Skip to main content

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.
  
വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രകടിപ്പിക്കുന്ന വളർച്ചയും തേങ്ങാ ഉൽപാദനവും കർഷകന്റെ പ്രതീക്ഷക്കൊത്ത്‌ ഉയരുമ്പോഴാണ്‌, തൈകൾ ഏറ്റവും ഗുണമേ?യുള്ളതാകുന്നത്‌. ഗുണമേ?യുള്ള തെങ്ങിൻ തൈകളുടെ ലഭ്യതക്കുറവാണ്‌ ഇന്ന്‌ കർഷകർ നേരിടുന്ന പ്രശ്നം. സർക്കാർ നേഴ്സറികളിൽ കർഷകരുടെ ആവശ്യത്തിന്‌ മാത്രം തൈകൾ ഉത്പാദിപ്പിച്ച്‌ ലഭ്യമാക്കാൻ സാധിക്കുന്നില്ല എന്നതാണ്‌ വാസ്തവം. അതിനാൽ സ്വകാര്യ നേഴ്സറികളെ ആശ്രയിച്ചാണ്‌ ബഹുഭൂരിപക്ഷം കർഷകരും തെങ്ങിൻ തൈ നടുന്നത്‌. സ്വകാര്യ നേഴ്സറികളിൽ നിന്ന്‌ ഗുണനിലവാരം തീരെക്കുറഞ്ഞ തൈകൾ വാങ്ങി കബളിപ്പിക്കപ്പെടുന്ന എത്രയോ പേർ നമ്മുടെ ഇടയിൽ ഉണ്ട്‌. നമ്മുടെ നാട്ടിൽ ഓരോ വർഷവും നട്ടുപിടിപ്പിക്കുന്ന തെങ്ങിൻ തൈകൾ യഥാസമയം കായ്ക്കാത്തതിന്റെയും  സാമ്പത്തികമായി മെച്ചപ്പെട്ട വിളവു ലഭിക്കാത്തതിന്റെയും ഒരു പ്രധാന കാരണം തെങ്ങിൻ തൈ തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മ ഉറപ്പു വരുത്തുന്നതിൽ കർഷകർ കാണിക്കുന്ന ശ്രദ്ധക്കുറവാണ്‌. പല സ്വകാര്യ നേഴ്സറികളിലും  തെങ്ങിൻ തൈ ഉൽപാദനം ലാഭകരമായ കച്ചവടമായി മാറിയിരിക്കുകയാണ്‌. നേഴ്സറിയിൽ നിന്ന്‌ നല്ല തൈകൾ മാത്രം ഗുണമേന്മയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുക എന്ന സുപ്രധാനമായ പരിപാടി വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ല. മുളച്ചതെല്ലാം വിൽക്കുക എന്നതാണ്‌ പല നേഴ്സറികളും പരമാവധി ലാഭമുണ്ടാക്കാൻ വേണ്ടി അനുവർത്തിക്കുന്നത്‌. നൂറു ശതമാനം സാക്ഷരത ഉള്ള നമ്മുടെ നാട്ടിൽ തെങ്ങിൻ തൈ ഗുണനിലവാര മാനദണ്ഡങ്ങൾ അറിയാവുന്ന എത്ര പേർ ഉണ്ടാവും.
ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ തിരഞ്ഞെടുത്ത്‌ വേനൽ മഴ തുടങ്ങുന്നതോടെ ശുപാർശ ചെയ്ത അളവിൽ അതായത്‌ ഒരു മീറ്റർ വീതം  നീളം വീതി ആഴം ഉള്ള കുഴികൾ എടുത്ത്‌ കുഴിയുടെ പകുതിയോളം മേൽമണ്ണും ചാണകപ്പൊടിയും നിറച്ചതിനു ശേഷം നട്ട്‌, വളരാനാവശ്യമായ വളവും വെള്ളവും സൂര്യപ്രകാശവുമൊക്കെ നൽകിയാൽ നെടിയ ഇനങ്ങൾ അഞ്ചാം വർഷവും കുറിയ ഇനങ്ങൾ മൂന്നാം വർഷവും കായ്ച്ച്‌ തുടങ്ങേണ്ടതാണ്‌. എന്നാൽ നമ്മുടെ നാട്ടിൽ പുതിയതായി ഓരോ വർഷവും, നടുന്ന തെങ്ങുകൾ നട്ട്‌, എട്ട്‌ മുതൽ പത്ത്‌ വർഷം കഴിഞ്ഞാലെ കായ്ച്ച്‌ തുടങ്ങാറുള്ളൂ. ഇതിന്‌ പ്രധാന കാരണം പാരമ്പര്യ ഗുണമുള്ള നല്ല തൈകൾ തെരഞ്ഞെടുത്ത്‌ നടുന്നതിൽ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണ്‌.  ഗുണം തികഞ്ഞ തൈകൾ തിരഞ്ഞെടുത്ത്‌ നട്ടെങ്കിൽ മാത്രമേ തെങ്ങ്‌ യഥാസമയം കായ്ക്കുകയും, കുലകളിൽ ധാരളം നാളികേരം ഉത്പാദിപ്പിക്കുകയും ചെയ്യുകയുള്ളൂ. ഒരു തെങ്ങിൽ നിന്ന്‌ നൂറു തേങ്ങയെങ്കിലും ഒരു വർഷത്തിൽ കിട്ടിയാൽ മാത്രമേ ഇന്നത്തെ ചുറ്റുപാടിൽ തെങ്ങു കൃഷി ലാഭകരമാവുകയുള്ളൂ. പരമാവധി നാന്നൂറിൽ കൂടുതൽ തേങ്ങ ഒരു വർഷം തരുന്ന തെങ്ങുകളും നമ്മുടെ നാട്ടിൽ കാണാം എന്നാൽ  ഭൂരിഭാഗം തെങ്ങുകളും തെങ്ങിൽ നിന്ന്‌ കിട്ടാവുന്ന വിളവിന്റെ നാൽപ്പത്‌ ശതമാനമാണ്‌ കിട്ടുന്നത്‌. ഇതിന്‌ ഒരു മാറ്റമുണ്ടാവണമെങ്കിൽ നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ അത്യുൽപ്പാദനശേഷിയുള്ള സങ്കരയിനങ്ങളും, കുറിയ ഇനങ്ങളും ധാരാളമായി നെടിയ ഇനം തെങ്ങുകളുടെ ഇടയിൽ സ്ഥാനം പിടിക്കേണ്ടിയിരിക്കുന്നു. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ തിരഞ്ഞെടുത്ത്‌ നട്ട്‌, വളവും, വെള്ളവും, സൂര്യപ്രകാശവുമൊക്കെ വേണ്ടവിധം നൽകിയാൽ നെടിയ ഇനങ്ങൾ അഞ്ചാംവർഷവും കുറിയ ഇനങ്ങൾ മൂന്നാം വർഷവും കായ്ച്ചു തുടങ്ങും.
ഇനി എന്താണ്‌ ഈ ഗുണമേ? മാനദണ്ഡങ്ങൾ എന്ന്‌ നോക്കാം. വർഷങ്ങളായി നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ തെങ്ങിന്റെ ഉൽപാദന ക്ഷമത അടക്കമുള്ള സ്വഭാവ ഗുണങ്ങളെ ആണ്‌ ഗുണമേ? മാനദണ്ഡങ്ങൾ എന്നുദ്ദേശിക്കുന്നത്‌. ഇവ നിയന്ത്രിക്കുന്നത്‌ തെങ്ങിന്റെ ഓരോ കോശങ്ങളിലുമുള്ള മുപ്പത്തിരണ്ട്‌ ക്രേമസോമുകളിലെ ജീനുകളാണ്‌. ഇവ തെങ്ങിനു ജ?സിദ്ധമായ ഗുണങ്ങൾ പാരമ്പര്യമായി കൈമാറുന്നു. പാരമ്പര്യ ഗുണമുള്ള തൈകൾ തിരഞ്ഞെടുത്ത്‌ നടുന്നതിനോടൊപ്പം അവയ്ക്ക്‌ നന്നായി വളരാൻ പറ്റിയ സാഹചര്യം ഒരുക്കുകയും വേണം. വളവും വെള്ളവും സൂര്യപ്രകാശവും വേണ്ടത്ര നൽകുകയും തെങ്ങിനോടൊപ്പം നിന്ന്‌ ആദ്യ കാലങ്ങളിൽ  സസ്യസംരക്ഷണ നടപടികൾ യഥാസമയം ചെയ്യുകയും ചെയ്താൽ മാത്രമേ ഇന്നത്തെ ചുറ്റുപാടിൽ തെങ്ങ്‌ വളരുകയുള്ളൂ.
അത്യുൽപ്പാദനശേഷിയുള്ള മാതൃവൃക്ഷത്തിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന തൈകൾ ഭൂരിഭാഗവും ഗുണമേന്മ മാനദണ്ഡങ്ങൾ തൈയിൽ പ്രകടമാക്കും. തെങ്ങിൻ തൈയുടെ ഗുണമേന്മ മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.
