എം.കെ.ജനാർദ്ദനൻ
ആണികൾ തുരന്ന നെഞ്ചകത്തിന്റെ പേർ ദൈവം!
ചോരയീറ്റും ആണിപ്പൊഴുതിന്റെ പേർ ദൈവപുത്രൻ!
ചോരപ്പാടുകൾ എണ്ണിനിൽകെ,
ഇടിഞ്ഞു തകരാനിടയുള്ള,
ഒരു നാണയക്കുന്നിൻ മുകളിലേക്ക്,
ആരോ എന്നെ ക്ഷണിച്ചു
കാലുറക്കാത്ത മലയെ ഞാനുപേക്ഷിച്ചു
പിന്നെ ദൈവനിണംകൊണ്ട്
ശിരസ്സിൽ മുദ്രചാർത്തി
മറ്റൊരു ചുവടു തേടാതെ ഞാൻ
ഉറച്ചു നിൽക്കെ ദൈവശിലയായി