ഫൈസല്‍ കെ കെ
കരുതി വെക്കാന്‍ ഞാന്‍ തന്ന
വാകുകളുമായി
ഒരുനാള്‍ നീ എന്റെ
ശവകുടീരത്തില്‍ വരണം.
വര്‍ഷത്തിലെ
ആദ്യത്തെ മഴയില്‍
എന്റെ ഹൃദയം
ഒരു
കാട്ടുമുള്ചെടിയായി
വളര്‍ന്നിരിക്കും.
അനുസരിക്കാതെ വളര്‍ന്ന
നമ്മിലെ പ്രണയം പോലെ,
വളര്‍ന്നു നില്‍ക്കുന്ന
മുള്‍മുനകളില്‍
ഊര്‍ന്നു പോവാതെ
ചേര്‍ത്ത് വെക്കണം,
മരം പെയുന്ന പുലര്‍ച്ചയുടെ
തണുപ്പുള്ള
നിന്റെ കൈകളാല്‍, വാക്കുകള്‍....
പ്രിയേ,
എനിക്കും നിനക്കുമിടയിലൊരു
കവിതയായി
ഒരു കാട്ടുമുള്‍ചെടിയില്‍
എന്റെ ഹൃദയം......
----------ഫൈസല്‍ കെ കെ
ചിതലുകൾ
===============ഒടുവിലത്തെ
താളിലെ-
അവസാന അക്ഷരത്തിനും ,
വിരാമ ചിഹ്നത്തിനും
ഇടയിൽ,
എനിക്ക് വേണ്ടി
ഒരല്പം ഒഴിച്ചിടുക.
കണ്ണീരിൽ കുതിർന്നൊരാ
ശുന്യതയെ തേടി,
കൊളുതിടാൻ മറന്ന
നിന്റെ സ്വ്പനത്തിലെ
ജനൽ വഴി
പറന്നെത്തും
നഷ്ടബോധത്തിന്റെ
പറുദീസയിൽ നിന്ന്
ചുവന്ന ചിറകുള്ള
ചിതലുകൾ ....
ഒർമകളിലെങ്കിലും
വിരാമ ചിഹ്നത്തിൽ
എത്താതിരിക്കട്ടെ
നമ്മുടെ
പ്രണയം ...