നടുന്ന വിധം
    തെങ്ങു നടുന്നതിന്‌ മണൽ പ്രദേശങ്ങളിൽ 75 സെ.മീ നീളവും 75 സെ.മീ വീതിയും 75 സെ.മീ ആഴവും, ചെമ്മണ്ണ്‌, മണൽ കലർന്ന മണ്ണ്‌ എന്നിവയുള്ള പ്രദേശങ്ങളിൽ 1 മീ. നീളം, 1 മീ. വീതി, 1 മീ. ആഴവും കടുപ്പമേറിയ വെട്ടുകൾ പ്രദേശങ്ങളിൽ 1.2 മീ. നീളം, 1.2 മീ.വീതി, 1.2 മീ. ആഴവുമുള്ള കുഴികളാണ്‌ ശുപാർശ ചെയ്തിട്ടുള്ളത്‌. തൈ നടുന്നതിന്‌ ഒരു മാസം മുമ്പേ മേൽപറഞ്ഞ കുഴികളെടുക്കുന്നത്‌ നല്ലതാണ്‌. തൈനടുമ്പോൾ കുഴിയുടെ പകുതിഭാഗം ഉണങ്ങിയ കാലിവളം, ചാരം, മണൽ തുടങ്ങിയവ ലഭ്യത അനുസരിച്ച്‌ മേൽമണ്ണുമായി കലർത്തി മൂടേണ്ടതാണ്‌. ഇത്‌ മിക്ക കർഷകരും അനുവർത്തിച്ചു കാണുന്നില്ല. തൈയുടെ പുതുതായി ഉണ്ടാകുന്ന വേരുകളുടെ ശരിയായ വളർച്ചയ്ക്ക്‌ ഇത്‌ അത്യന്താപേക്ഷിതമാണ്‌. ഇപ്രകാരം ചെയ്തില്ലെങ്കിൽ പുതുതായുണ്ടാകുന്ന വേരുകൾ കട്ടികൂടിയ മണ്ണിൽ തട്ടി വളർച്ച മുരടിക്കുകയും വേരോട്ടം നിശ്ശേഷം നശിക്കുകയും വേനൽക്കാലാരംഭത്തോടെ തൈ ഉണങ്ങി പോകുകയും ചെയ്യുന്നു. അതുകൊണ്ട്‌ കുഴി മേൽപറഞ്ഞ രീതിയിൽ പകുതി മൂടേണ്ടതാണ്‌.
    വെട്ടുകൽ പ്രദേശത്താണ്‌ തൈ നടുന്നതെങ്കിൽ കുഴി മൂടുന്നതിനു മുമ്പായി 1-2 കി.ഗ്രാം ഉപ്പ്‌ കുഴിയിൽ ഇട്ടുകൊടുക്കുന്നത്‌ നല്ലതാണ്‌. ഇത്‌ മണ്ണ്‌ പരുവപ്പെടുത്തിയെടുക്കുന്നതിനും
, അതുവഴി വേരോട്ടത്തിനും സുഗമമാക്കുന്നതിനും സഹായിക്കുന്നു.
    തൈ നഴ്സറിയിൽ നിന്ന്‌ പറിച്ചശേഷം വെള്ളമൊഴിച്ചു കൊടുത്താൽ രണ്ടാഴ്ച കാലം സൂക്ഷിക്കാമെങ്കിലും കഴിയുന്നതും പറിച്ച്‌ കഴിഞ്ഞ്‌ രണ്ടു ദിവസത്തിനകം നടുന്നതാണ്‌ ഉത്തമം. നടുന്നതിന്‌ മുമ്പായി ഉണങ്ങിയതും പഴുത്തതുമായ ഇലകൾ നീക്കം ചെയ്യേണ്ടതും വേരിന്റെ അഗ്രഭാഗം 2 - 4 സെ.മീ. നിറുത്തി മുറിച്ചു കളയേണ്ടതുമാണ്‌.
