സുനിൽ എം എസ്
പാരീസ് പ്രണയനഗരമായി ലോകമെമ്പാടും അറിയപ്പെടുന്നു. പ്രണയമിഥുനങ്ങൾ തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായി പാരീസിലെ ചില പാലങ്ങളുടെ കൈവരികളിൽ തങ്ങളുടെ പ്രണയികളുടെ പേരുകൾ വരഞ്ഞ താഴുകളിട്ടു പൂട്ടിയ ശേഷം അവയുടെ താക്കോലുകൾ പ്രണയം ശാശ്വതമായിരിയ്ക്കാൻ വേണ്ടി പുഴയിലെറിഞ്ഞു കളയുന്നു. പ്രണയമിഥുനങ്ങളുടെ ഇടയിൽ ഇതൊരു പതിവായിട്ട് ഒന്നരപ്പതിറ്റാണ്ടോളമായി. പാരീസിലെ പ്രാദേശികജനത മാത്രമല്ല, പാരീസിൽ അനുദിനം ഒഴുകിയെത്തുന്ന വിനോദസഞ്ചാരികൾ പോലും ഈ പതിവിൽ ആവേശത്തോടെ പങ്കു ചേരുന്നു. തങ്ങൾ പൂട്ടിയിട്ട താഴുകൾ പാലങ്ങളിൽ തുടരുവോളം, തങ്ങളുടെ പ്രണയവും ഭദ്രമായിരിയ്ക്കുമെന്നു പ്രണയമിഥുനങ്ങൾ വിശ്വസിയ്ക്കുന്നു. പക്ഷേ, ഈ പ്രണയാധിക്യം പല പാലങ്ങളുടേയും നിലനിൽപ്പു പോലും അപകടത്തിലാക്കിയിരിയ്ക്കുന്നു. പാരീസിലെ പോൺഡിസാർ നടപ്പാലത്തിൽ മാത്രമായി ഒരു ദശലക്ഷത്തിലേറെയുണ്ടത്രെ, ഇത് | പ്രണയത്തിന്റെ പ്രതീകമായി പാലങ്ങളിന്മേൽ താഴുകളിട്ടു പൂട്ടുന്ന പതിവ് ഉപേക്ഷിയ്ക്കണമെന്നു പാരീസ് നഗരസഭ ജനതയോട് പല തവണ ആഹ്വാനം ചെയ്തിട്ടുള്ളതാണെങ്കിലും താഴുകളുടെ എണ്ണം കൂടിവരികയല്ലാതെ, ഒരിയ്ക്കലും കുറഞ്ഞിട്ടില്ല. ഗത്യന്തരമില്ലാതെ നഗരസഭ ദശലക്ഷത്തോളം വരുന്ന താഴുകൾ പാലത്തിൽ നിന്നു നീക്കം ചെയ്യാനുള്ള തീരുമാനം വൈമനസ്യത്തോടെയായിരുന്നിരിയ്ക് താഴുകളുടെ നീക്കം ചെയ്യൽ പ്രണയമിഥുനങ്ങളെ ഭീതിയിലാഴ്ത്തിയിരിയ്ക്കുന്നു. താഴുകൾ എക്കാലവും സുരക്ഷിതമായിരിയ്ക്കുമെന്നും, അ താഴുകളുടെ ഭാരം മൂലം കഴിഞ്ഞ വർഷം മോൺഡിസാർ നടപ്പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞിരുന്നു. അതോടെ പാലത്തിലുള്ള തിരക്കിന്മേൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരു ന്യൂയോർക്ക് നഗരത്തിലെ ബ്രൂൿലിൻ ബ്രിഡ്ജിലും ജർമ്മനിയിലെ കൊളോൺ നഗരത്തിലെ ഓഹാൻസെലേൺസ് പാലത്തിലും ആസ്ട്രേലിയയിലെ ഹ്യൂം തടാകത്തിനരികിലെ ഇരുമ്പു വേലിയിലും കാനഡയിലെ വാങ്കൂവർ ഐലന്റിലെ വൈൽഡ് പസിഫിക് ട്രെയിലിലും ഇറ്റലിയിലെ പോണ്ടെ വെച്ചിയോ പാലത്തിലും അയർലന്റിലെ ഹാപ്പെനി പാലത്തിലും പ്രണയപ്പൂട്ടുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അൾജിയേഴ്സിലും ലാസ് വേഗസിലും ക്യാൻബറയിലും മെൽബണിലും അറ്റ്ലാന്റയിലുമെല്ലാം ഇവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇടയ അനശ്വരപ്രണയത്തിന്റെ പ്രതീകമായി പാലത്തിന്മേൽ താഴിട്ടു പൂട്ടി താക്കോൽ പുഴയിലെറിഞ്ഞുകളയുന്ന പതിവു തുടങ്ങിയത് നൂറു കൊല്ലം മുമ്പ്, ഒന്നാം ലോകമഹായുദ്ധകാലത്ത് സെർബിയയിലായിരുന്നു. നാദ എന്നൊരു സ്കൂളദ്ധ്യാപികയും റെല്ല എന്നൊരു പട്ടാള ഓഫീസറും പ്രണയത്തിലായി. അവർ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ചു. അതിനിടയിൽ റെല്ലയ്ക്ക് ഗ്രീസിൽ നടന്ന യുദ്ധത്തിൽ പങ്കെടുക്കേണ്ടി വന്നു. യുദ്ധത്തിൽ സെർബിയൻ സൈന്യം പരാജയപ്പെട്ടു. കോർഫു എന്ന പ്രദേശത്തുവച്ച് അന്നാട്ടുകാരിയായ ഒരു വനിതയുമായി റെല്ല പ്രണയത്തിലായി. റെല്ലയും നാദയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നു. ആ തകർച്ച നാദയുടെ അന്ത്യത്തിലവസാനിച്ചു. വൂറന്യക്ക ബനയിലെ യുവതികൾ തങ്ങളുടെ പ്രണയബന്ധങ്ങൾ ഭദ്രമായിരിയ്ക്കാൻ വേണ്ടി, നാദയും റെല്ലയും പതിവായി സമ്മേളിച്ചിരുന്ന മോസ്റ്റ് ല്യൂബവി നടപ്പാലത്തിന്റെ ഇരുമ്പുകൈവരികളിൽ താഴുകളിട്ടുപൂട്ടി, അവയിൽ തങ്ങളുടെ പ്രണയികളുടെ പേരുകൾ വരഞ്ഞ ശേഷം താക്കോലുകൾ പുഴയിലെറിഞ്ഞു കളയാൻ തുടങ്ങി. കാലം ചെന്നപ്പോൾ ഈ പതിവിനൊരു വിരാമമുണ്ടായെങ്കിലും, ഡേസങ്ക മാക്സിമോവിച്ച് എന്ന സെർബിയൻ കവി “പ്രണയത്തിനായുള്ളൊരു പ്രാർത്ഥന” എന്ന കവിതയെഴുതിയതോടെ ആ പതിവു പുനർജനിയ്ക്കുകയും പൂർവ്വാധികം പ്രചാരം നേടുകയും ചെയ്തു. സെർബിയയിൽ വൈറ്റ് ബ്രിഡ്ജ് എന്നൊരു പാലം നിർമ്മിയ്ക്കപ്പെടുകയും അത് “പ്രണയപ്പാലം” എന്ന പേരിൽ പ്രസിദ്ധമാകുകയും ചെയ്തു. “പത്തു ലക്ഷം താഴുകൾ ഞങ്ങൾ നീക്കം ചെയ്യും. നാല്പത്തഞ്ചു ടൺ!” പാരീസ് നഗരസഭയുടെ അധികാരികളിലൊരാളായ ബ്രൂണോ ജുലിയാർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. “പാരീസ് നഗരം പ്രണയനഗരമായിത്തന്നെ തുടരണം. മിഥുനങ്ങൾ അവരുടെ പ്രണയം പ്രഖ്യാപിയ്ക്കണം, വിവാഹാഭ്യർത് മോൺഡിസാർ പാലത്തിനു ചുറ്റും പോലീസ് കാവൽ നിൽക്കുന്നു. താഴുകൾ നീക്കം ചെയ്യൽ നടക്കുന്ന പാലത്തിലേയ്ക്ക് പ്രവേശനം അനുവദിയ്ക്കുന്നില്ല. ജനം ചുറ്റും തിങ്ങിക്കൂടിയിരിയ്ക്കുന്നു. അവരിൽ പലരുടേയും പ്രണയത്താഴുകൾ നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കൂട്ടത്തിലുണ്ടാകാം. തങ്ങളുടെ താഴുകളുടെ അവസാനക്കാഴ്ചയ്ക്കു വേണ്ടിയായിരിയ്ക്കണം അവർ തിങ്ങിക്കൂടിയിരിയ്ക്കുന്നത്. തങ്ങളുടെ പ്രണയത്തിന്റെ പ്രതീകങ്ങളായ താഴുകളെ കേവലമാലിന്യമെന്ന പോലെ, മാലിന്യം നീക്കം ചെയ്യാനുപയോഗിയ്ക്കാറുള്ള ലോറികളിൽ കയറ്റിക്കൊണ്ടു പോകുന്ന കാഴ്ച അവരിൽ പലർക്കും ഹൃദയഭേദകമായിരുന്നിരിയ്ക്കണം. പ്രണയത്താഴുകളുടെ ആധിക്യം പാലങ്ങളുടെ സുരക്ഷിതത്വത്തിനൊരു വെല്ലുവിളിയായിപ്പരിണമിയ്ക്കുന് വിവാഹമോചനങ്ങളുടെ മലവെള്ളപ്പാച്ചിലിൽ സമൂഹത്തിന്റേയും സാമൂഹ്യബോധത്തിന്റേയും അടിത്തറ തന്നെ ഇളകിക്കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് ശാശ്വതപ്രണയങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയാണു വേണ്ടിയിരുന്നത്. പ്രണയത്താഴുകൾ പാലങ്ങളെ അപകടത്തിലാക്കുന്നുണ്ടെങ്കിൽ, ന |
24 Jun 2015
പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...