ചിത്രകാരൻ വര തുടങ്ങി
ഇടയ്ക്കിടെ അവൾ - ചിത്രകാരന്റെ ഭാര്യ, ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അയാളവളെ ശകാരിച്ചു ഒടുവിൽ ചിത്രം പൂർത്തിയായി. അയാൾ പുറത്തുപോയ തക്കംനോക്കി അവൾ ചിത്രശാലയിൽ കടന്ന്. വരച്ച ചിത്രം കണ്ടു. പുറം തിരിഞ്ഞു നിൽക്കുന്ന സുന്ദരിയായ യുവതി ! സുന്ദരകളേബരം !! സമൃദ്ധമായ ജഘനഭാരം !! ആരിവൾ ?.............. താനിത്രസുന്ദരിയാണോ ! കണ്ണാടിക്കുമുമ്പിൽ അവൾ നഗ്നയായി പുറംതിരിഞ്ഞു നിന്നുനോക്കി. "ഇതുഞ്ഞാനല്ല......... പിന്നെ, ആരാണിവൾ ?." അവളുടെ മനസ്സിൽ അഗ്നിപർവ്വതം പുകഞ്ഞു. മൊഴിബോംബുകളുമായി അവൾ ഭർത്താവിനെ കാത്തിരുന്നു. അയാളെത്തി. ഒരു വിശദീകരണത്തിനും അനുവദിക്കാതെ അവൾ ബോംബുകൾക്കു തീക്കൊളുത്തി മനസ്സിലെ വിഗ്രഹങ്ങൾ പിടഞ്ഞു വീണുടഞ്ഞു. ഒടുവിൽ, അയാൾ വീടുവിട്ടിറങ്ങി - ചിത്രത്തിലേപ്പോലെ അഴകളവുകൾ തികഞ്ഞ ഒരുവളേത്തേടി ! ചെയ്യാത്ത തെറ്റിന് കുരിശിലേറുന്നതിനു പകരം, പാപം ചെയ്ത് കുരിശിലേറാൻ !! തിരിച്ചുവരുമ്പോൾ ഭാര്യയോടുപറയാൻ അയാൾ ഒരു "അതേ" കരുതിവച്ചു.................
0.93 GB (6%) of 15 GB used
©2014 Google - Terms & Privacy
Last account activity: 26 minutes ago
Details |
19 Oct 2014
പുറപ്പാട്
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...