മികച്ച മാതൃവൃക്ഷ ശേഖരമുള്ള മാണ്ഡ്യ ഡിഎസ്പി ഫാംഎം.കെ സിംങ്ങ്‌
ഫാം മാനേജർ, ഡിഎസ്പി ഫാം, മാണ്ഡ്യ

ദീർഘകാലവിളയായ നാളികേരത്തെ സംബന്ധിച്ചിടത്തോളം മികച്ച ഉത്പാദനവും ഉത്പാദനക്ഷമതയും  ഉറപ്പു വരുത്തുന്നതിന്‌ ഏറ്റവും പ്രധാനപ്പെട്ട നടപടി ഗുണമേന്മയുള്ള നടീൽവസ്തുക്കൾ ഉപയോഗിക്കുക എന്നതാണ്‌.  കൃഷിയിറക്കി 6-7 വർഷം കഴിഞ്ഞു  മാത്രമെ നാളികേരത്തിൽ നിന്ന്‌ ആദായം കിട്ടിത്തുടങ്ങുകയുള്ളു എന്നതാണ്‌ കർഷകരുടെ ധാരണ.  എന്നാൽ ഈ  ധാരണ തെറ്റാണെന്ന്​‍്‌ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഏറെ കാലമൊന്നും കാത്തിരിക്കേണ്ടതില്ല തെങ്ങ്‌ കായ്ക്കാൻ. നല്ല നിലയിൽ പരിചരിച്ചാൽ നെടിയ ഇനങ്ങൾ നാലുവർഷത്തിനുള്ളിലും, സങ്കര ഇനങ്ങൾ 3-5 വർഷത്തിനുള്ളിലും, കുറിയ ഇനങ്ങൾ മൂന്നു വർഷത്തിനുള്ളിലും ആദായം നൽകി തുടങ്ങും എന്നാണ്‌ അനുഭവം. എന്തായാലും കുറഞ്ഞത്‌ രണ്ടും മൂന്നു വർഷം കാത്തിരിക്കണം എന്നതിനാൽ ഗുണമേ?യുള്ള തൈകൾ നട്ട്‌ മികച്ച വിളവ്‌ ഉറപ്പു വരുത്തുക എന്നതാണ്‌ അഭികാമ്യം. വിത്തു തേങ്ങ ഗുണമേ? കുറഞ്ഞതാണെങ്കിൽ, അത്‌ മുളച്ച്‌ ഉണ്ടാകുന്ന കേര വൃക്ഷങ്ങളും ആദായം നൽകുന്ന കാര്യത്തിൽ പിന്നിലായിരിക്കും. ഇത്‌ മൊത്തത്തിൽ കർഷകന്‌ നഷ്ടമായിത്തീരുകയും ചെയ്യും.  ഏറ്റവുമധികം പരപരാഗണം നടത്തുന്ന പനവർഗ്ഗ വൃക്ഷവിളയാണ്‌ തെങ്ങ്‌. അതിനാൽ ഒരിക്കലും മാതൃവൃക്ഷത്തിന്റെ അതേ സദ്ഗുണങ്ങൾ അടുത്ത തലമുറയ്ക്ക്‌ ലഭിക്കില്ല. അതിനാൽ ഗുണനിലവാരമുളള വിത്തു തേങ്ങയുടെ സംഭരണം അത്ര എളുപ്പമല്ല തന്നെ. തോട്ടത്തിൽ വച്ചു തന്നെ പല പ്രാവശ്യമായുള്ള വരണനിരാകരണ പ്രക്രിയയിലൂടെ നിലവാരമില്ലാത്ത വിത്തുതേങ്ങകളും തൈകളും ഒഴിവാക്കാൻ സാധിക്കും.
കുറെ നാളുകളായി മികച്ച ഗുണ നിലവാരമുള്ള നാളികേര തൈകൾ ലഭിക്കുന്ന വിശ്വസനീയ കേന്ദ്രമായി മാണ്ഡ്യയിലെ വിത്തുത്പാദന പ്രദർശന തോട്ടം (ഡിഎസ്പി ഫാം)  മാറിയിരിക്കുന്നു.  കേരളം, തമിഴ്‌നാട്‌, ഗോവ, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന്‌ വൻ തോതിൽ വിത്തു തേങ്ങകൾക്കും തൈകൾക്കുമുള്ള അന്വേഷണം ഇവിടെ എത്തുന്നുണ്ട്‌. ഉത്തര പൂർവ സംസ്ഥാനങ്ങളിലേയ്ക്കു പോലും ഈ തോട്ടത്തിൽ നിന്ന്‌ വിവിധ ഇനം തെങ്ങിൻ തൈകൾ എല്ലാ വർഷവും വിതരണം ചെയ്തു വരുന്നു.
ബാംഗ്ലൂരിൽ നിന്ന്‌ 110 കിലോമീറ്റർ അകലെയാണ്‌ നാളികേര വികസന ബോർഡിന്റെ വക മാണ്ഡ്യ വിത്തുത്പാദന പ്രദർശന തോട്ടം സ്ഥിതി ചെയ്യുന്നത്‌. മൈസൂറിൽ നിന്ന്‌ 55 കിലോമീറ്ററും മാണ്ഡ്യ പട്ടണത്തിൽ നിന്ന്‌ 10 കിലോമീറ്ററും ആണ്‌ ദൂരം. നെടിയതും കുറിയതുമായ  ഇനം തെങ്ങുകളുടെ വലിയ മാതൃവൃക്ഷ ശേഖരം തന്നെ ഇവിടെ ഉണ്ട്‌. കൂടാതെ സങ്കര ഇനം തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള കൃത്രിമ പരാഗണ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നു. നെടിയ ഇനങ്ങളിൽ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, തിപ്ത്തൂർ ടോൾ, തമിഴ്‌നാട്‌ ടോൾ, ബെനോളിം ടോൾ, ലക്ഷദ്വീപ്‌ ഓർഡിനറി ലക്ഷദ്വീപ്‌ മൈക്രോ എന്നിവയും വിദേശ ഇനങ്ങളായ എഫ്‌എംഎസ്‌, ന്യൂഗിനിയ, ആൻഡമാൻ ജയന്റ്‌, സഹ്രമൻ, സാംക്രമൺ, കലാംഗുട്ടെ,ഫിലിപ്പീൻസ്‌, ലക്കടീവ്‌ മൈക്രോ, ലക്കടീവ്‌ ഓർഡിനറി സ്മാൾ, ഗംഗാബാന്ദം, എസ്‌.എസ്‌.ജി, ഫിജി, സിയാം എന്നിവയും ഉണ്ട്‌. കുറിയ ഇനങ്ങളിൽ ചാവക്കാട്‌ ഓറഞ്ച്‌, മലയൻ ഓറഞ്ച്‌, ചാവക്കാട്‌ ഗ്രീൻ എന്നിവയാണ്‌ ഫാമിൽ ഉള്ളത്‌.  ഇവിടെ വികസിപ്പിച്ചെടുത്ത രണ്ട്‌ ഡി ഃ ടി സങ്കരഇനങ്ങളാണ്‌ ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫും ഃ തിപ്തൂർ ടോളും സി.ജി.ഡി ഃ ടി.ടിയും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