സത്താർ ആദൂർ
ആദ്യം
അറിഞ്ഞില്ലെന്നു ഭാവിച്ചു
പിന്നെ
എതിർത്തെന്നു വരുത്തി
പിന്നീട്
സഹകരിക്കില്ലെന്നു കാണിച്ചു
അതിനുശേഷം
ആസ്വദിച്ചു കിടന്നു
നാത്തൂന്റെ മോനല്ലേ,
നന്നായിപഠിക്കുന്ന കുട്ടിയല്ലേ,
+2വിന് എല്ലാവിഷയത്തിലും'
A+ വാങ്ങിയവനല്ലേ,
വിരുന്ന് വന്നതല്ലേ,
പാതിരാത്രിയല്ലേ?
എന്തെങ്കിലും പറയാൻ പറ്റോ?
നാലീസം നിൽക്കാൻ വന്നതല്ലേ...?