സലോമി ജോൺ വൽസൻ
‘’Whatever the poets pretend, it is plain they give immortality to
none but themselves; It is Homer and Virgil we reverence and admire
not Achilles or Eneas.’’ Swift.
‘‘Poets utter great and wise things which they do not themselves
understand’’. Plato.
മൂന്നു പതിറ്റാണ്ട് രോഗവുമായി മല്ലിട്ട് ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ എന്ന
സ്വീഡിഷ് കവി ഈ ലോകത്തോട് വിട പറഞ്ഞു. . ഇക്കഴിഞ്ഞ മാർച് ഇരുപത്താറിനു.
വിവേകിയായ മനുഷ്യൻ കൃത ഹസ്തനാണ്. ധീരനായവനെ ഏവരും ശ്ലാഘിക്കും. അക്ഷരങ്ങൾ
കൊണ്ട് ആശയങ്ങളുടെ അപാരമായ അത്ഭുത ലോകം നമുക്ക് കാഴ്ച വെയ്ക്കുന്ന
വ്യക്തിയാകട്ടെ അനശ്വരതയുടെ ഗാഥകൾ രചിച്ചു മാനവകുലത്തിൽ
കാലാതീതനാകുന്നു.. കവിയും, കലാകാരനും സാഹിത്യകാരനും ഈ സൗഭാഗ്യം
അനുഭവിക്കുന്നു. ...മരണം അവർക്ക് നഷ്ട സ്മരണ ഒരുക്കുന്നില്ല. മറിച്ചു
ഓര്മകളുടെ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുന്നു.
യൈറ്റ്സ് , എലിയറ്റ് തുടങ്ങിയ വിശ്വ കവികൾക്ക് സമാനൻ എന്ന് പാശ്ചാത്യ
നിരൂപകർ വിലയിരുത്തിയ ട്രാൻസ്ട്രോമർ 2011 ഇൽ സാഹിത്യത്തിനുള്ള നൊബേൽ
സമ്മാനത്തിനു അർഹനായപ്പോൾ അദ്ദേഹത്തെ അംഗീകരിക്കാൻ യുറോപ്യൻ നിരൂപകരിൽ
പലരും മടിച്ചു. സ്കാന്ടിനെവ്യൻ കവികളോട് യു . കെയിലും വലിയ
മതിപ്പുണ്ടായിരുന്നില്ല. ടോമസ് ട്രൻസ്ട്രോമർ എന്ന കവിയും ഇതിനു
അതീതനായില്ല……
അസ്തിത്വ സമസ്യകൾ ഏതൊരു കവിയും തന്റെ രചനയുടെ മെറ്റീരിയൽ ആയി
സ്വാംശീകരിക്കുന്നു. പ്രകൃതിയും മാനവീകതയും എല്ലാം തന്റെ സർഗ രചനയിൽ ജീവൻ
പ്രാപിച്ചു കൊണ്ട് കവിയുടെ ജീവിതത്തിൽ അതി സുന്ദരങ്ങളായ കോട്ടകൾ
പണിയുകയാണ്. അവിടെ അയാൾ താനറിയാത്ത ഒരു അപര വ്യക്തിത്വം
സ്വാംശീകരിക്കുന്നു.
അൻപത്തി ഒൻപതാം വയസ്സിൽ പൂർണ ആരോഗ്യവാനായിരിക്കെ പക്ഷാഘാതത്തിൽ
ശരീരത്തിൻറെ താളം തെറ്റി. വലതു ഭാഗം തളർന്നു. ഹൃദയം പറഞ്ഞത് പകർത്താൻ
തളർന്നു പോയ കൈകൾക്കാവതില്ലാതായി.
ടോമസിനു ജീവിതം നൽകിയ താളപ്പിഴ താങ്ങാനായത് ഒരുപക്ഷെ അദ്ദേഹത്തിലെ
മനശാസ്ത്രകാരൻ ഉണര്ന്നു പ്രവര്ത്തിച്ചത്കൊണ്ടായി രിക്കണം.
