മൂസാ കൊമ്പൻ
അര്‍ദ്ധരാത്രിയില്‍ പട്ടാള യൂണിഫോമിട്ട് കൈ നീട്ടി സല്യൂട്ട് ചെയ്ത്
ഉയര്‍ന്ന ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക് യസ് സര്‍ ,യസ് സര്‍ എന്ന് മൂളി
കേട്ട് കൊണ്ട് റെജിമെന്റിലെ അംഗങ്ങളോടൊപ്പം പരേഡ് ചെയ്തു കുന്നിന്‍
മുകളിലെ ജീര്‍ണിച്ച ആനക്കോട് കോട്ടയിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍
ഒരഭിമാനം തലയുയര്‍ത്തി നിന്നിരുന്നതിനെ ഞാന്‍ നന്നായി ആസ്വദിച്ചു .
ഒപ്പം ഞാനറിയാതെ ഉള്ളിലൊരു ഭയവും ഉടലെടുക്കുന്നുണ്ട് ഇന്ന് വരെ ഒരു
യുദ്ധത്തിനും പോയിട്ടില്ല കണ്ടിട്ടുമില്ല , ബാരെക്കില്‍ ഇരിക്കുമ്പോള്‍
സീനിയര്‍ ഓഫീസര്‍മാര്‍ വിവരിക്കുന്ന കഥകളിലൂടേയും ട്രെയിനിംഗ് പീരീഡിലെ
ക്ലാസ്സ്കളിലും മാത്രമേ യുദ്ധത്തെ കുറിച്ച് കേട്ടിട്ടുള്ളൂ . ഉള്ളില്‍
നുരഞ്ഞു പൊങ്ങുന്ന നാടിന്‍റെ കാവല്‍ക്കാരന്‍ എന്ന അഭിമാനത്തോടൊപ്പം , ഒരു
ചെറിയ ഉള്‍ഭയവും എന്നെ അലട്ടുന്നുണ്ട്. പക്ഷെ അതിനെ പുറത്ത് കാണിക്കാനോ?
ബാറ്റാലിയനിലെ സുഹൃത്തുക്കളുമായി അത് പങ്കുവെക്കാനോ ഞാന്‍ മുതിരുന്നില്ല
.കാരണം അന്ന് ട്രെയിനിംഗ് പിരീഡില്‍ ഞങളുടെ ട്രൈനെര്‍ ബ്രിഗേഡിയര്‍
രത്തന്‍ സിംഗ് പറഞ്ഞത് മനസ്സില്‍ ഒരു പ്രതിധ്വനി കണക്കെ മുഴങ്ങി
കൊണ്ടിരുന്നു. 'ഒരു പട്ടാള ക്കാരന് ആയുധ ബലത്തെക്കാളും
തിണ്ണബലത്തേക്കാളും അത്യാവശ്യം മനോബലമാണ്' . ഉള്ളിലെ ഭീരുവിനെ ചങ്ങലയില്‍
തളച്ചു .മുഖത്തും അംഗചലനങ്ങളിലും ഗൌരവം പ്രകടിപ്പിച്ചു ബറ്റാലിയനൊപ്പം
ഉയര്‍ത്തി പിടിച്ച തലയുമായി നടന്നു.
ഏതാണ്ടു കോട്ടയുടെ അടുത്ത് എത്താറായപ്പോള്‍ തന്നെ ക്യാമ്പില്‍ നിന്ന്
കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ ഓരോരുത്തരും ആ കുന്നിനെ
വളയാനുള്ള ശ്രമങ്ങള്‍,തന്ത്ര പ്രധാന നീക്കങ്ങള്‍ ആരംഭിച്ചു.കോട്ട
പിടിച്ചടക്കിയിരിക്കുന്നത് ഏതോ സായുധ തീവ്ര വാദി സംഘടന യുടെ ചാവേറുകള്‍
ആണ് .വരും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രധാനപെട്ട
സ്ഥലങ്ങളിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്തി ആഭ്യന്തര കലാപം അഴിച്ചു വിട്ടു
സമാധാനാന്തരീക്ഷം തകര്‍ക്കുക . സര്‍ക്കാരിനെ അട്ടിമറിക്കുക. തുടങ്ങിയ
ലക്ഷ്യങ്ങള്‍ ആണ് ഇവര്‍ക്കുള്ളതെന്നും മറ്റും രഹസ്യ അന്വേഷണ ഏജന്‍സി
കണ്ടെത്തി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡോഫീസില്‍
നിന്നിറങ്ങിയ ഉത്തരവാണ് , ഈ ഓപ്പറേഷന്‍ .
