്ന് തെളിയിക്കപ്പെട്ട സത്യമാണു്.
മറിച്ചു നാം ആരാണന്നു സ്വയം തിരിച്ചറിഞ്ഞ ഒരു യോഗിവര്യനു മാത്രമേ മനുഷ്യൻ്റെ പഞ്ചേന്ദ്രിയ പരിമിതികൾക്കപ്പുറമുള്ള അഗോചര ലോകത്തെ തിരിച്ചറിഞ്ഞു സ്വദർശനസിദ്ധി ലഭിക്കുകയുള്ളു. നമ്മുടെ മഹർഷിവര്യന്മാരും ,നാരായണ ഗുരുദേവനും അപ്രകാരമുള്ള ദർശനതലങ്ങളെ തൊട്ടറിഞ്ഞ ആദ്ധ്യാത്മിക ശാസ്ത്രജ്ഞന്മാരായിരുന്നു.
യോഗിക്ക് അകകണ്ണാൽ മാത്രം കാണാൻ കഴിയുന്ന ലോകത്തിൽ അവർകണ്ട കാഴ്ചകളുടെ വർണ്ണനാ ഭാഷാഭാവങ്ങൾ സാധാരണ സാംസാരിക ലോകത്തിലെ അന്തേവാസികൾക്കു ലളിതമായി ഉൾക്കൊള്ളാൻ അസാദ്ധ്യമാണന്നതൊരു സത്യം മാത്രമാണ്.
നാരായണ ഗുരുദേവൻ്റെ അപ്രകാരമുള്ള ദർശനങ്ങളെ സാധാരണക്കാരുടെ ചിന്താമണ്ഡലങ്ങളിൽ കുരുക്കുന്ന വിത്തുകളാക്കി മാറ്റുന്നതിലേക്കായി ആദ്യം സ്വചിന്താഭാവമണ്ഡലത്തെ അതിനനുയോജ്യമായ രീതിയിൽ പാകപ്പെടുത്തി 'ശ്രീനാരായണായ ' എന്ന ദാർശനികനോവലെഴുതാനുള്ള എം കെ ഹരികുമാർ സാറിൻ്റെ തപസ്യ ,പരിശ്രമ സമർപ്പണത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്ധ്യാത്മിക ദാർശനിക കേരളം അദ്ദേഹത്തോടെന്നെന്നും കടപ്പെട്ടിരിക്കുന്നു.

ഒപ്പം ഈ ഭവ്യ ഗുരുദർശന കൃതിയിലൂടെ ,അദ്ദേഹം സ്വജീവിതയാത്ര അർത്ഥപൂർണമാക്കിയിരിക്കുന്നു.ശുദ്ധവും ലളിതവുമായ ജ്ഞാനത്തിൻ്റെ അഭാവമാണ് ഇന്ന് ലോകത്തിൻ്റെ പതന ദു:ഖങ്ങൾക്കുള്ള ഒരേയൊരു കാരണം .ജ്ഞാനത്തിലൂടെ മാത്രമേ സത്യസന്ധമായ സഹജീവി, ഇതര ജീവി, പ്രകൃതിസ്നേഹം വിടർന്നു സ്നേഹസുഗന്ധം പടർത്തുകയുള്ളൂ .ഭൗതിക വിജ്ഞാനവും ആത്മവിജ്ഞാനവും പരസ്പര പൂരകങ്ങളാണ്. രണ്ടിൻ്റെയും സമതുലിതവസ്തയാണ് ഈ പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ്.
സത്യസമർപ്പണ കൃത്യനിഷ്ഠതയോടെയുള്ള ഒരു വായനായജ്ഞത്തിലൂടെ 'ശ്രീനാരായണായ 'യുടെ ഉള്ളടക്കം ദൈനംദിനം ശ്രോതാക്കളിൽ എത്തിച്ചുകൊണ്ടിരിക്കുന്ന തുളസീധരൻ സാറിനും, ഗ്രന്ഥകർത്താവായ എം.കെ. ഹരിഹരൻ സാറിനും എൻ്റെ സാദര പ്രണാമങ്ങൾ