ഐറിഷ് സറ്റയറിസ്റ്റ് സ്വിഫ്റ്റ് [ 1667-1745 ] ഒരുപക്ഷെ കവികളെ
വിലയിരുത്തിയത് എക്കാലത്തും പ്രസക്തമാണ്. ഒരു മനുഷ്യന് താൻ
പറയേണ്ടതിനപ്പുറം എന്തൊക്കെയോ പ്രാപഞ്ചിക ജീവിതത്തിലുണ്ട് എന്ന സത്യം
വിടാതെ ശ്വാസം മുട്ടിക്കുമ്പോഴാണ് അയാൾ രചനാ വഴികളിലേക്ക് കടന്നു
ചെല്ലുന്നത്. . മനശാസ്ത്രത്തിൽ അവഗാഹം നേടണമെന്ന് മോഹിച്ച ചെറുപ്പക്കാരൻ.
പഠിച്ചിരുന്ന കാലത്ത് തന്നെ കവിതയിലും ഭ്രമിച്ചു. ഇരുപതാം
വയസ്സിലെത്തിയപ്പോഴേക്കും ആദ്യത്തെ കവിതാ സമാഹാരം പുറത്തു വന്നു.
തുടർന്നിങ്ങോട്ടുള്ള കാലം കവിതയും ട്രാൻസ്ട്രോമറും ഒന്നായി തീർന്നു.
ഒന്നും രണ്ടും വര്ഷമല്ല, നീണ്ട മുപ്പതു വര്ഷം……. രോഗ പീഡകളോട്
മല്ലിട്ടുകൊണ്ടുള്ള കാവ്യ ജീവിതം കൈ പിടിച്ചു കൊണ്ടുപോയത് അനശ്വരതയുടെ
സോപാനത്തിലേക്കായിരുന്നു.
തോമസ് ട്രാൻസ്ട്രോമർ |
ഹൃദയം പണിതുയർത്തുന്ന സര്ഗ ഗോപുരങ്ങളെ നിലം പരിശാക്കാൻ അനാരോഗ്യം കൊണ്ട്
തകര്ന്നു പോയ ശരീരത്തിനു സാധ്യമല്ലെന്ന് കാഫ്കയെ പോലെ അല്ലെങ്കിൽ
മെറ്റാഫിസിക്കൽ ലോകത്തെ അതികായനായ സ്റ്റീഫൻ ഹോക്കിങ്ങ്സിനെ പോലെ ടോമസും
തെളിയിക്കുകയായിരുന്നു.
പോയട്രി പോലെ സുന്ദരമായ സ്വഭാവം എന്നാണു ടോമസിനെ അടുത്ത് അറിഞ്ഞിരുന്നവർ
പറയുന്നത്. വിനീതനായ മനുഷ്യൻ. സംസാരിക്കാൻ കഴിയാതിരുന്നിട്ടും പറ്റും
പോലെ ആശയ വിനിമയം നടത്താൻ ഭാര്യ മോണിക്ക എന്നും എപ്പോഴും തൊട്ടരികെ
ഉണ്ടായിരുന്നു. ശരീരത്തിനും ശാരീരത്തിനും താങ്ങായി ......
സന്ദർശകരോടും സ്നേഹിതരോടും ആശയവിനിമയം നടത്താൻ മോണിക്ക അങ്ങേയറ്റം
പ്രിയപ്പെട്ടവനെ സഹായിച്ചു. ഒരുപക്ഷെ മോണിക്കയില്ലായിരുന്നെൻഗിൽ ടോമസ്
ട്രൻസ്ട്രോമർ എന്ന കവിയെ കവിതാ ലോകത്തിനു ലഭിക്കുമായിരുന്നില്ല.