അത് കൊണ്ട് തന്നെ ശത്രുവിന്‍റെ കരുത്ത് എത്രത്തോളം ആണെന്നോ ..? ഏതൊക്കെ
തരത്തില്‍ ഉള്ള ആയുധങ്ങള്‍ ആണ് ഉപയോഗിക്കുക എന്നോ യാതൊരു വിധ ധാരണകളും
ഇല്ല .ഏതാണ്ട് മുന്നൂറ്റി അന്‍പതോളം വരുന്ന തീവ്രവാദികള്‍ മാത്രമാണ്
കോട്ടക്കകത്തുള്ളതെന്നും അതിമാരകമായ ബോംബുകളും ഗ്രെനേഡുകളും തുടങ്ങി അതി
നൂതനമായ യാന്ത്രികത്തോക്ക് വരെ അവരെ കൈവശമുണ്ടെന്ന ധാരണയിലൂടെയാണ്
ഞങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് .
സമുദ്ര നിരപ്പില്‍ നിന്ന് 650 മീറ്ററോളം ഉയരത്തില്‍ ആണ് കോട്ട
നില്‍കുന്നത് ചുറ്റിനും കരിങ്കല്ലില്‍ പണിത ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന
വീതിയേറിയ മതില്‍ കെട്ടും രണ്ടു നിലകളിലായി 200 ല്‍ അധികം മുറികളും
അനുബന്ധ കൊത്തളങ്ങളും രണ്ടു നടുമുറ്റവും ഒരു ഭൂഗര്‍ഭ അറയുമടക്കം
വിശാലമായ ഒരു കൊട്ടാരം തന്നെ. കാലം ജീര്‍ണത വരുത്തിയെങ്കിലും പഴയകാല
പ്രതാപത്തിന്‍റെ അടയാളമെന്നോളം കാലത്തിന്‍റെ കാവല്‍ക്കാരനായി
നില്‍ക്കുന്ന ഈ കോട്ടയെ മോചിപ്പിക്കലിലൂടെ ഒരു രാജ്യത്തെ അല്ല ഈ മണ്ണിലെ
ഒരായിരം നിരപരാധികളും നിഷ്കളങ്കരുമായ ജനതയുടെ ഉയിരാണ് സംരക്ഷിക്കാന്‍
പോകുന്നത് എന്ന തിരിച്ചറിവ് ഓരോ ഭടനും പുത്തന്‍ ഊര്‍ജ്ജവും ആവേശവും
ഉണര്‍വും മാത്രമല്ല തന്‍റെ ദൌത്ത്യത്തിന്‍റെ ഗൌരവവും ഓര്‍മപെടുത്തുന്ന
ഒന്നായിരുന്നു
ജാക്കറ്റിന്‍റെ വീതിയേറിയ കോളറിനു താഴെ പിടിപ്പിച്ച വയര്‍ലസ്സിലൂടെ
എത്തുന്ന സന്ദേശത്തിന് അനുസരിച്ച് ഞങ്ങള്‍ ഓരോരുത്തരും മുന്നേറുകയാണ്.
സൈനിക പഠന ക്യാബില്‍ നിന്നു പഠിച്ച ഭൂപടപഠനം ഈ മുന്നേറ്റത്തില്‍
ഞങ്ങള്‍ക്ക് സഹായകമാവുന്നില്ല .ഈ കൂരിരുളില്‍ സ്വന്തം യുക്തിയുടെ
വെളിച്ചത്തിലാണ് ഓരോ സൈനികനും മുന്നേറ്റം നടത്തുന്നത് ജീവിതവും മരണവും
തമ്മില്‍ ധര്‍മവും അനീതിയും തമ്മില്‍ മാറ്റുരക്കാന്‍ ഇനി നിമിഷങ്ങളെ
ഒള്ളൂ .
കുന്നിന്‍റെ പാര്‍ശ്വങ്ങളില്‍ ഒട്ടിച്ചു വച്ച പോലെ നില്‍ക്കുന്ന ഉരുളന്‍
കല്ലുകള്‍ക്ക് ഇടയിലൂടെ വളര്‍ന്നു നില്‍കുന്ന ചങ്ങണ പുല്ലുകളില്‍
പിടിച്ചു മുകളില്‍ എത്തിപെടുക എന്നത് വളരെ പ്രയാസകരമായ ഒന്നായിരുന്നു .
മുട്ടിലിഴഞ്ഞു മുന്നേറുമ്പോള്‍ അറിയാതെ ഇളകി വീഴാന്‍ തയ്യാറായി
കിടക്കുന്ന ഏതെങ്കിലും ഒരു പാറക്കഷ്ണത്തില്‍ കാലോ കയ്യോ അറിയാതെ
തട്ടിയാല്‍ പിന്നെ ഓരോന്ന് ഓരോന്നായി താഴേക്ക് ഉരുളും ആ ഉരുളലില്‍
അന്തരീക്ഷം ശബ്ദ മുഖരിതമാവും പരാജയത്തിന്‍റെ കയ്പ്പുനീരില്‍
ശവപെട്ടികളില്‍ ദേശീയ പതാക മൂടി ആകാശത്തേക്ക് വെടി വക്കേണ്ടിവരും
ഓര്‍ത്തപ്പോള്‍ ഉള്ളിലെ ചങ്ങലകെട്ടില്‍ നിന്ന് ഭയം ഒരിക്കല്‍ കൂടി
പുറത്തേക്ക് തല നീട്ടിയോ എന്ന് സംശയിച്ചു ലക്ഷ്യത്തിലേക്കുള്ള ദുര്‍ഘട
പ്രയാണം ആരംഭിച്ചു .
അസ്ഥിയപ്പോലും മരവിപ്പിക്കുന്ന തരത്തിലുള്ള തണുപ്പ് മുകളിലേക്കെത്തും
തോറും കൂടി കൂടി വരുന്നു.ഇപ്പോള്‍ ഞാന്‍ കുന്നിന്‍റെ മുക്കാല്‍
ഭാഗത്തോളം കയറി ഇരിക്കുന്നു ഇനിയുള്ള മുന്നേറ്റം ഏറ്റവും അപകടം
നിറഞ്ഞതാണ് കോട്ടയുടെ രണ്ടാം നിലയില്‍ കാണുന്ന ജാലകങ്ങളിലൂടെ
വേണമെങ്കില്‍ ഞങ്ങളെ കോട്ടയിലുള്ളവര്‍ക്ക് കാണാം ...
അവര്‍ക്ക് ഞങ്ങളെ നിഷ്പ്രയാസം തുരത്താം . വയര്‍ലസ്സിലൂടെ അപ്പോഴേക്കും
സന്ദേശം വന്നെത്തി കഴിഞ്ഞിരുന്നു ഭൂരിഭാഗം ഭടന്മാരും കുന്നിന്‍റെ
മുകളില്‍ എത്താനായിട്ടുണ്ട് എല്ലാവരും ആക്രമണത്തിനു തയ്യാറാവുക ഇനി
അവിടുന്ന് അങ്ങോട്ട് ഏതു നിമിഷവും അത് സംഭവിക്കാം ഉറങ്ങാത്ത കണ്ണുകളോടെ
ഞങ്ങടെ നീക്കത്തെ കാണാന്‍ വേണ്ടി മാത്രം അവരില്‍ ഒരാള്‍
ഉണര്‍ന്നിരിക്കുന്നുണ്ടാകാം ഒരു പക്ഷെ അയാളുടെ ഒരു അര നിമിഷത്തെ കാഴ്ച
ഞങ്ങളില്‍ ഒരാളുടെയോ അല്ലങ്കില്‍ അയാളുടേയോ മരണമാണ് . ഞങ്ങളുടെ പുറത്തെ
ഭാണ്ടക്കെട്ടിലൂടെ മരണവും ഈ കുന്നിന്‍റെ മണ്ടയിലെത്തിയിട്ടുണ്ട് .
