അഞ്ചാണ്ടൻ തിരുവാറാട്ട്ഡോ.കെ.ജി.ബാലകൃഷ്ണൻ 
==================== 
എല്ലാറ്റിനും 
ഒരു ലിമിറ്റ് വേണമെന്ന്
നാട്ടുവഴക്കം;
കൂടാതെ,
കക്കുന്നവന് 
നിക്കാനറിയണമെന്നും.

പിന്നെ 
നടുക്കുളത്തിൽ 
ഇറങ്ങി 
ഒന്നിന് പോയാലും 
നാടറിയുമെന്നും.
നിനക്കും 
ഇതൊക്കെ 
ഓടും.
എങ്കിലും,
പലവട്ടമായാൽ 
ഒരുവട്ടം 
പെടുമെന്ന് 
സത്യമായും 
കിറുകൃത്യമായി 
ഓലത്തിളക്കം.
നീ പോഴനല്ല;
ചേകവരോളം
മെയ് വഴക്കം .
വെട്ടിന് വെട്ട്;
അടവിനടവ്;
രണ്ടിനും തട;
തച്ചോളിപ്പയറ്റ്.

ഒപ്പം 
കൊല്ലന് 
കോഴയെറിഞ്ഞ് 
കള്ളച്ചുരിക
പടയ്ക്കുവോൻ;
എകെ തോക്ക്
തലയിണച്ചോട്ടിൽ
പൊരുന്നയ്ക്ക് വയ്ക്കുവോൻ;
ശങ്കരാഭരണത്തിൽ 
പൊങ്കാലയിട്ട്
ദേവിയെ 
പ്രീതിപ്പെടുത്തുത്തുവോൻ; 
തനിക്കുള്ളതെല്ലാം 
തിരുനടയിൽ നേദിച്ച്  
പട്ട് പുതപ്പിച്ച് 
സാഷ്ടാംഗം 
പ്രണമിക്കുവോൻ.

ചിരിക്കുടുക്കകൾ പൊട്ടിച്ച് 
നീലാകാശത്തിൽ 
പൂത്തിരി;
നിറനിലാവെട്ടതിൽ
ദേവഭൂമിക്ക് 
പൊന്നാട.

2.
വരുന്നു 
അഞ്ചാണ്ടൻ
തിരുവാറാട്ട്;
പാണ്ടിമേളമെവിടെ?
പ്രാമാണിയെവിടെ? 
ചെണ്ട-കുഴൽ-തകിൽ 
ഇലത്താളമെവിടെ?
-നിന്റെ കുറുംകുഴൽ(പണം)
എവിടെ?

പഞ്ചവാദ്യമെവിടെ?
അമിട്ടും ഗുണ്ടും 
ആനയും കുടമാറ്റവും 
കൂറുമാറ്റവും
എവിടെ?
മഹാദേവാ!
അമ്മേ!
നാരായണാ!
ഒക്കെ 
എട്ടുനിലയിൽത്തന്നെ
പൊട്ടണം!
രാമാ!
അരവിന്ദനയനാ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