ശൂന്യമായ
മനസ്സില്‍ പതിയെ വെളിച്ചം വന്നു തുടങ്ങിയപ്പോള്‍ സ്വാമിനിയുടെ മുഖമാണ്
ആദ്യം മനസ്സില്‍ പതിഞ്ഞത് . ആ കണ്ണുകളിലെ ശാന്തത, തിളക്കം. ആ നോട്ടം
മനസ്സിന്റെ അടിത്തട്ട് വരെ എത്തിയോ. അവര്‍ വായിച്ചോ അവളുടെ മനസസ്.
സ്വാമിനി
പതിയെ എഴുന്നേറ്റു, പുഴക്കരയിലേക്ക് നടന്നു. കൂടെ ചെല്ലാന്‍ ആ കണ്ണുകള്‍
തന്നോട് പറഞ്ഞത് പോലെ. അവളും കൂടെ നടന്നു. സ്വാമിനി ആ പുഴക്കരയില്‍
ധ്യാനത്തില്‍ മുഴുകി. പ്രഭാതത്തിലെ നനുത്ത തണുപ്പും, ഇളം കാറ്റും. അവളും
കണ്ണടച്ച് ഇരുന്നു. അവളുടെ മനസ്സില്‍ മുഴുവന്‍ അവനായിരുന്നു.
അവര്‍
നടന്നു കയറിയ വഴികള്‍, അവര്‍ കണ്ട സ്വപ്‌നങ്ങള്‍.ഒരിക്കലും വിട്ടൊഴിയാത്ത
വഴക്കുകളും. അവള്‍ കണ്മുന്നില്‍ കാണുന്നുണ്ടായിരുന്നു.
“നീ ഇപ്പോഴും ആ ഓര്‍മകളില്‍ തന്നെ ആണല്ലേ’ സ്വാമിനിയുടെ ശബ്ദം കേട്ട് അവള് കണ്ണ് തുറന്നു.
“ഓര്‍മ്മകള്‍
ജീവിതത്തില്‍ അനിവാര്യമാണ്, സന്തോഷമുള്ള ഓര്‍മ്മകള്‍ കൂടെ കൊണ്ട് നടക്കുക,
അല്ലാത്തവയെ ഉപേക്ഷിക്കുക. നിറമില്ലാത്ത ഓര്‍മകളെ ഒരു കുടത്തിലാക്കി
അടച്ചു വക്കുക. അവ അവിടെ സുഖമായി വിശ്രമിക്കട്ടെ. ഈ ജന്മത്തിലെ യാത്രയില്‍ അവന്‍ ഇവിടം വരെ നിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ,അത് ദൈവ നിശ്ചയം.
ജീവിതയാത്രയില്‍ നമുക്ക് നഷ്ടങ്ങള്‍ സംഭവിക്കാം,അത് കൊണ്ട് കര്‍മങ്ങളില്‍
നിന്ന് ഒളിച്ചോടാന്‍ പാടില്ല. നിര്‍വാണം പ്രാപിക്കാന്‍ എന്തെല്ലാം മോക്ഷ
മാര്‍ഗ്ഗങ്ങളുണ്ട്.”
സ്വാമിനിയുടെ വാക്കുകള്‍ അവള്‍ക്കു ഊര്‍ജവും ശക്തിയും പകര്‍ന്നു, പുതിയ ഒരു ജീവിതത്തിലേക്ക് നടന്നു കയറാന്‍. സ്വപ്നമേത്, യാഥാര്‍ഥ്യം ഏതെന്നു തിരിച്ചറിയാനാവത്ത ഒരു അവസ്ഥയിലായിരുന്നു ദേവിക. ഹരി എല്ലാം ഉപേക്ഷിച്ചു എവിടെക്കാണ് പോയത്, അവന്‍ എവിടെ പോയി എന്നറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെ വന്നപ്പോഴാണ് ദേവിക ഹരിയുടെ വീട്ടിലേക്കു വിളിച്ചത്, അപ്പോഴാണ് ആ സത്യം അവളും അറിഞ്ഞത്.
“ഹരിയുടെ വിവാഹം കഴിഞ്ഞു, എല്ലാം പെട്ടെന്നായിരുന്നു”. അത്രെയേ അവള്‍ കേട്ടുള്ളൂ, അവര്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. അവളുടെ മനസസ് ആകെ ശൂന്യമായി,
അവള്‍ ഒന്നും കേള്‍ക്കുന്നില്ലായിരുന്നു, അവള്‍ക്കു ഉള്‍കൊള്ളാവുന്നതിലും
അപ്പുറമായിരുന്നു കേട്ടറിഞ്ഞത്. കനലുകള്‍ എരിയുന്ന ഉല പോലായി അവളുടെ
മനസ്സ്. ആ അഗ്നിയില്‍ ഒരു പിടി ചാരമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ആശിച്ചു
പോയ നിമിഷം.