"മരണം നിഴല്‍ രൂപമായി എപ്പോഴും നമ്മുടെ മുന്നിലോ പിന്നിലോ
പാര്‍ശ്വങ്ങളിലോ ആയി നിലകൊള്ളുന്നു "
ഇനിയുള്ള നിമിഷങ്ങള്‍ ചിന്തകള്‍ക്കല്ല പ്രാധാന്യം ചിന്തകളെക്കാളും
വേഗത്തിലുള്ള പ്രവര്‍ത്തികള്‍ക്കാണ് പ്രാധാന്യം
എനിക്ക് പൊരുതാനുള്ള ആയുധങ്ങള്‍ സജ്ജീകരിച്ചു തുടങ്ങി അത്യാവശ്യം
ഗ്രെനേടുകള്‍ ഇസ്രായീല്‍ നിര്‍മിത സിക്സ്റ്റീന്‍ റൌണ്ട് ഓട്ടോമാറ്റിക്
ലോടെഡ് പിസ്റ്റള്‍ പിന്നെ ALR_47 ഗണത്തില്‍ പെടുന്ന മെഷീന്‍ ഗണ്‍
തുടങ്ങിയ ആയുധങ്ങളെല്ലാം സജ്ജമാക്കി ഹെഡ് ഫോണിലൂടെ കിട്ടുന്ന
നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മൂവിംഗ് തുടര്‍ന്ന് കൊണ്ട് കരിങ്കല്‍
കെട്ടിന്‍റെ മറവിലേക്ക് ഒരു സര്‍പ്പം കണക്കേ കുറ്റിക്കാടുകളുടെ
മറപിടിച്ചു ഇഴഞ്ഞു നീങ്ങുമ്പോള്‍
മനസ്സിലൊരേ ഒരു പ്രാര്‍ത്ഥനയേ... ഉണ്ടായിരുന്നുള്ളൂ പടച്ചവനെ ഒരാളുടേയും
കൈകൊണ്ടു ഞാനും എന്‍റെ കൈകൊണ്ടു മറ്റൊരാളും ജീവന്‍ വെടിയാന്‍ ഇടയാവല്ലേ
.... മതിലിനു മറപറ്റി അകത്തേക്ക് കടക്കാന്‍ പറ്റിയ വഴി നോക്കി നീങ്ങവേ...
ആ കൂരിരുളില്‍ അലിഞ്ഞു ചേര്‍ന്ന നിശബ്ദതയെ ഖണ്ഡിച്ചു ഒരു സെക്കന്റില്‍
എവിടെ നിന്നോ ഉയര്‍ന്ന ആര്‍ത്തനാദം കാതില്‍ അലയടിച്ചു. നേരിയ ഒരു ഭയം
എന്നില്‍ വീണ്ടും തലപൊക്കുകയാണ്.
പക്ഷെ അപ്പോഴേക്കും സൈനികരായ അരുണും ഗോപാല്‍ സിങ്ങും എന്നെപ്പോലെ തന്നെ
അകത്തേക്ക് കിടക്കാനുള്ള വഴിതേടി എന്നോടൊപ്പം എത്തി കഴിഞ്ഞിരുന്നു. അവര്‍
രണ്ടാളും ഇതിനു മുമ്പും ഓപ്പറേഷനുകളില്‍ പങ്കെടുത്തിട്ടുള്ളവരാണ് അരുണ്‍
പതിയെ കാതില്‍ പറഞ്ഞു കോട്ടയുടെ കാവലില്‍ ഉള്ള ഒരാള്‍ വീണു.ഇനി മൂന്നു
പേര്‍ കൂടി ഉണ്ടാവണം.ഈ അലര്‍ച്ച മറ്റു കാവല്‍ക്കാര്‍ കേള്‍ക്കാന്‍
സാധ്യത കൂടുതലാണ് .അത് കൊണ്ട് ഇനി കൂടുതല്‍ ശ്രദ്ധിച്ചു മൂവ് ചെയ്യുക .
മുന്നില്‍ നില്‍ക്കുന്ന എന്നെ പിറകിലേക്ക് നിറുത്തി അരുണ്‍ മുന്നോട്ടു
നടന്നു . മതിലിന്‍റെ തകര്‍ച്ച പറ്റിയ ഒരു ഭാഗത്ത് എത്തിയപ്പോള്‍ അരുണ്‍
ഒന്ന് നിന്നു തകര്‍ന്ന ഭാഗത്തിലൂടെ ഇപ്പോള്‍ ഏറുമാടം പോലെ
കെട്ടിയുണ്ടാക്കിയ ഒന്നില്‍ അലര്‍ച്ച കേട്ട ഭാഗത്തേക്ക് നോക്കി തോക്കും
പിടിച്ച ഒരാള്‍ അരുണിന്‍റെ ശരീരത്തോട് ഒട്ടി നില്‍കുന്ന ഞാന്‍
പോലുമറിയാതെ അരുണിന്‍റെ കൈകള്‍ ചലിച്ചു ആരോ തള്ളിയിട്ട
ബാണ്ടക്കെട്ടുപോലെ ഒരു ശരീരം താഴേക്ക് പതിച്ചു അപ്പോഴേക്കും കോട്ട
ഉണര്‍ന്നു നിമിഷ നേരം കൊണ്ട് അങ്ങും ഇങ്ങും ഗ്രനേഡുകളും വെടിയുണ്ടകളും
പാറി പറന്നു ഗ്രെനേഡിന്‍റെ കാതടപ്പിക്കുന്ന ശബ്ദത്തിലും മരണം പുല്‍കുന്ന
ശരീരങ്ങള്‍ക്ക് മുമ്പിലും മരണ സമാനമായ നിസ്സംഗതയോടെ നിര്‍ജീവമായി
നിന്ന എന്‍റെ അടിവയറ്റിന് മുട്ടുകൈകൊണ്ടു ഒരു പ്രഹരം ഏല്‍പിച്ചു കൊണ്ട്
ഗോപാല്‍ സിംഗ് അലറി ഏയ് കുത്താ ...........അറ്റാക്ക് ....
