കൂത്താട്ടുകുളം:ഇന്നലെകൾ പുനർജനിക്കുകയാണ്
എം.കെ.ഹരികുമാർ
9995312097
ഒരു നാടിനു സംസ്കാരവും കാമ്പും പ്രശസ്തിയും ചരിത്രവുമുണ്ടാകുന്നത് നാട്ടുകാരിലൂടെയാണ്.അർപ്പണബോധത് തോടെ
വിവിധ മേഖലകളിൽ പലർ മുഴുകുന്നതോടെയാണ് നാട് വികസിക്കുന്നത്. സാങ്കേതികമായ
വികാസം രണ്ടാമതാണ് വരുന്നത്.കൂത്താട്ടുകുളത്തിനു നല്ല ഒരു ചരിത്രമുണ്ട്.
അത് എഴുതപ്പെട്ടില്ല എന്നേയുള്ളു. ഗ്രാമ്യ ചരിത്രങ്ങൾ ഇപ്പോൾ പലരും
എഴുതുന്നുണ്ട്. നോവലിൽ പ്രാദേശിക ചരിത്രം വിവരിക്കുന്ന രീതി ഇപ്പോഴുമുണ്ട്.
തകഴിയുടെ കയർ(കുട്ടനാട് ) ,കോവിലൻ്റെ തട്ടകം(കണ്ടാണശ്ശേരി) ,ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം ( തസ്രാക്ക്) തുടങ്ങിയ കൃതികൾ ഒരു പ്രത്യേക ദേശത്തെ എഴുതാൻ ശ്രമിച്ചതിൻ്റെ ഫലമാണ്.ഈ മൂന്ന് രചയിതാക്കൾക്കും അവരവരുടെ പ്രദേശം എന്ന നിലയിൽ ധാരാളം ഓർമ്മകളുണ്ട്. ആ ഓർമ്മകൾ മറവിക്കെതിരെയുള്ള യുദ്ധം കൂടിയാണ്. ഓർമ്മകളുടെ മല തുരന്ന് അവർ അടിയിലേക്ക് ചെന്ന് പരേതരെയും കണ്ട് അഭിമുഖം നടത്തുന്നു. പൂർവ്വകാലത്തിൻ്റെ ജീവിതങ്ങൾ കരിമ്പനകളിൽ നിന്നും പാലമരങ്ങളിൽ നിന്നും വരുകയാണ്. നാം കാണുന്ന മണ്ണിനടിയിൽ പുറത്തു വരാനായി കാത്തു നില്ക്കുന്ന അനേകം ത്രസിക്കുന്ന ജീവിതങ്ങളുണ്ട്.ഇത് ആവിഷ്കരിക്കുമ്പോഴാണ് സാഹിത്യം ഉണ്ടാകുന്നത്.കൂത്താട്ടുകുളവും അതുപോലൊരു പ്രദേശമാണ്. എൻ്റെ 'ജലഛായ' (ഗ്രീൻ ബുക്സ് )എന്ന നോവലിൽ കൂത്താട്ടുകുളം എൻ്റെ ഭാവനയിലെ ഒരു പ്രദേശം എന്ന നിലയിൽ ഉയിർകൊള്ളുന്നുണ്ട്. ഇവിടെ ഭൂമിശാസ്ത്രപരമായ ക്രമം തെറ്റിച്ചിരിക്കയാണ്. വാസ്തവത്തിൽ അത് എൻ്റെ ആത്മാവിലെ ഭൂവിഭാഗങ്ങളായി രൂപാന്തരപ്പെട്ടതാണ്.
