ജയചന്ദ്രന്‍ പൂക്കരത്തറ
9744283321
നിരത്തിലിറങ്ങി
മനസ്സു
നിറഞ്ഞൊന്നു ചിരിച്ച്
ഉറക്കെ
കാറിത്തുപ്പുന്ന
ദിവസത്തെ
ഞാന്‍
വിളിക്കുന്നു,
പതിനഞ്ച്.
വേലികളില്ലാത്ത
പറമ്പിലെ
തെങ്ങിന്‍
കുഴിയില്‍
കുന്തിച്ചിരുന്ന്
വയറിളകി
തൂറിയെണീച്ച്
അടുത്തു
കണ്ട
കുളത്തില്‍
ശൗചം.
മാവിന്നില
പെറുക്കി
പല്ലുതേച്ച്
ഈര്‍ക്കില
കീറി
നാക്കു
വടിച്ച്
വെളുപ്പു
പൊള്ളകള്‍
പടര്‍ത്തി
കുളിച്ചു
കേറുമ്പോള്‍
ഞാനറിയുന്നു
ആഗസ്ത്
മാസം.