ദിപുശശി തത്തപ്പിള്ളി
അവളെ പരിചയപ്പെട്ടതിനുശേഷമാണ് അയാൾ നിറങ്ങളെ സ്നേഹിക്കാന് തുടങ്ങിയത്. അതുവരെയും അയാളുടെ സ്വപ്നങ്ങളുടെ അതിർത്തികളിൽ തളം കെട്ടിക്കിടക്കുന്നത് പോയകാല ജീവിതത്തിന്റെ വിള്ളലുകളിലൂടെ ചാലു വെച്ചൊഴുകുന്ന നിറമില്ലാത്ത നിസംഗതയും നിർവികാരതയും മാത്രമായിരുന്നു .മഴവില്ലില് പൊതിഞ്ഞ് തന്റെ സ്വപ്നങ്ങളത്രയും അവള് അയാള്ക്കു സമ്മാനിക്കുമ്പോള് പുറത്തെ നിലാവിന്റെ സുഗന്ധം അയാള്ക്ക് അയാൾ അവൾക്കും നല്കി. മോഹങ്ങളുടെ കുങ്കുമനിറം മറ്റാരോ അവളുടെ സിന്ദൂരരേഖയില് ചാര്ത്തിയപ്പോള്, പൊട്ടിച്ചിരികളുടെ ലഹരി വളയങ്ങളില് തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട്
അയാൾ ഓര്ത്തത് നിറങ്ങള് പറഞ്ഞ നുണകളെക്കുറിച്ച് മാത്രമായിരുന്നു.