ഉറവമാർട്ടിൻ പാലയ്ക്കാപ്പിള്ളിൽ
എനിക്കു വേണ്ടി കഴുമരം ഒരുക്കി എന്റെ സഹജർ കാത്തിരിക്കുന്നു അവർ പറഞ്ഞു. ഒന്നുകിൽ നീയിത് സ്വയം വരിക്കുക. അല്ലെങ്കിൽ ഞങ്ങൾ അതു ചെയ്യും. എനിക്കൊന്നേ പറയാനുള്ളു നിങ്ങൾക്ക് എന്നെ കുരിശേറ്റാം. എന്റെ അങ്കി പങ്കിട്ടെടുക്കാം എന്റെ മാംസം ചുട്ടു തിന്നാം. എന്നാൽ എന്റെ ചങ്ക് അവന്റെ കയ്യിലാണ്. ആർക്കും എത്താനാകാത്ത കുന്തിരിക്കങ്ങളുടെ ഗന്ധമുള്ള നാട്ടിൽ ഉറവകൾ കെട്ടുപോയ നീരൊഴുക്കു പോലെയാണ് എന്റെ ഹൃദയം എങ്കിലും അവന്റെ രക്തം എന്റെ മുറിവുകളിൽ ഊറുന്നുണ്ട് അവന്റെ നിലാവ് കെട്ടുപോകുന്ന തിരികളിൽ വെളിച്ചം പകരുന്നുണ്ട്. പോകും മുൻപ് യാത്ര പറയും മുൻപ് പറഞ്ഞു തീരാതെ പോയ വാക്കിന്റെ കടം പകർന്നു തീരാതെ പോയ ഹൃത്തിന്റെ കുടം നിന്നെ ഏൽപ്പിക്കുന്നു. ഇതു പുഴയിലൊഴുക്കരുത് അതു രക്തവർണ്ണമാകും. ഈ മണ്ണിലൊഴുക്കരുത്. അതു വെണ്ണീറാക്കും. നീയതു കടിക്കുക. നിന്റെ ഹൃദയത്തിൽ നിന്നും എന്റെ പ്രാണൻ നിർഗളിക്കട്ടെ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