പരസഹായം കൂടാതെ നടക്കാൻ എന്നും ശ്രമിച്ചു. അതിൽ ഒരു തരം വാശി
ഉണ്ടായിരുന്നു എന്നും മോണിക്ക ഓർക്കുന്നു..അപകടം സംഭവിച്ചവരെ, പക്ഷാഘാതം
ബാധിച്ചവരെ സൈക്കോളജിസ്റ്റ് ആയിരുന്ന കാലത്ത് പരിശീലിപ്പിച്ചിരുന്നത്
തൻറെ അതെ അവസ്ഥയെ തരണം ചെയ്യാൻ സഹായിച്ചു. വേദനാകരമായ നിമിഷങ്ങളിൽ
കുട്ടിക്കാലം തൊട്ടേ അഭ്യസിച്ചിരുന്ന പിയാനോ വാദനം സാന്ദ്വനമേകി. കവിതയും
പിയാനോയും മോണിക്കയും അദ്ദേഹത്തിന് വേറിട്ട അനുഭവം ആയിരുന്നില്ല.ഇടതു കൈ
കൊണ്ട് അതി മനോഹരമായി ടോമസ് പിയാനോ വായിച്ചു. അത്രയ്ക്ക് അപാരമായിരുന്നു
അദ്ധേഹത്തിന്റെ സിദ്ധി, മനശ്ശക്തി.
1960 ഇൽ സ്വീഡിഷ് ഭാഷയിൽ നിന്നും ടോമസിന്റെ കവിതകൾ ഇന്ഗ്ലീഷിലേക്ക്
ആദ്യമായി തർജമ ചെയ്ത്കവിയും എഴുത്തുകാരനുമായ റോബർട്ട് ബ്ലയ് ലോകസമക്ഷം
അവതരിപ്പിച്ചു. 1975ഓടെ അമേരിക്കയിൽ അദ്ധേഹത്തിന്റെ കവിതകൾ പ്രസിദ്ധീ
കരിച്ചു തുടങ്ങി.
നൊബേൽ സമ്മാന വേളയിൽ അനൗണ്സ് ചെയ്തു..
‘’ Luminous poems that show us all a new window of reality…’’ ഇങ്ങനെ.
അത് എത്രയോ വാസ്തവമാണെന്ന് അവയുടെ ലോകാന്തര പ്രശസ്തി തെളിയിച്ചു .
കവിതയുടെ ശക്തി , സൌന്ദര്യം എവിടെയും വാഴ്ത്തപ്പെട്ടു. അറുപതിലേറെ
ലോക ഭാഷകളിലേക്ക് അവ തർജമ ചെയ്യപ്പെട്ടു. ഫ്രഞ്ച്, ജർമ്മൻ, ഡച്, , ഹീബ്രു
,ഇറ്റാലിയൻ, മാഴ്സടോനിയൻ, റൊമേനിയൻ, സ്പാനിഷ്, അറബിക്, ചൈനീസ് ,ഈജിപ്ഷ്യൻ
ഭാഷകളിലെ കവിതാ പ്രേമികൾക്ക് ടോമസ് പ്രിയംകരനായി.
അദ്ധേഹത്തിന്റെ കവിതകള്ക്കു ഒരു കോമണ് റീദർഷിപ് ഉണ്ടായി.ജനകീയ കവിയെന്നു
ഈ രാജ്യങ്ങളിലെ നിരൂപകർ ടോമസിനെ വിലയിരുത്തി. , കവിതയുടെ ആകര്ഷണീയത
കുറയുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത് അദ്ധേഹത്തിന്റെ കവിതകൾ ഏറെ
വായിക്കപ്പെട്ടത് അവയിലെ താത്വികതയും കാല്പനികതയും, ഇഴ ചേര്ന്ന
സൌന്ദര്യം കൊണ്ട് തന്നെയായിരുന്നു.
