23 Nov 2012

വാക്കിനൊരു മറുവാക്ക്


ഗീത മുന്നൂര്‍‍ക്കോട്

അനാദിവാത്സല്യമായമ്മത-
ന്നാദ്യ മുലപ്പാ‍ല്‍ വാക്കമ്മ
പൂമൊട്ടിടുവിച്ച്
വിടര്‍ന്ന രാസമന്ത്രത്തിലെ
കുട്ടിക്കളിച്ചേല് !

വിരിഞ്ഞുചിരിച്ച കൗമാരപ്പൂ -
വുണ്ടാക്കിയ തൂമണവാക്ക്
കാറ്റെടുത്തു….

വാക്കില്‍മോഹിച്ചതൊക്കെ
മേഘങ്ങള്‍വലിച്ചെടുത്തു…..

പ്രണയപ്പൂക്കളായത്
കിണറാഴത്തിലെ ചതിയില്‍
ചെളി പുരണ്ടു….

കാണാമറയത്തു നിന്നും വന്ന്
ഏതോ വാക്കുകള്‍
മാറാവ്യാധി പിടിച്ച്
തടവറകളില്‍ഇരുട്ടും കുടിച്ചു

 ജീര്‍ണ്ണിച്ചതില്‍ച്ചിലത്
ചിതലെടുത്തു….

ഉണ്ടകളാക്കിയെറിഞ്ഞതൊക്കെ
തിരിച്ചടുത്തു…..
വാളായി വീശിയത്
മിന്നല്‍ പ്പിണറുകളായി…..

മധുരം പുരട്ടിയവയെല്ലാം
അശ്രദ്ധയുടെ ചവര്‍പ്പിലുരുണ്ട്
കയ്ച്ചു തികട്ടി….

ഉള്ളടക്കാനുള്ള വാക്കുകള്‍ക്ക്
കാതും, കണ്ണും കരളും
കവാടങ്ങള്‍തുറന്നതേയുള്ളൂ….
പെരുക്കിപ്പെരുകിയവ
നോവുകളായ് ഒരുമ്പെട്ടപ്പോള്‍
ചിനക്കിയിട്ട നിനവില്‍
രക്തച്ചാട്ടം !

ഇനി വേണം മറുവാക്ക്
ഹൃദയച്ചുവപ്പില്‍മുക്കി
കത്തിക്കട്ടെ
എന്റെ വാക്കിനെ
ഒരു നാളമായി
ഇരുട്ടാകും മുമ്പ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...