വെല്ലുവിളികളെ അതിജീവിച്ച്‌ നേര്യമംഗലം ഡിഎസ്പി ഫാം


ജയശ്രീ എ.
മാനേജർ, ഡിഎസ്പി ഫാം, നേര്യമംഗലം
കഴിഞ്ഞ വർഷം തെങ്ങിൻ തൈകളുടെ റൊക്കോഡ്‌ വിൽപന നടന്ന നാളികേര വികസന ബോർഡിന്റെ ഉടമസ്ഥതയിലുള്ള, നേര്യമംഗലം വിത്തുത്പാദന പ്രദർശന തോട്ടത്തിലെ പ്രവർത്തനങ്ങൾ
നാളികേര കൃഷിയിലെ ഏറ്റവും പ്രധാന ഘടകം നടീൽ വസ്തുക്കളുടെ തെരഞ്ഞെടുപ്പാണ്‌. ഇതു പരിഗണിച്ചാണ്‌ നാളികേര വികസന ബോർഡ്‌ രാജ്യത്ത്‌ പ്രധാന നാളികേരമേഖലകൾ സ്ഥിതിചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലായി ഒൻപത്‌ ഫാമുകൾ സ്ഥാപിച്ച്‌ തെങ്ങിൻ തൈകളുടെ ഉത്പാദനം ആരംഭിച്ചതു. വിവിധ കാലാവസ്ഥകൾക്ക്‌ യോജിച്ച വിവിധ സങ്കര ഇനം തെങ്ങിൻ തൈകളാണ്‌ ഓരോ ഫാമുകളിലും ഉത്പാദിപ്പിക്കുന്നത്‌. 
ബോർഡിന്റെ കീഴിൽ കേരളത്തിലുള്ള ഏക വിത്തുത്പാദന, പ്രദർശന തോട്ടം എറണാകുളം ജില്ലാതിർത്തിയായ നേര്യമംഗലത്ത്‌ സ്ഥിതി ചെയ്യുന്നു. 1991 ലാണ്‌ ഈ ഫാം സ്ഥാപിതമായത്‌. ആദ്യവർഷങ്ങളിൽ ഫാമിന്റെ വികസനം വിവിധ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവയായിരുന്നു മുഖ്യം. പിന്നീട്‌ വൻ തോതിലുള്ള തെങ്ങിൻ തൈ ഉത്പാദനത്തിനും വിതരണത്തിനുമുള്ള കേന്ദ്രമായി ഫാം മാറി. ഇന്ന്‌ വിവിധ ഇനങ്ങളിലായി 2017 മാതൃവൃക്ഷങ്ങളുണ്ട്‌ ഇവിടെ. ഇതിൽ 1385 വൃക്ഷങ്ങൾ ആദായം നൽകുന്നവയാണ്‌. കൊക്കോ, കുരുമുളക്‌, ജാതി, കശുമാവ്‌, മഞ്ഞൾ, വാഴ, റംബുട്ടാൻ, മംഗോസ്റ്റിൻ എന്നിവയാണ്‌ തെങ്ങിനിടയിലെ ഇടവിളകളായി ഇവിടെ കൃഷി ചെയ്തു വരുന്നത്‌. ഫാമിലെ കാർഷിക അവശിഷ്ടങ്ങൾ മാത്രം ഉപയോഗിച്ച്‌ മൂന്നു വെർമി കമ്പോസ്റ്റ്‌ നിർമാണ യൂണിറ്റുകളും ഇവിടെ പ്രവർത്തിച്ചു വരുന്നു. 40 മെട്രിക്‌ ടൺ വീതമാണ്‌ ഓരോ യൂണിറ്റിന്റെയും ഉത്പാദന ശേഷി.
കാലാവസ്ഥയിലെ വ്യതിയാനങ്ങളും, രൂക്ഷമായ രോഗ കീടങ്ങളും മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫാമിൽ നിന്നുള്ള ഉത്പാനത്തിൽ വലിയ ഇടിവ്‌  സംഭവിച്ചിരുന്നു. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച്‌ ഇക്കഴിഞ്ഞ വർഷം രാജ്യത്ത്‌ ഏറ്റവും മികച്ച തെങ്ങിൻ തൈ ഉത്പാദന കേന്ദ്രമായി നേര്യമംഗലം ഫാം മാറിയിരിക്കുന്നു. മികച്ച ഗുണനിലവാരമുള്ളതും വിശ്വസനീയവുമായ സങ്കര ഇനം നാളികേര തൈകളാണ്‌ ഇവിടെ നിന്ന്‌ കർഷകർക്ക്‌ വിതരണം ചെയ്തു വരുന്നത്‌.