    മുൻപറഞ്ഞ രീതിയിൽ തയ്യാറാക്കിയതും പകുതി മുടിയതുമായ കുഴിയുടെ മദ്ധ്യഭാഗത്തായി തൈയുടെ വിത്തുതേങ്ങാ മാത്രം ഉൾക്കൊള്ളത്തക്കവിധത്തിൽ ഒരു ചെറിയ കൈക്കുഴി ഉണ്ടാക്കുക. ചിതലിന്റെ ശല്യം ഉണ്ടാകാതിരിക്കാൻ ഈ കുഴിയിൽ കുറച്ച്‌ ആറ്റുമണലോ, ക്ലോർപൈറിഫോസ്‌ എന്ന ചിതൽ നാശിനിയോ തളിച്ചു കൊടുക്കേണ്ടതാണ്‌. ഇനി ഈ കുഴിയിൽ തൈ നിവർന്നു നിൽക്കത്തക്ക വിധം നടുക. നട്ടതിനു ശേഷം തൈയുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്ന്‌ തൈ അഴുകി പോകാതിരിക്കാൻ ചുറ്റിലുമുള്ള മണ്ണ്‌ ഒരു കോണിന്റെ ആകൃതിയിൽ ചവിട്ടി ഉറപ്പിക്കേണ്ടതാണ്‌.
നട്ടുകഴിഞ്ഞ തൈയുടെ മോട്‌(കണ്ണാടി) ഭാഗം മൺ നിരപ്പിൽ നിന്ന്‌ വ്യക്തമായി കാണത്തക്കവിധം ഉയർന്നിരി ക്കാനും ഇപ്രകാരം ചെയ്യു മ്പോൾ ശ്രദ്ധിക്കണം. ശക്തി യായ കാറ്റുള്ള സ്ഥലങ്ങളിൽ ഒരു കമ്പ്‌ നാട്ടി തൈ അതിൽ ചേർത്ത്‌ കെട്ടണം. കൂടാതെ മഴവെള്ളം കുഴിയിൽ ഒലിച്ചിറ ങ്ങാതിരിക്കാൻ കുഴിയ്ക്ക്‌ ചുറ്റും വരമ്പു പിടിപ്പിക്കേണ്ടതാണ്‌. തൈ വച്ചതിനുശേഷം മഴ ശരിക്കു ലഭിക്കുന്നില്ലെങ്കിൽ നനച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
പോളീബാഗ്‌ തെങ്ങിൻ തൈകൾ : പോളിത്തീൻ ബാഗിൽ മുളപ്പിച്ചെടുത്ത തൈകളും ഇന്ന്‌ ലഭ്യമാണ്‌. നേഴ്സറിയിൽ നിന്ന്‌ പറിച്ചെടുത്ത തെങ്ങിൻ തൈയെക്കാൾ പോളിബാഗ്‌ തൈകൾ കൂടുതൽ പുഷ്ടിയോടെ വളരുകയും എളുപ്പത്തിൽ പിടിച്ചു കിട്ടും. വേരുകൾക്ക്‌ ക്ഷതമേൽക്കാതെ മണ്ണിൽ നേരിട്ട്‌ നടുന്നതിനാൽ ഇവ വളരെ നേരത്തെ കായ്ഫലം തരും എന്നാണ്‌ ഗവേഷണങ്ങൾ കാണിക്കുന്നത്‌. പോളിത്തീൻ ബാഗ്‌ തൈകൾ ഉത്പാദിപ്പിക്കാൻ 30 സെ.മീ നീളം, 40 സെ.മീ വീതിയുമുള്ള പൊളിത്തീൻ കവറിൽ 2:1:1 എന്ന അനുപാതത്തിൽ മേൽമണ്ണും, മണലും, ചാണകപൊടിയും നിറച്ച്‌ അതിൽ വേണം മുളച്ച വിത്തു തേങ്ങ പാകണം. വീട്ടു വളപ്പിൽ നിന്ന്‌ മാതൃവൃക്ഷങ്ങൾ തിരഞ്ഞെടുത്ത്‌ അടി തൈവയ്ക്കാനായി ഇപ്രകാരം പോളിബാഗ്‌ തൈകൾ ഉൽപാദിപ്പിച്ച്‌ അതിൽ നിന്ന്‌  ഗുണമേ? മാനദണ്ഡങ്ങളനുസരിച്ച്‌ നല്ല തൈ തിരഞ്ഞെടുത്ത്‌ നടുന്നതാണ്‌ അഭികാമ്യം.
    ഉത്തമ ലക്ഷണങ്ങളുള്ള തൈകൾ തിരഞ്ഞെടുത്തു നടുകയും മേൽ വിവരിച്ച ആദ്യകാല പരിചരണത്തിലും മറ്റും വേണ്ടത്ര ശ്രദ്ധ ചെലുത്തുകയും ചെയ്താൽ നടുന്ന എല്ലാ തെങ്ങിൻ തൈകളും പിടിച്ചു കിട്ടുകയും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അവ പുഷ്പിക്കുകയും ഉയർന്ന വിളവ്‌ ലഭിക്കുകയും ചെയ്യും.

Popular posts from this blog

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…