അടി വയറില്‍ കിട്ടിയ വേദനയില്‍ ഒന്ന് പകച്ചു പോയെങ്കിലും
പിന്നീടങ്ങോട്ട് ഞാന്‍ എന്നെ തന്നെ മറന്ന ആക്രമണത്തിലേക്ക് കടന്നു .
പൊട്ടിപൊളിഞ്ഞ മതിലിന്‍റെ വിടവിലേക്ക് കൊട്ടക്കകത്ത് നിന്നുതിര്‍ക്കുന്ന
ബുള്ള റ്റുകളെ അതിജീവിച്ചു തികഞ്ഞ അഭ്യാസിയെപ്പോലെ കാരണം മറിഞ്ഞു കൊണ്ട്
കോട്ട ചുമരിനുഓരത്ത് ഞാന്‍ എത്തിയപ്പഴേക്കും എന്‍റെ കൈവഷമുണ്ടായിരുന്ന
പിസ്റ്റലില്‍ ഒരെണ്ണം എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു .ഇവിടെ നഷ്ട
കണക്കുകള്‍ക്ക് പ്രസക്തി ഇല്ല .കൈ കണ്ണാവേണ്ട സമയം .എന്നെയും എന്‍റെ
രാജ്യത്തേയും രക്ഷിക്കേണ്ട ചുമതല എനിക്കുന്ടെന്ന ബോധ്യത്തോടെ തന്നെ ഓരോ
ജാലകങ്ങളിലേക്കും നീട്ടി പിടിച്ച തോക്കുമായി നടന്നു മൂന്നാമത്തെ ജാലക
അഴിക്കു മുന്‍ബിലേക്ക് എത്തിയതും എന്‍റെ കരം കൊണ്ട് ഒരാളുടെ ജീവന്‍
അപഹരിച്ചു.പിന്നീട് ഞാന്‍ വീഴ്ത്തിയവര്‍ എത്രയെന്നു എനിക്ക് പോലും
തിട്ടമില്ലാത്ത മൂവിംഗ് .
ഗ്രെനേടുകളും വെടിയുണ്ടകളും താണ്ഡവ മാടുന്ന ഭീകര ശബ്ദങ്ങളും
മനുഷ്യരക്തത്തിന്റെയും വെടിമരുന്നിന്‍റെയും സമ്മിശ്രമായ ഗന്ധവുമടക്കം
ഒരു യുദ്ധഭൂമിയുടെ യഥാര്‍ത്ഥമുഖം ഇപ്പോള്‍ ആനക്കോടിന്‍റെ
കോട്ടക്കുള്ളില്‍ ഉണ്ട് രണ്ടു പക്ഷത്തും ഒരു പോലെ ആളപായമുണ്ട് .ഞാനും
അരുണും പ്രതിബന്ധങ്ങളെ നിഷ്കാസനം ചെയ്തു മുന്നേറി ഭൂഗര്‍ഭ അറയിലേക്ക്
കടന്നു. ഒപ്പം ഞങ്ങള്‍ക്കൊപ്പം എന്നപോലെ ഗോപാല്‍ സിങ്ങും അവിടേക്കെത്തി.
