ആർ.എസ്. സേൻഗർ അസിസ്റ്റന്റ് ഡയറക്ടർ, ഡിഎസ്പി ഫാം, കൊപ്പബേഡ. കൊണ്ടഗാവ് വർഷം മുഴുവൻ ആദായം നൽകിക്കൊണ്ട്, മനുഷ്യന്റെ ജീവസന്ധാരണത്തിനു ഏറ്റവും സഹായിക്കുന്ന തോട്ടവിളയാണ് നാളികേരം. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിലാണ് തെങ്ങു തഴച്ചു വളരുന്നത്. പ്രത്യേകിച്ച് ആന്ധ്ര, കർണാടക, കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ്, തമിഴ്നാട് തുടങ്ങിയ മേഖലകളിൽ. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് നാളികേര വികസന ബോർഡ് ആസാം, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ബിഹാർ, ഒറീസ, പശ്ചിമബംഗാൾ, ജാർഖണ്ട്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് കൂടി നാളികേര കൃഷി വ്യാപിപ്പിച്ചതു. സാമ്പത്തികാടിസ്ഥാനത്തിൽ നോക്കുമ്പോൾ 60 മുതൽ 80 വർഷം വരെ ആദായം നൽകുന്ന ഈ വിളയുടെ ശക്തി എന്നു പറയുന്നത് നടീൽ വസ്തുക്കളുടെ ഗുണമേ? തന്നെയാണ്. അതിനാൽ മികച്ച ഗുണനിലവാരമുള്ള തോട്ടങ്ങളിൽ നിന്നു മാത്രമെ തെങ്ങിന്റെ വിത്തു തേങ്ങ സംഭരിക്കാൻ പാടുള്ളു. കാരണം നാളികേരം പോലുള്ള തോട്ടവിളകളിൽ നിന്ന് ലഭിക്കുന്ന ആദായത്തിന്റെ തോത് നിശ്ചിക്കുന്നത് ആ വൃക്ഷത്തിന്റെ ഗുണമേ?യാണ്. ഛത്തിസ്ഗഡ് സംസ്ഥാനത്തെ നാളികേരകർഷകർക്ക് ഗുണമേ?യുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടഗവിൽ 100 ഏക്കർ സ്ഥലത്ത് നാളികേര വികസന ബോർഡ് പ്രദർശന - വിത്ത് ഉത്പാദന തോട്ടം സ്ഥാപിച്ചതു. നടുന്ന തൈയുടെ കരുത്തനുസരിച്ചാണ് പ്രായപൂർത്തിയാകുമ്പോൾ വൃക്ഷം നേരത്തെ പുഷ്പിക്കുന്നതും നാളികേരം ഉത്പാദിപ്പിക്കുന്നതും തൂക്കമുള്ള കൊപ്ര നൽകുന്നതും. നാളികേരത്തിൽ സസ്യജന്യമായ ഉത്പാദന സാങ്കേതിക വിദ്യ ഇനിയും കണ്ടുപിടിക്കാത്തതിനാൽ, ഇപ്പോഴും വിത്ത് പാകി മുളപ്പിച്ചാണ് അടുത്ത തലമുറ തൈകൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ വിത്ത് നിലവാരം കുറഞ്ഞതാണെങ്കിൽ അടുത്ത തലമുറയിലെ വൃക്ഷങ്ങളും അതുപ്രകാരമായിരിക്കും. അത് കൃഷിക്കാർക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തും. പൊതുവെ നാളികേര കർഷകർക്ക് തെങ്ങിൻ തൈകൾ തെരഞ്ഞെടുക്കുന്നതിൽ ചില അബദ്ധ ധാരണകളുണ്ട്. പലപ്പോഴും തെരഞ്ഞെടുക്കുന്നത് അനുയോജ്യമല്ലാത്ത തൈകളാണ്. കൊണ്ടഗാവ് ഫാമിലെ നഴ്സറി ഛത്തിസ്ഗഡിലെ കർഷകർക്ക് നിലവാരമുള്ള തെങ്ങിൻ തൈകളുടെ ആവശ്യകത കണക്കിലെടുത്താണ് കൊണ്ടഗാവിലെ വിത്തുത്പാദന പ്രദർശന തോട്ടത്തിൽ വ്യാവസായിക തോതിലുള്ള നടീൽ വസ്തുക്കൾ ഉത്പാദനം തുടങ്ങിയത്. കൊണ്ടഗാവ് ഡിഎസ്പി ഫാമിലെ മാതൃവൃക്ഷങ്ങളിൽ നിന്നു ശേഖരിക്കുന്ന വിത്തുതേങ്ങകൾ മുളപ്പിച്ചെടുത്ത തൈകൾ പ്രാദേശികമായ ആവശ്യത്തിന് തികയാതെ വന്നപ്പോൾ ആന്ധ്ര, കർണാടക, തമിഴ്നാട്,ഒഡിഷ തുടങ്ങിയ മേഖലകളിലെ മികച്ച തോട്ടങ്ങളിലെ മാതൃവൃക്ഷങ്ങളിൽ നിന്ന് വിത്തു തേങ്ങ സംഭരിച്ചാണ് കൊണ്ടഗാവിലെ നഴ്സറിയിലെ തൈകളുടെ ഉത്പാദനം ഉയർത്തിയത്. വിത്തു തേങ്ങകളുടെ ഗുണ താരതമ്യം പരമ്പരാഗതമായി തെങ്ങു കൃഷി ഇല്ലാത്ത സ്ഥലങ്ങളിൽ ഗുണമേ?യുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുക ശ്രമകരമായ ജോലിയാണ്. വിത്തു തേങ്ങയുടെ തെരഞ്ഞെടുപ്പ്, അത് സൂക്ഷിക്കൽ, സ്ഥലനിർണയം, വിത്തു തേങ്ങ പാകുന്ന സമയം, പാകുന്ന രീതി, ജലസേചനം, കളയെടുപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അതീവ ജാഗ്രത പുലർത്തണം. പ്രത്യേകിച്ച് ഛത്തിസ്ഗഡ് പോലെയുള്ള മേഖലകളിൽ അന്തരീക്ഷ താപനിലയിൽ പെട്ടെന്നു പെട്ടെന്ന് അനുഭവപ്പെടുന്ന മാറ്റം തെങ്ങിൻ തൈ ഉത്പാദനത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു. കൊണ്ടഗാവ് ഫാമിൽ വിത്തുതേങ്ങ ലഭിക്കുന്ന മുറയ്ക്ക് അവ തവാരണകളിൽ പാകുന്നു. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ ഉത്പാദിപ്പിക്കുന്ന തൈകളാണ് പിന്നീടുള്ള വളർച്ചയിൽ പൊതുവെ നല്ലനിവാരം പുലർത്തുന്നതും മികച്ച വിളവ് നൽകുന്നതും. കൊണ്ടഗാവ് തോട്ടത്തിലെ രേഖകൾ പ്രകാരം ഈ തോട്ടത്തിൽ നിന്നും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മികച്ച തോട്ടങ്ങളിൽ നിന്നും സെപ്റ്റംബർ മുതൽ നവംബർ വരെ ശേഖരിച്ച വിത്തു തേങ്ങകളാണ് വേഗത്തിൽ മുളപൊട്ടുന്നത്. അതിനാൽ ഒഡീഷ, ആന്ധ്ര മേഖലകളിൽ നിന്നുള്ള വിത്തു തേങ്ങ ഒഴിവാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സ്ഥലനിർണയം, തവാരണ ഒരുക്കൽ വർഷം മുഴുവൻ ജലസേചന സൗകര്യമുള്ള സ്ഥലം വേണം നഴ്സറിക്ക് തെരഞ്ഞെടുക്കുന്നത്. കീടങ്ങളുടെ ആക്രമണം ഇല്ലാത്ത സ്ഥലമായിരിക്കും അത്. മണ്ണിന്റെ അവസ്ഥ നോക്കിയാണ് നിലത്ത് തേങ്ങ പാകുന്ത്. ശ്രദ്ധാപൂർവം തവാരണകൾ നിർമ്മിക്കാൻ നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് തവാരണകൾ. തവാരണകൾക്ക് തറനിരപ്പിൽ നിന്ന് 10 -15 സെന്റിമീറ്റർ ഉയരം ഉണ്ടാവും. ഒരു മീറ്റർ വീതിയും രണ്ടു മീറ്റർ നീളവും രണ്ടു തവാരണകൾ തമ്മിൽ 60 -75 സെന്റിമീറ്റർ അകലം ഉണ്ടായിരിക്കും. മേൽനോട്ടം, ജലസേചനം, നീർവാർച്ച തുടങ്ങിയവയ്ക്ക് ഇതാണ് അഭികാമ്യം. നടുന്നതിനു മുമ്പ് ചിതലിനെതിരെ മുൻകരുതലുകൾ സ്വീകരിക്കും .മെയ് ജൂൺ മാസങ്ങളിൽ തവാരണകൾ കോരി, അതിൽ 20-25 സെന്റിമീറ്റർ ആഴത്തിൽ ചാലുകൾ നിർമ്മിച്ച് അവയിൽ 40 ഃ30 സെന്റിമീറ്റർ അകലത്തിൽ വിത്തു തേങ്ങ പാകുന്നു. വിത്തു തേങ്ങ പാകുമ്പോൾ അത് എങ്ങനെ പാകുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇതു രണ്ടു രീതിയിലാവാം. ഒന്നുകിൽ ലംബമായി അല്ലെങ്കിൽ തിരശ്ചീനമായി. രണ്ടായാലും ചകിരിയുടെ കുറച്ചു ഭാഗം മണ്ണിനു പുറത്ത് കാണണം. കുത്തനെ പാകുമ്പോൾ ഉള്ള ഒരു മെച്ചം പിന്നീട് തൈകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാൻ എളുപ്പമാണ്. വിത്തു തേങ്ങ തിരശ്ചീനമായി പാകിയാൽ വേഗത്തിൽ മുളപൊട്ടി വളരും. ഈർപ്പം നിലനിർത്താൻ പുത സ്പ്രിംങ്ങ്ലർ പോലുള്ള ജലസേചന സംവിധാനങ്ങൾ അവലംബിക്കുന്നതാണ് വിത്തുകൾ പെട്ടെന്ന് മുളപൊട്ടാൻ സഹായിക്കുന്നത്. കടുത്ത വേനലിൽ പുതയിടുന്നതും തണൽ നൽകുന്നതും അഭികാമ്യമാണ്. പുതയിടാൻ തെങ്ങിന്റെ ഓല ധാരാളം മതിയാകും. തൈകളുടെ തെരഞ്ഞെടുപ്പും സാക്ഷ്യപ്പെടുത്തലും ഛത്തിസ്ഗഡ് പോലുള്ള പാരമ്പര്യേതര നാളികേര മേഖലകളിൽ പാകി മൂന്നു മാസം കഴിഞ്ഞാണ് വിത്തു തേങ്ങ മുളച്ചു തുടങ്ങുക. ആറുമാസം കഴിഞ്ഞു മുളയ്ക്കുന്ന തൈകൾ ഉപേക്ഷിക്കുകയാണ് പതിവ്. തൈകൾ പറിക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണം. ശക്തിയായി പിടിച്ച് വലിക്കരുത്. സാവകാശത്തിൽ ഇളക്കി വിത്തിനു പരിക്കേൽക്കാതെ വേണം പറിച്ചെടുക്കാൻ. തൈകൾ പറിക്കുന്നതിനു