ശ്രീകൃഷ്ണദാസ് മാത്തൂർ
അധികപ്പററാമോരു നായ
ഏറു കൊണ്ട കാലില്‍ കാലം
പൊട്ടിയൊലിപ്പിച്ചു മോങ്ങി.
ഒരു വണ്ടിയും നിന്നില്ല.
തന്നോടു തന്നെ കുരച്ച്
കുലം തോണ്ടിയ പട്ടിണി
നെഞ്ചിന്‍ കൂട്ടിലിരുന്നു പിടച്ചു,
ഒരു ചെമ്പരത്തിയും വിടര്‍ന്നില്ല,
ഹൃദയമെന്ന പെരിലലിഞ്ഞില്ല.
മുന്നില്‍ തീവെട്ടി, പിന്നില്‍ ചെങ്കണ്ണ് ,
ഈ മദിരോത്സവ ജാഥക്കു നീ
കുറുക്കു ചാടിത്തീര്‍ന്നാലാര്‍ക്കു ചേതം?
നിന്റെ ചോര നഗരത്തിനു
വെറും വണ്ടിപോയ പാട് ,
അതിലെ കിതപ്പില്‍ യുഗത്തിന്റെ
ഏറ്റം ദീനമാം ചൊല്‍ക്കവിത-
"ബൌ..ബൌ.."
താളബോധത്തിനരോചകം..