ഡോ.മ്യൂസ് മേരി ജോർജ്
വിശുദ്ധ
ബൈബിളിൽ ന്യായാധിപന്മാരുടെ പുസ്തകത്തിൽ അതിദാരുണമായ ഒരു
സ്ത്രീയനുഭവാഖ്യാനം ഉണ്ട്. ന്യായാധിപന്മാരുടെ പുസ്തകം 19-ാം
അധ്യായത്തിലാണ് ഞാൻ ചർച്ച ചെയ്യാനാഗ്രഹിക്കുന്ന സംഭവം ആഖ്യാനം
ചെയ്യുന്നത്. ഇസ്രായേലിൽ ന്യായാധിപന്മാർക്കു ശേഷം രാജഭരണം
ആരംഭിക്കുന്നതിനു കാരണമായിട്ട് ആഖ്യാനം ചെയ്തിരിക്കുന്ന സംഭവമാണ്
ന്യായാധിപന്മാർ 19: വാക്യങ്ങൾ. തന്റെ വെപ്പാട്ടിയോടൊപ്പം യാത്ര ചെയ്യുന്ന
യഹൂദാപുരുഷൻ ബന്യാമിൻ ദേശത്തിലെ ഗിബയയിൽ ആ ദേശക്കാരനായ ഒരാളുടെ വീട്ടിൽ
അതിഥിയായി രാത്രി കഴിച്ചു കൂടുമ്പോൾ ആ നഗരത്തിലെ കാമാസക്തരായ പുരുഷന്മാർ
അതിഥിയായ പുരുഷനെ അവൾക്കു വേണ്ടി വിട്ടുകൊടുക്കാൻ വീട്ടുകാരനോട്
ആവശ്യപ്പെടുന്നു. അപ്പോൾ വീട്ടുകാരൻ അതിഥിയെ ഉപദ്രവിക്കരുതെന്നും
പ്രായപൂർത്തിയായ തന്റെ മകളെയും അതിഥിയുടെ വെപ്പാട്ടിയെയും അവളുടെ
ലൈംഗികാവശ്യങ്ങൾക്കു വിട്ടു കൊടുക്കാമെന്ന് പറയുന്നു. ഒടുവിൽ അയാൾ
അതിഥിയുടെ വെപ്പാട്ടിയെ വീടിനു പുറത്താക്കി വാതിലടയ്ക്കുന്നു. "അവർ അവളെ
പുണർന്നു. രാത്രി മുഴുവൻ അവർ അവളെ ബലാൽക്കാരം ചെയ്തു. നേരം
വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി"(ന്യായാ:19:25) വീട്ടുകാർ വാതിൽ
തുറന്നപ്പോൾ അവൾ വാതിൽപ്പടിയിൽ കൈ വച്ച് മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ആ യഹൂടാ പുരുഷൻ തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു കഷണങ്ങളാക്കി മുറിച്ച്
ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങൾക്ക് അയച്ചു കൊടുത്തു. ഇതിനുശേഷമുള്ള
കൂടിയാലോചനങ്ങൾക്കും യഹോവയോടുള്ള വിനിമയത്തിനും ശേഷമാണ് ഇസ്രായേലിൽ
രാജഭരണം വരുന്നത്.
ഒരു വനിതാദിനം കൂടി നമ്മെ കടന്നു
പോകുകയാണ്. ഈ സന്ദർഭത്തിൽ ആണ് ബൈബിളിൽ പരാമർശിക്കപ്പെട്ട ഒരു ദുരന്തസംഭവം
ആദ്യം ചേർത്തത്. സ്ത്രീയെന്നത് ലൈംഗികമായി പരാധീനത അനുഭവിക്കുന്ന ഒരു
വിഭാഗമായി പരിഗണിക്കുന്നവരും ഇന്നും വളരെയധികമാണ്. കീഴ്പെടുത്തപ്പെടാനും
വരുതിയിൽ നിർത്താനും ലൈംഗികമായി ആക്രമിക്കപ്പെടാനും പറ്റിയ ഒരു ഇനമായി
സ്ത്രീയെ വ്യവഹരിക്കപ്പെടുന്നതിന്റെ വ്യത്യസ്ത മാതൃകകൾ ഇന്നും സുലഭമാണ്.
പത്രവാർത്തകളും നിത്യജീവിത വ്യവഹാരങ്ങളും മതപരമായ അധികാരഘടനകളും
ഇക്കാര്യത്തിൽ ആശങ്കാകുലമായ അനുഭവങ്ങളെ പങ്കുവയ്ക്കുന്നുണ്ട്.
പുരുഷനേക്കാൾ ഒരു പടിതാഴ്ന്നതും അനുസരിക്കേണ്ടവളും അനുശാസനകളെ തലവണക്കി
സ്വീകരിക്കേണ്ടവളുമാണെന്ന ബോധ്യം ഇന്നും സമൂഹത്തെ ഭരിക്കുന്നുണ്ട്.
ലൈംഗികമായി കീഴ്പ്പെടുത്തപ്പെടാവുന്നവളും പീഡിപ്പിക്കപ്പെടാവുന്നവളുമാണെ
തിരുവനന്തപുരം
നഗരത്തിൽ നടത്തിയ ഒരു സർവ്വേയിൽ നഗരത്തിലെ 90% ലധികം സ്ത്രീകളും
ഏതെങ്കിലും തരത്തിലുള്ള ലൈംഗികമായ ശല്യപ്പെടുത്തലുകൾക്കോ പീഡനങ്ങൾക്കോ
ഇരയായിട്ടുള്ളവരാണെന്ന് കാണുന്നു. ഇത് ഒരു സാമ്പിൾ മാത്രമാണ്.
മജിസ്ട്രേറ്റിനെ വരെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി ബലാൽക്കാരം
ചെയ്തത്തായി പത്ര വാർത്തയിൽ കാണുന്നു. ചെറിയ പെൺകുഞ്ഞുങ്ങൾ മുതൽ
വൃദ്ധന്മാർ വരെ ഒളിഞ്ഞു നോട്ടങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും
വിധേയമാകുന്നതിന്റെ വാർത്തകൾ നിരന്തരം വരുന്നു. തങ്ങളുടെ ശരീരം വിൽക്കാനുള്ള ചരക്കാണെന്നു വിശ്വസിച്ച് പ്രവർത്തിക്കുന്ന
സ്ത്രീകളും കുറവല്ല. ശരീരപരമായി സ്ത്രീ അശുദ്ധി ഉള്ളവണാണെന്ന ക്ലാസിക്കൽ
മിത്ത് ഇന്ന് വീണ്ടും സജീവമാകുന്നു.
പുതിയ
നൂറ്റാണ്ടിലും സ്ത്രീത്വപരി കൽപനകൾ പഴയവയായി നിലനിൽക്കപ്പെടുന്നത്
സങ്കടകരമാണ്. വിദ്യാഭ്യാസം കൊണ്ട് ശരീര സംബന്ധിയായ ദുർവ്യഖ്യാനങ്ങൾ
ഇല്ലാതാകുന്ന ഒരു കാലം ഇനി എന്നാണ് വരിക "Make if happen" എന്നതാണ്
യു.എൻ.ന്റെ വനിതാദിനത്തിലെ തീം. സ്ത്രീത്വസംബന്ധിയായ വിവേചനങ്ങളും
അമിതാദർശവൽക്കരണങ്ങളും കാലഹരണപ്പെടുകയെന്ന ആവശ്യം ഇനിയെങ്കിലും
സാധിതമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
|
22 Apr 2015
അവൾ ഒരു പദാർത്ഥമല്ല
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...