മുമ്പായി നഴ്സറി നനയ്ക്കണം. തൈകൾ നഴ്സറിയിൽ നിന്നു പറിച്ചെടുത്താൽ എത്രയും വേഗം തോട്ടങ്ങളിൽ എത്തിച്ച് മണ്ണിൽ നടുന്നതാണ് ഉത്തമം. വളരെ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ജോലിയാണ് നഴ്സറി പരിപാലനം. ജലസേചനം, വളപ്രയോഗം, കളനീക്കം ചെയ്യൽ, സസ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ ഒരു കാലതാമസവും വരുത്താതെ ചെയ്യണം. കൃത്യമായ ഇടവേളകളിൽ നഴ്സറി നനയ്ക്കണം. പ്രത്യേകിച്ച് വേനൽ കാലത്ത്. നഴ്സറികളിൽ ഒരു കാരണവശാലും കളകൾ വളരാൻ അനുവദിക്കരുത്. അവ വെള്ളവും വളവും സൂര്യപ്രകാശവും അപഹരിച്ച് തെങ്ങിൻ തൈകളുടെ വളർച്ച മുരടിപ്പിക്കും. രോഗ കീട നിയന്ത്രണം കുമിൾ രോഗങ്ങളാണ് നഴ്സറികളിൽ വലിയ ഭീഷണി ഉയർത്തുന്നത്. ഇലപ്പുളളി, വേരു ചീയൽ തുടങ്ങിയവ. ഇലപ്പുള്ളി രോഗത്തിന് രണ്ടു മാസത്തിലൊരിക്കൽ എന്ന ഇടവേളകളിൽ മൂന്നു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളുടെ ഇരു വശങ്ങളിലും സ്പ്രേ ചെയ്യണം. ഗുരുതരമായ രോഗം ബാധിച്ചവ മുറിച്ചു നീക്കണം. ചുരുക്കത്തിൽ നല്ല തൈകൾ തെരഞ്ഞെടുത്ത് കൃഷി ചെയ്താൽ മാത്രം നാളികേര ഉത്പാദനം പത്തു ശതമാനത്തോളം വർധിപ്പിക്കാൻ സാധിക്കും. കേടില്ലാത്തതും രോഗ കീട ബാധ ഏൽക്കാത്തതുമായ തൈകൾ വേണം തെരഞ്ഞെടുത്ത് തോട്ടത്തിൽ നടാൻ. പക്ഷെ മികച്ച തൈകൾ നട്ടതുകൊണ്ടു മാത്രം ഉത്പാദനം വർധിക്കണം എന്നില്ല. തോട്ടങ്ങൾ നന്നായി പരിപാലിക്കണം, നന്നായി വളം ചെയ്യണം. നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ ശരിയായ ജലസേചനമോ, പരിപാലനമോ, വളപ്രയോഗമോ നടക്കുന്നില്ല എന്നതാണ് ഏറ്റവും ക്രൂരമായ യാഥാർത്ഥ്യം. രോഗനിയന്ത്രണം ഇല്ല, എന്തിന് എലികളുടെ ഉപദ്രവം പോലും തടയാൻ നമുക്ക് ആവുന്നില്ല. കൂടാതെ നമുക്കടുത്തു തന്നെ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങൾ ലഭിക്കുമെന്നിരിക്കെ, പലപ്പോഴും അത്യുത്പാദന ഇനങ്ങളെ കുറിച്ചുള്ള വ്യാജ പരസ്യങ്ങളിൽ കുടുങ്ങി നമ്മുടെ കർഷകർ വഴി തെറ്റി പോകുന്നുമുണ്ട്. |
24 May 2015
ഛത്തിസ്ഗഡിന്റെ നാളികേര തൈ ഉത്പാദന പ്രദർശന തോട്ടം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...