ദയ പച്ചാളം
ഇത്,
കെട്ടിയിടപ്പെട്ടവഞ്ചി, കേവഞ്ചി,
മണലിൽകുറ്റിയിൽ.
ജലമില്ലെങ്കിൽ നദിയെന്നെങ്ങനെപറയും?
കെട്ടിയില്ലെങ്കിലും വഞ്ചിയൊരുകുവതെങ്ങനെ?
എങ്കിലും കെട്ടിയിട്ടിരിക്കുന്നു.
കുത്തൊഴുക്കിലേപ്പോഴെങ്കിലും
ഒരുമലവെള്ളം പാഞ്ഞെത്തിയാലോ?
കിഴക്ക് 'മൊട്ടകുന്നി'ൻ ചരിവിൽനിന്നും
ഇപ്പോൾ കടത്തുകാരൻ
മുട്ടവിൽപനയ്ക്ക് കടവി(?)ലെത്തിച്ചേരും;
'നദി'മുറിച്ച്-
അക്കരയ്ക്കു നടന്നുപോകുന്ന യാത്രക്കാരെയും പ്രതീക്ഷിച്ച്.
കാനൽജലത്തിലെ
മണലോളങ്ങളിൽ
ചലനമറ്റകടത്തുവഞ്ചിയായിമുട്ടക്
കനിവിൽ, കടക്കാരനെനോക്കി
അക്കരെ തീരത്ത്
ഒരുതെളിഞ്ഞവരപോൽ
നിശ്ശബ്ദം കണ്ണുനീർ ഒഴുകുന്നു...