കൂത്താട്ടുകുളം സ്വാതന്ത്ര്യസമര സേനാനികളുടെയും പോരാളികളുടെയും നാടാണ്. അവരുടെ നിശ്ചയദാർഢ്യത്തിൽ നിന്നും സ്നേഹത്തിൽ നിന്നുമാണ് ഈ നാട് ഈ കാണുന്ന വിധം വൈവിധ്യത്തെയും പൗരബോധത്തെയും ഉൾക്കൊണ്ടത്. അവരെ മറക്കാൻ കഴിയില്ല. ഓർമ്മയുടെ ഒരണു പോലും വിലപ്പെട്ടതാണ്. നമ്മൾ ജീവിക്കുന്നതിനു സാംസ്കാരികമായ അർത്ഥമുണ്ടാകുന്നത് ഇങ്ങനെയുള്ള ഓർമ്മകൾകൊണ്ട് മുറിവേല്ക്കുമ്പോഴാണ്. ആ മുറിവിൽ നാം ജീവിക്കുകയാണ്.ഒരു ഭാവിയെ അവിടെ നിന്നാണ് നാം നിർമ്മിച്ചുതുടങ്ങുന്നത് .നാം ഒരിക്കലും ഒറ്റയ്ക്കല്ല ,നമ്മോടൊപ്പം ആ മുൻഗാമികളുമുണ്ട്. പിതാക്കന്മാർക്ക് അർഹമായ ഒരിടം;അതാണ് നമ്മുടെ ഓർമ്മകൾക്ക് വസിക്കാനുള്ള ഇടം. പി.ഭാസ്ക്കരൻ്റെ ഒരു കവിതയുടെ പേര് ' ഓർക്കുക വല്ലപ്പോഴും ' എന്നാണ്. അതെ ,വല്ലപ്പോഴും ഓർക്കുന്നത് പോലും മഹത്തരമാണെന്ന് നാം ശരിയായി മനസ്സിലാക്കുന്ന ഒരു സമയമുണ്ട്. അത് നമ്മൾ രാഷ്ട്രീയമായും വ്യക്തിപരമായും സാംസ്കാരികമായും തനിച്ചാകുമ്പോഴാണ്.കഴിഞ്ഞ ദിവസം നല്ലൊരു വാർത്ത കേട്ടു ,കൂത്താട്ടുകുളത്തിൻ്റെ രാഷ്ടിയ ,വിദ്യാഭ്യാസ മേഖലകളിൽ വലിയ സേവനം ചെയ്ത അമ്പതോളം പേരെ നഗരസഭ വേറിട്ട രീതിയിൽ ആദരിച്ചുവെന്ന്.നഗരസഭയുടെ പരിധിയിലുള്ള റോഡുകൾക്കും പ്രമുഖ സ്ഥാപനങ്ങൾക്കും, കൂത്താട്ടുകുളത്തിനു മഹത്തായ ഓർമ്മകൾ നല്കിയ അവരുടെ പേരുകൾ നല്കിയിരിക്കുന്നു. ജീവിതസമരങ്ങളുടെ ഇന്നലെകൾ പുനർജനിക്കുകയാണ്.
ദീർഘകാലമായി കട്ടപിടിച്ചു കിടന്ന മറവിയെ ആദരവിൻ്റെയും അഭിമാനത്തിൻ്റെയും തൂവാല കൊണ്ട് തുടച്ചു കളഞ്ഞ് നമ്മൾ കൂടുതൽ ചരിത്രബോധമുള്ളവരായിരിക്കുന്നു. നഗരസഭാ ചെയർമാനെയും അംഗങ്ങളെയും സ്നേഹത്തോടെ അഭിനന്ദിക്കുകയാണ്. വേറെ ആർക്കും ഇത് തോന്നിയില്ലല്ലോ.പൂർവ്വികരുടെ പച്ചത്തണൽ ,വരണ്ട വേനൽക്കാലങ്ങളിൽ ഉപകരിക്കും.ഫാ.എബ്രഹാം വടക്കേൽ ,സി.ജെ.തോമസ് ,ജേക്കബ് ഫിലിപ്പ് ,സി.എൻ.കുട്ടപ്പൻ സാർ ,കൂത്താട്ടുകുളം മേരി ,മേരി ജോൺ കൂത്താട്ടുകുളം, ഫിലിപ്പ് ജോർജ് ,നന്ദിനിയമ്മ ടീച്ചർ തുടങ്ങിയവരാണ് മരണാനന്തരം ആദരിക്കപ്പെട്ടത്.