അവന്റെ വരവിനായി കാത്തിരുന്നു ദേവിക, പ്രണയാര്ദ്രമായ മനസ്സോടെ, പക്ഷെ അവളെ കാത്തിരുന്നത് മറ്റൊരു വിധി ആയിരുന്നു. ഹരി അവളുടെ ജീവിതത്ത്തില്‍ നിന്ന് പടി കടന്നു പോയി, ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത വിധം, അവന്‍
ഇനി ഒരിക്കലും തിരിച്ചു വരില്ല. അവനു ദേവികയെ മറക്കാനാവുമോ?.... ഹരിയെ
അവള്‍ക്കു അറിയാവുന്നതു പോലെ ആര്‍ക്ക് അറിയാം.അവന്റെ ഉള്ളില്‍ പ്രണയം ഉള്ള
കാലം വരെ അവളെ അവനു മറക്കാന്‍ കഴിയില്ല.
അവന്‍ എവിടെ ആവും, അതും ദേവികക്ക് അറിയില്ല. ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അവനുണ്ടാവും. എന്തിനു വേണ്ടി ദേവികയെ ഒറ്റപ്പെട്ട ദ്വീപിലാക്കി അവന്‍ നടന്നകന്നു.
എല്ലാമോര്‍ക്കുന്നു, ഒരു നേര്‍ചിത്രം പോലെ കണ്ണിന്റെ മുന്‍പില്‍ തെളിയുന്നു.
ജീവിതപാതയില്‍ അവള്‍ അവനെ കണ്ടു മുട്ടി. കണ്ട മാത്രയില്‍ തിരിച്ചറിഞ്ഞു. പോയ ജന്മത്തില്‍ എനിക്ക് കണ്ടെത്താന്‍ കഴിയാതെ പോയവന്‍.അവനില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍, ആദ്യമായി അവളില്‍ പ്രണയത്തിന്റെ വിത്തുകള്‍ പാകിയവന്‍. അതിനു വെള്ളവും വളവും നല്‍കി, വലിയൊരു മരമായി, പൂത്തുലഞ്ഞു.അതിന്റെ ഉന്മാദ ഗന്ധങ്ങളില്‍ എല്ലാം നഷ്ടപെട്ടവരായി, കാടുകളും മേടുകളും താണ്ടി നടന്നവര്‍. പ്രണയം സിരകളില്‍ അഗ്നിയായി ഒഴുകി , ആ
അഗ്നിയില്‍ ശുദ്ധി ചെയ്ത രണ്ടു ആത്മാക്കളായി അവര്‍ മാറി.ഇനിയും ഒന്നിനും
പിന്തിരിപ്പിക്കാനാവാത്ത വിധം ഒന്നായി തീര്‍ന്ന ആത്മാക്കള്‍.
പ്രണയത്തിന്റെ
കനല്‍വഴികളിലൂടെ നിര്‍വാണത്തെ പ്രാപിക്കാമെന്നു അറിഞ്ഞ നിമിഷങ്ങള്‍ . ഒരു
പുഴ ആയി ഒഴുകി സമുദ്രത്തില്‍ എത്തിച്ചേരാനുള്ള വെമ്പലിലായിരുന്നു അവര്‍ .
കടല്‍ത്തീരത്ത്
കൂടി കഥ പറഞ്ഞു നടന്ന നാളുകള്‍, സ്നേഹിച്ചതിലും കൂടുതല്‍ വഴക്കുകള്‍. ആ
വഴക്കുകള്‍ തന്നെ ആണ് അവന്റെ സ്നേഹമെന്ന് തിരിച്ചറിവ്.കാടുകളും, മേടുകളും
പുഴ ഒഴുകുന്ന വഴികളിലൂടെയും ഒരുമിച്ചു നടന്നു, പുഴയുടെ ഒഴുക്കിനൊപ്പം,
അവരുടെ പ്രണയത്തെയും ഒഴുക്കി വിട്ടു, ഭൂമിയെ സ്വര്‍ഗമാക്കുന്ന പ്രണയകാലം
അന്ത്യം വരെ നിലനിര്‍ത്താന്‍ മനസ്സ് കൊതിക്കുന്ന നാളുകള്‍ .
ഈ
ജന്മത്തില്‍ കണ്ടു മുട്ടുവാനായി തന്നെ അവന്‍ അവളെ തേടി വന്നത്, എന്നിട്ടും
വിധി അവള്‍ക്കായി തീര്‍ത്തു വച്ചത് അപൂര്‍ണമായ യാത്ര ആയിരുന്നു.അവന്‍ അവളെ
വിട്ടു പോയി. ഇനിയും വരും ജന്മങ്ങളിലും അവനെ കാത്തിരിക്കാനാണ് അവളുടെ
വിധി.
