24 Aug 2013

നിയ്ക്കാരൂല്ല്യേ…….



ഗീത മുന്നൂർക്കോട്

തെക്കിനി, വടക്കിനി
അകത്തളത്തിൽ
പടിഞ്ഞാറേപ്പൊറത്തും
നാലും ചുറ്റിയ കോലായിലും
അടുക്കളക്കൊട്ടത്തളത്തിൽ
കടകടാന്ന് തുടിച്ചും
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.
നിയ്ക്കാരൂല്ല്യേ..ആരൂല്ല്യേ.
ഏഴു കടലും കടന്ന് പോയ
സന്തതികൾക്ക്
വേണ്ടിയാണുച്ചത്തിലിങ്ങനെ
ആരൂല്ല്യേ. ആരൂല്ല്യേ
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.

പാസ്സഞ്ചറിലെ ഉഷ്ണമുറങ്ങുമ്പോൾ
ആരാങ്ങനെ തട്ടി വിളിക്കണേ
ആരൂല്ല്യാത്തോനാണേ
കണ്ണു കാണാത്തോനാണേ
വല്ലതും തരണേ..
ഉറക്കം നടിച്ചി,ല്ലൊന്നും എന്ന്
ഭാവിയ്ക്കുന്നവരെ
ഉണർത്താനാണിങ്ങനെ

ആരൂല്ല്യാത്തോനാണേ…..ന്ന് തട്ട്.

ഘോരം ഘോരം പ്രസംഗം
നാലും കൂടീയേടത്ത്
കള്ളം,മോഷണം
കല്ലേറ്, കത്തിക്കുത്ത്
അഴിമതി, തട്ടിപ്പറി
മാത്രേള്ളൂ എവടീം.
ഹാ ! കഷ്ടം
ചോദിയ്ക്കാനും പറയാനും
പ്രതികരിയ്ക്കാനും
ഇവിടാരൂല്ല്യാലോ..

കസേരക്കാലു മടങ്ങാനും
ഒടിഞ്ഞൊന്ന് മറിയാനും

നാലും കൂടീയേടത്ത്
ഹാ ! കഷ്ടം
ഇവിടാരൂല്ല്യാലോ..ന്ന് പ്രസംഗം.
നമ്മളുണ്ട് നമ്മൾക്കൊക്കെ
എന്നിട്ടും
ഉള്ളിലെന്തേ

-      നിയ്ക്കാരൂല്ല്യാലോ -.ന്നൊരാന്തൽ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...