ഇതിനിടയില്‍ കൊണ്ട് വന്ന ഗ്രെനെടുകള്‍ തീര്‍ന്നു
കഴിഞ്ഞിരിക്കുന്നു .അവശേഷിക്കുന്ന ആയുധം ഗണ്ണുകള്‍ മാത്രം .ഭൂര്‍ഗര്‍ഭ
അറയിലേക്ക് കടന്നതും അവിടെ ഒരാളെയും ഒറ്റ നോട്ടത്തില്‍ കാണാന്‍
കഴിഞ്ഞില്ലങ്കിലും ഞങ്ങള്‍ മുന്ന് പേരും അറ അരിച്ചു പെറുക്കാന്‍ തന്നെ
തീരുമാനിച്ചു മുന്നോട്ട് കാല്‍ വെച്ചതും പതിനാറോളം വരുന്ന തീവ്ര
വാദികള്‍ ഞങ്ങളെ വളഞ്ഞതും ഒരുമിച്ചായിരുന്നു .
അപ്രതീക്ഷിതമായ ആ നീക്കത്തില്‍ ഒന്ന് പകച്ചു പോയെങ്കിലും ധൈര്യം
വീണ്ടെടുത്ത് പോരാടി അവരില്‍ പത്തോളം ആളുകള്‍ വീണു പക്ഷെ ഗോപാല്‍
സിംഗിന്‍റെ കൈക്കും കാലിനും വെടിയേറ്റു അദ്ദേഹത്തിന്‍റെ വീഴ്ചക്കൊപ്പം
തന്നെ
എന്‍റെ ആയുധത്തിലെ തിര തീര്‍ന്നു പോയിരിക്കുന്നു പിസ്റ്റ ലുകള്‍ നേരെത്തെ
നഷടപെട്ടു റീ ലോഡ് ചെയ്യാനുള്ള catridge പാന്റ്സിന്‍റെ പോകറ്റില്‍ ഉണ്ട്
. അതെടുക്കണമെങ്കില്‍ ഒന്ന് കുനിയല്‍ അത്യാവശ്യമാണ് . കുനിഞ്ഞാല്‍ പിന്നെ
നിവരല്‍ ഒരിക്കലും സാധ്യമാവണമെന്നില്ല .അപ്പോഴും അരുണ്‍ നിര്‍ഭയത്തോടെ
ലക്‌ഷ്യം കണക്കാക്കി ഷൂട്ട് ചെയ്ത് കൊണ്ട് പ്രതിരോധം തീര്‍ക്കുന്നുണ്ട്
എന്‍റെ വിഷമം മനസ്സിലാക്കിയ അരുണ്‍ എന്നെ കവര്‍ ചയ്തു നിന്ന് കൊണ്ട്
ഷൂട്ടിംഗ് തുടരുന്നുണ്ടെങ്കിലും അധിക സമയം പിടിച്ചു നില്‍ക്കാനാവുകയില്ല
കാരണം എന്‍റെ അതേ അവസ്ഥ അരുണിനും സംഭവിക്കാന്‍ പോവുകയാണ് .
മരണത്തിലേക്ക് നടക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി എന്ന ചിന്തയില്‍
ദൈവത്തെ വിളിചിരിക്കുമ്പോള്‍ വീണു കിടക്കുന്ന ഗോപാല്‍ജി കാലിലൊന്നു
തോന്ടിയോ എന്ന സംശയത്തോടെ താഴേക്ക് നോക്കുമ്പോള്‍ ഗോപാല്‍ജിയുടെ ഗണ്‍
കിടക്കുന്നു .കയ്യിലെ ഉപയോഗ ശൂന്യമായ ഗണ്‍ താഴേക്കിട്ട് ഗോപാല്‍ ജിയുടെ
ഗണ്‍ കാലു കൊണ്ട് പൊക്കി എടുത്തു
വീണ്ടും ഷൂട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ മൂന്നു ശത്രുക്കളും അരുണിന്‍റെ
ഉണ്ട തീര്‍ന്ന തോക്കും. മൂന്നാളുടെയും നെഞ്ചിന്‍ കൂടിലേക്ക് നിര്‍ഭയം
ഉണ്ടാപായിച്ചു വിജയ ശ്രീ ലാളിതരായി ഭൂഗര്‍ഭ അറയില്‍ നിന്നും പുറത്തു
വരുമ്പോള്‍ കാണാമായിരുന്നു കോട്ട കീഴടക്കിയ സഹപ്രവര്‍ത്തകരുടെ ആരവങ്ങളും
ഉദയ സൂര്യന്‍റെ വിജയാഭിവാദ്യവും .