സത്യം ഉള്‍കൊള്ളാന്‍ ആവാതെ അവള്‍ മൌനത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീണു, അവളെ കര കയറ്റാന്‍ വീട്ടുകാര്‍ കണ്ടുപിടിച്ച ഇടം. അങ്ങനെ ആണ്, അവള്‍ അവിടെ എത്തിച്ചേരുന്നത്. സ്നേഹത്ത്തണലില്‍, മനസ്സിന്റെ സമനിലതെറ്റിയവളായി.
ശൂന്യതയില്‍ മുഖം അമര്‍ത്തി കിടന്നു അവള്‍ തേങ്ങി.അവളുടെ നില വിളികള്‍
ആരും കേട്ടില്ല. ആ തേങ്ങലുകള്‍ ശ്വാസം മുട്ടി അവളുടെ ഉള്ളില്‍ തന്നെ
മരിച്ചു. ഒരിക്കലും വിട്ടു പോകില്ലെന്ന് ഉറക്കെ പറഞ്ഞും വിശ്വസിപ്പിച്ചും
നടന്നവര്‍. എന്നിട്ടും അവന്‍ ഒരു വാക്ക് പോലും പറയാതെ നടന്നകന്നത്, ഉത്തരം
കിട്ടാത്ത ചോദ്യമായി അവളില്‍ ചുറ്റി തിരിഞ്ഞു.
അവിനിനിയും
ജീവിതത്തില്‍ ഇല്ല എന്ന തിരിച്ചറിവ് അവളെ എത്തിച്ചത് കടുത്ത
വിഷാദത്തിലും. പിന്നെ അതൊരു ഉന്മാദത്തിന്റെ വക്കിലും. അവനില്ലാതെ ഒരു
ജീവിതം അവള്‍ക്കു ഉള്‍കൊള്ളാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. വിധിയെ
മറികടക്കാന്‍ ആവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി
ജീവിതയാത്രയില്‍ ചിലപ്പോള്‍ നമ്മള്‍ ആത്മാവിനോട് ചേര്‍ത്ത് വയ്ക്കുന്നവര്‍ നഷ്ടമാകും, അത് നഷ്ടമാകുമ്പോള്‍ അതുണ്ടാക്കുന്ന മുറിവ് വലുതാണ്. ആ വേദന സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ചിലര്‍ മരണത്തെ അഭയം പ്രാപിക്കും, മറ്റു ചിലരുടെ മുന്നില്‍ ശൂന്യത മാത്രം.
തമോ
ഗര്‍ത്തത്തില്‍ അകപെട്ടു പോയ അവളുടെ മുന്നില്‍ ശൂന്യത മാത്രം.
ജീവതത്തിന്റെ നിറങ്ങള്‍ നഷ്ടപെട്ട അവള്‍ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
കടന്നു പോയ നാളുകള്‍
സ്വാമിനിയുടെ
വാക്കുകള്‍ ദേവികക്ക് ആശ്വാസമായി. പിന്നെ ജീവിതത്തിലേക്ക് നടന്നു
കയറുമ്പോള്‍ അതുറച്ച കാല്‍ വെപ്പുകളോടെ ആയിരിക്കാന്‍ എല്ലാ മനശ്ശക്തിയും
തന്നത് സ്വാമിനി ആണ്. ഓര്‍മകളെ ഉപേക്ഷിക്കാനും ഇന്നലകളെ കൈവിടാനും,
ഇന്നിനുവേണ്ടി ജീവിക്കാന്‍ ഉപദേശിച്ചതും അവരാണ്.
അവളുടെ ഓര്‍മകളില്‍ ഇപ്പോള്‍ ഇന്നലെകളില്ല, ഇന്ന് മാത്രമേയുള്ളൂ. അവളുടെ കര്‍മങ്ങള്‍ പൂര്‍ണമാകാന്‍ എല്ലാം മറന്നേ പറ്റു. നിര്‍വാണത്തിലെക്കുള്ള പാതയില്‍ എല്ലാം ഓര്‍മകളും ഉപേക്ഷിച്ചേ പറ്റു. കര്‍മ്മങ്ങള്‍ കൊണ്ടേ ദൈവത്തെ അറിയൂ. അവളെക്കാള്‍ തീവ്രമായ വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍.
ഇനിയുള്ള കര്‍മ്മപഥം അതാകാനായിരുന്നു
വിധി. കൊല്ലന്റെ ആലയില്‍ ചുട്ടെടുത്ത് അടിച്ചു പരത്തിയ ഇരുമ്പ് ദണ്ഡു
പോലെ സ്വാമിനി അവളെ പരുവപ്പെടുത്തുകയായിരുന്നു. അടുത്ത കര്‍മത്തിനു വേണ്ടി.
അപൂര്‍ണമായി ഉപേക്ഷിച്ചു പോന്ന കര്‍മ്മങ്ങളുടെ പൂര്‍ണതക്കായി ദേവിക ഒരുങ്ങിക്കഴിഞ്ഞു. |
23 Nov 2012
ആത്മയാനം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...