ഫാമിലെ മാതൃവൃക്ഷങ്ങളിൽ നിന്നു ശേഖരിക്കുന്ന വിത്തു തേങ്ങകളാണ്‌ ഇവിടെ നഴ്സറിയിൽ മുളപ്പിച്ച്‌ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. നെടിയ ഇനം, കുറിയ ഇനം, സങ്കര ഇനം എല്ലാം ഇവിടെ ഉണ്ട്‌.  ഇപ്പോൾ നാളികേരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന നല്ല വില, നാളികേര കൃഷിയിലേയ്ക്കു മടങ്ങി വരാൻ കൃഷിക്കാരെ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ത?​‍ൂലം കഴിഞ്ഞ വർഷം മുതൽ തെങ്ങിൻ തൈകൾക്ക്‌ വൻ ഡിമാന്റാണ്‌ അനുഭവപ്പെടുന്നത്‌. എല്ലാവർക്കും വേണ്ടത്‌ കുറിയ ഇനങ്ങളും ഡി ഃ ടി ഇനങ്ങളാണ്‌ എന്നതത്രെ അടുത്ത കാലത്തായി കാണുന്ന മറ്റൊരു പ്രത്യേകത.  കരിക്കിനും നീര ടാപ്പിങ്ങിനും യോജിച്ച കുറിയ ഇനങ്ങളാണ്‌ ഇപ്പോൾ നേര്യംഗലം ഫാമിൽ കൂടുതലായി ഉത്പാദിപ്പിച്ചു വരുന്നത്‌. ഇത്തരം തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ വേണ്ടത്ര മാതൃവൃക്ഷങ്ങൾ ഫാമിൽ ഇല്ലാത്തതിനാൽ മികച്ച കർഷകരുടെ തോട്ടങ്ങളിൽ നിന്നും വിത്തു തേങ്ങ ഇതിനായി സംഭരിക്കുന്നുണ്ട്‌.
സങ്കരഇനം തൈകളുടെ ഉത്പാദനത്തിനായി 350 മാതൃവൃക്ഷങ്ങൾ പ്രത്യേകമായി അടയാളപ്പെടുത്തി നിർത്തിയിട്ടുണ്ട്‌. നല്ല വളർച്ച, തുടർച്ചയായി മികച്ച ഉത്പാദനം, രോഗ പ്രതിരോധ ശേഷി തുടങ്ങിയവയാണ്‌ ഈ മാതൃവൃക്ഷങ്ങളെ തെരഞ്ഞെടുക്കാൻ പുലർത്തിയ മാനദണ്ഡം. കർശനമായ ഗുണനിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച്‌ കൃത്രിമ പരാഗണത്തിലൂടെ ഉരുത്തിരിച്ചെടുക്കുന്ന അത്യുത്പാദന ശേഷിയുള്ള ഇവിടുത്തെ
ഡി ഃ ടി ഇനങ്ങളുടെ തൈകൾക്ക്‌ കേരളത്തിലും തമിഴ്‌നാട്ടിലും കർഷകർക്കിടയിൽ വൻ ഡിമാന്റാണ്‌.
കർഷകരിൽ നിന്നുള്ള ഡിമാന്റ്‌ മൂലം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്‌ ഇവിടുത്തെ തൈ ഉത്പാദനം എട്ട്‌ ഇരട്ടിയായി വർധിച്ചിട്ടുണ്ട്‌. 2000-11 ൽ 16,202 തൈകളായിരുന്നു ഉത്പാദനം. 2014 -15 ൽ ഇത്‌ 1,45,688 തൈകളായി. തൈകളുടെ വിൽപന 20 മടങ്ങാണ്‌ വർധിച്ചതു. 2010-11 ൽ 8,254 തൈകൾ വിറ്റ സ്ഥാനത്ത്‌ 2014-15 ൽ 1,69,756 തൈകൾ വിറ്റു പോയി. നടപ്പു വർഷത്തിൽ ഫാമിൽ നിന്നുള്ള മൊത്ത വരുമാനം 1.07 കോടിയാണ്‌. തെങ്ങിൻ തൈകൾ മാത്രം വിറ്റ വകയിൽ 16 മടങ്ങാണ്‌ വരുമാന വർധന. 4.63 ലക്ഷത്തിൽ നിന്ന്‌ 75.094 ലക്ഷമായി    5 വർഷം കൊണ്ട്‌ വരുമാനം ഉയർന്നു
നിലവിൽ നേര്യമംഗലം ഫാമിൽ നിന്ന്‌ നെടിയ ഇനങ്ങളായ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, ഈസ്റ്റ്‌ കോസ്റ്റ്‌ ടോൾ, തിപ്ത്തൂർ ടോൾ, അരസിക്കര ടോൾ, ലക്ഷദ്വീപ്‌ ഓർഡിനറി, ലക്ഷദ്വീപ്‌ മൈക്രോ; വിദേശ ഇനങ്ങളായ ഫിലിപ്പീൻസ്‌ ഓർഡിനറി, ജാവാ, ഫിജി, ജമൈക്ക,ബെനാവുലിൻ ഓർഡിനറി, ഗുവാം, ബിഎസ്‌ഐ, കെനിയ, സ്പൈക്ക്ലെറ്റ്സ്‌, കൊച്ചിൻ ചൈന, ന്യൂഗിനിയ; കുറിയ ഇനങ്ങളായ മലയൻ ഗ്രീൻ, മലയൻ യെല്ലോ,മലയൻ ഓറഞ്ച്‌,ചാവക്കാട്‌ ഗ്രീൻ, ചാവക്കാട്‌ ഓറഞ്ച്‌; സങ്കര ഇനങ്ങളായ ചന്ദ്രശങ്കര, കൽപശങ്കര,കൽപസമൃദ്ധി, മലയൻ ഓറഞ്ച്‌ ഡ്വാർഫ്‌ ഃ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, മലയൻ ഗ്രീൻ ഃ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ എന്നിവ കർഷകർക്ക്‌  വിതരണം ചെയ്തു വരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