കൂത്താട്ടുകുളത്ത് നഗരസഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന സി.ജെ മെമ്മോറിയൽ ലൈബ്രറിയിൽ നിന്നാണ് ഞാൻ ഗൗരവമായ വായന തുടങ്ങിയത്, ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ .അതുകൊണ്ട് ആ ലൈബ്രറി ഒരു ഗൃഹാതുരത്വമാണ്. വേറെയും എത്രയോ ശുദ്ധമായ സ്മൃതികൾ ! .കൂത്താട്ടുകുളം യുവതയുടെ അടയാളമായിരുന്ന 'കൈമ'യുടെ ഫുട്ബോൾ ടൂർണമെൻ്റ് ,ചാക്കപ്പൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ,ഹൈസ്കൂളിലെ ചെറിയാൻ സാറിൻ്റെ നേതൃത്വത്തിലുള്ള ബാസ്ക്കറ്റ് ബോൾ ടീം (ഇതിൽ ഞാനുമുണ്ടായിരുന്നു ) ,ടി ബി യിലെ സാഹിത്യ ചർച്ചകൾ ,മസാല ദോശയ്ക്ക് പേരുകേട്ട ഹോട്ടൽ വേണുഗോപാലിലെ രാഷ്ട്രീയ ചർച്ചകൾ ,അമ്പലക്കുളത്തിൽ രാവിലെ കുളിക്കാൻ വരുന്നവർ നടത്തിയിരുന്ന സിനിമാ ചർച്ചകൾ ,സി.ജെ .സ്മാരക പ്രസംഗങ്ങൾ ,രാമപുരം കവലയിലെ കോരച്ചേട്ടൻ്റെ കടയിലെ അതിമൃദുലമായ ദോശയും മഞ്ഞ നിറമുള്ള ചമ്മന്തിയും ,കെ.എൻ.ജി സാറിൻ്റെ പ്രസംഗം ,കുട്ടപ്പൻ സാറിൻ്റെ മലയാളം ക്ളാസ് ,ഭട്ടതിരി സാറിൻ്റെ മലയാള കവിതാലാപനം ,ആയിരക്കണക്കിനാളുകൾ കാർഷിക വിളകൾ വില്‌ക്കാനും മത്സ്യമാംസാദികൾ വാങ്ങാനുമായി എത്തിയിരുന്ന, കേരളത്തിലെ തന്നെ ഏറ്റവും വലിയ ബുധനാഴ്ച ചന്ത ,ആ ചന്തയിലെ ഉണക്കമീൻ കടകൾ , കരിപ്പെട്ടി വില്പനക്കാർ ,ബുധനാഴ്ച ചന്തയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടുവരുന്ന ആട്ടിൻ കൂട്ടം ,കാളകൾ ,പോത്തിൻ കൂട്ടം , കൊളമ്പാടത്തെ അലക്കുകാർ , മഞ്ചറയിൽ മലയിൽ നിന്ന് താഴേക്ക് ചാടി ഡൈവ് ചെയ്തിരുന്ന അത്ഭുതക്കുട്ടികൾ ,പട്ടാളവേഷധാരികളുടെ പ്രതിമകളുണ്ടായിരുന്ന കോഴിപ്പള്ളിയിലെ പള്ളി ,കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോഗങ്ങളിൽ 'ബലികുടീരങ്ങളെ 'എന്ന ഗാനം വികാരത്തോടെ ആലപിച്ചിരുന്ന കൊച്ചാരായണൻ ചേട്ടൻ ,എം.