24 Aug 2013

ഈ അഞ്ചാം യുഗത്തിനെന്ത് പേര്?



ഡോ കെ ജി ബാലകൃഷ്ണൻ 

ഉർവശി 
മേനക 
രംഭ 
തിലോത്തമമാരുടെ 
ആട്ടവട്ടത്തിന് 
താളമിട്ട്‌ 
മദനമോഹനലേഹ്യം
സേവിച്ച് 
വേണ്ടതിനും വേണ്ടാത്തതിനും 
രാമനെ 
ശുംഭനെന്നു വിളിച്ച് 
ആയിരംകണ്ണൻ.

പുലരി വന്നെന്ന് 
വിളിച്ച് കൂവുന്നു 
കുക്കുടക്കൂട്ടം;
രാമൻറെ കാലൊച്ചക്ക് കാതോർത്ത്‌ 
ഇര.

പാഞ്ചജന്യവും 
ദേവദത്തവും
മാളുകളിൽ 
വില്പനയ്ക്ക്.

രാമൻറെ കോടാലിയെ
കൊള്ളാതെ കടൽ.

മെതിയടികൾ 
അടുപ്പിൽ;
സിംഹാസനത്തിൽ 
ഭരതൻ.

പള്ള നിറയെ കള്ള് 
തൊള്ള പൊളിച്ച് കവി.

ആരവിടെ 
എന്നതിന് 
എന്തെടാ 
എന്തിനെടാ എന്ന്.

രാമൻ സീതയെ 
പീഡിപ്പിച്ചെന്നു
പരാതി.

കന്നിക്കൊയ്ത്ത് 
കൽക്കരിപ്പാടത്ത്.

ഭഗവാനേ,
കലിക്കു വീറുപോര;
- അഞ്ചാം യുഗത്തിന്റെ 
പേര് 
ഉപദേശിച്ചു തരു കൃഷ്ണാ!

(സമയമായില്ല)
- ചക്രപാണിയരുൾ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...