സാംസ്കാരിക , വംശീയ അതിരുകൾ കടന്നു പരമ്പരാഗത സമൂഹങ്ങളിൽ ടോമസിന്റെ
കവിതകൾ ചെന്നെത്തി. പാക്കിസ്ഥാൻ , ഇന്ത്യ , ചൈന , ലെബനൻ , ഈജിപ്ത്
തുടങ്ങിയ രാജ്യങ്ങൾ ഇന്നും കവിതയെ ആരാധിക്കുന്നു.യുറോപ്യൻ സമൂഹം കൂടുതൽ
യന്ത്രങ്ങളിലേക്ക് ജീവിതം മാറ്റി മറിച്ചപ്പോൾ കവിതയ്ക്കും മറ്റും
യുവാക്കൾക്കിടയിൽ പ്രചാരം ഇല്ലാതായി. കൈപ്പിടിയിൽ ഒതുങ്ങിയ യന്ത്രങ്ങളിൽ
അവർ മുഴുകി. അവിടെ കവിതയുടെ സ്ഥാനം പുറത്തായി.
സ്വീഡനെ ലോകസമക്ഷം അവതരിപ്പിക്കാൻ ടോമസിന്റെ കവിതകള്ക്കു കഴിഞ്ഞു.
അങ്ങനെ ലോകം സ്വീടനിലെക്കും എത്തി. ജീവിതം, സ്നേഹം, നില നിൽപ്പ് ഇതു
മനുഷ്യൻറെ പ്രശ്നമാണെന്ന് പറഞ്ഞ ടോമസിനു കേംബ്രിഡ്ജ് സർവകലാശാലയിൽ
ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.സാഹിത്യ വിദ്യാർഥികളെ സ്വന്തം
കവിത വായിച്ചു കേൾപ്പിച്ചും വിശദീകരിച്ചും അദ്ദേഹം അവരിൽ ഒരാളായി. പൂവ്
പോലെ മൃദുല മനസ്കനായ കവി എന്ന് അദ്ധേഹത്തെ വിശേഷിപ്പിച്ചാൽ അത്
അതിശയോക്തിയാവില്ല,...അതായിരുന്
നു ആ വ്യക്തിത്വം എന്ന് പ്രിയപ്പെട്ടവർ
..
കവിത അനുഭവവും ആവിഷ്കാരവുമായി മാറ്റിയ കവി. ജോണ് എഫ് കെന്നഡിയുടെ
മരണത്തെ തുടർന്ന് എഴുതിയ ’’After a Death’’ എന്ന കവിത അദ്ദേഹത്തിന്
ഒത്തിരി ആരാധകരെ സമ്മാനിച്ചു. ക്രോയേഷ്യ , ഇന്തോനേഷ്യ , വിയെറ്റ്നാം
എന്നീ രാജ്യങ്ങളിലെ കോളേജുകളിൽ അക്കാലത്ത് ഈ കവിതയെക്കുറിച്ച് ധാരാളം
ടിബേറ്റുകൾ നടന്നിരുന്നു.
അനുശാസനങ്ങൾക്കപ്പുറത്തെക്കു അയാൾ നടക്കുന്നു.അപാരതയുടെ .
നൈർമല്യം ആവേശമായി അയാളിൽ ആവാഹിക്കപ്പെടുന്നു. ...
മനുഷ്യൻറെ അബോധത്തിൽ നിന്നും സുബോധത്തിലേക്ക് നടന്നു കയറുന്നവനാണ്
കവി. അനുശാസനങ്ങൾക്കപ്പുറത്തെക്കു അയാൾ നടക്കുന്നു.അപാരതയുടെ നൈർമല്യം
ആവേശമായി അയാളിൽ ആവാഹിക്കപ്പെടുന്നു. ... മരണം ടോമസ് ട്രൻസ്ട്രോമർ എന്ന
കവിയെ അനശ്വരനാക്കുന്നു…. After a Death
Once there was a shock
that left behind a long, shimmering comet tail.
It keeps us inside. It makes the TV pictures snowy.
It settles in cold drops on the telephone wires.
One can still go slowly on skis in the winter sun
through brush where a few leaves hang on.
They resemble pages torn from old telephone directories.
Names swallowed by the cold.
It is still beautiful to hear the heart beat
but often the shadow seems more real than the body.
The samurai looks insignificant
beside his armor of black dragon scales.