ജി.ആറിൻ്റെ നംനാട് പല തവണ കാണിച്ചു തന്ന എം.സി.ചാക്കോയുടെ പീപ്പിൾസ് തീയേറ്റർ ,വിജയശ്രീയെയും പ്രേംനസീറിനെയും കണ്ട് മതിവരാത്തപ്പോൾ പിന്നെയും മാടി വിളിച്ചിരുന്ന ഫിലിപ്പ് ജോർജിൻ്റെ ബിന്ദു തീയേറ്റർ ,പാവപ്പെട്ടവർക്ക് വേണ്ടി ഒരു ബെഞ്ചെങ്കിലും നീക്കി വച്ചിരുന്ന സർക്കാർ ആശുപത്രി ,ഓ ണംകുന്ന് ക്ഷേത്രത്തിൽ അരങ്ങേറിയിരുന്ന ബാലെകളും കഥാ പ്രസംഗങ്ങളും ,ഗവ.സ്കൂൾ ജംഗ്ഷനിൽ പീറ്റർ ഒരുക്കിയിരുന്ന കിടിലൻ മുട്ട റോസ്റ്റ് ,രാമപുരം കവലയിൽ പ്രഭാത് ബേക്കറിയുടെ ബോർമ്മയിലെ ഇരുപത് പൈസ വിലയുള്ള മുഴുത്ത റൊട്ടി ,പാലക്കുഴ അമ്പലത്തിലേക്കുള്ള കരകയാട്ടം ,തിരുമാറാടിയിലെ സമന്വയ സാംസ്കാരിക വേദി ചർച്ചകൾ ,രാത്രിയിൽ റാന്തൽ വിളക്കിൻ്റെ വെട്ടത്തിൽ ഒറ്റയ്ക്ക് ദൂരേക്ക് പോകുന്ന കാളവണ്ടികൾ ,കുറവിലങ്ങാട് ദേവമാതാ കോളജിലേക്കും മൂവാറ്റുപുഴ നിർമ്മലാ കോളജിലേക്കുമുള്ള സ്റ്റുഡൻ്റ്സ് ഒൺലി ബസുകൾ ,പെരുനാൾ പ്രദക്ഷിണ ങ്ങൾ .... അങ്ങനെ എത്രയെത്ര ജീവരക്തമുള്ള ,നിലയ്ക്കാത്ത ഓർമ്മപ്രവാഹം .അതൊക്കെ എവിടെപ്പോയി? കാലം ഒരു മാന്ത്രികനെപ്പോലെ ചിരിക്കുന്നു .
നേരത്തേ പറഞ്ഞതുപോലെ കൂത്താട്ടുകുളം ഭാവനയിൽ ജീവിക്കുകയാണ്. മനസിൻ്റെ പ്രതലത്തിൽ അത് ക്രമം തെറ്റി കിടക്കുന്നു. അത് സ്വപ്നാത്മകമാണ്. ആ സ്വപ്നത്തിൽ നിന്നാണ് ഞാൻ 'ജലഛായ'യിലെ സ്ഥലങ്ങൾ കണ്ടെത്തിയത്. നമ്മൾ ദൂരെ എവിടെ പോകുമ്പോഴും സ്വന്തം വീടിനൊപ്പം നാടിനെയും കൊണ്ടു പോകുന്നു. അപ്പോൾ അതിനു അടുക്കും ചിട്ടയും ഉണ്ടാകില്ല .വികാരങ്ങളും വിക്ഷോഭങ്ങളുമായി അത് രൂപവും ഭാവവും മാറ്റിക്കൊണ്ടിരിക്കും. അതിൻ്റെ ഭാരം താങ്ങുന്നത് മനസ്സല്ല ,മുതുകാണ്! .
9995312097
ഒരു നാടിനു സംസ്കാരവും കാമ്പും പ്രശസ്തിയും ചരിത്രവുമുണ്ടാകുന്നത് നാട്ടുകാരിലൂടെയാണ്.അർപ്പണബോധത്

BACK TO HOME