രാജു കാഞ്ഞിരങ്ങാട്
മഞ്ഞു പുലരിയിൽ
മലകൾ കാണുവാനായി
വന്നതെന്നോമനെ ഓർമ്മയുണ്ടോ
തരു ണാഭ്രങ്ങൾ തിളങ്ങും
മലതൻ ഉച്ചികാണ്‍കെ
ഉച്ചിയിൽ കൈവെച്ചുനീ
സ്തംബ്ധയായ് നിന്നതില്ലേ
വളഞ്ഞു പുളഞ്ഞതാം
വഴിയേറീടവേ
ഫാലത്തിൽനിന്നുംസ്വേദമൊഴുകി
പരന്നില്ലേ
ചൈത്യത്തിൻ തണലിൽ നാം
ക്ഷീണമൊന്നാറ്റീടവേ
അങ്ങ് ദൂരെ മേഘകത്തിൽ
മാറാല കൊണ്ട് മൂടും
സഹ്യനെകണ്ടന്നുനീ
ദേഹക്ലമംവെടിഞ്ഞു
സോല്ലാസം തുള്ളിയില്ലേ.
അക്കണ്ട മലയിത്
പണം കായ്ച്ചീടും തോപ്പ്
വശ്യമായ് ചമഞ്ഞുള്ള
വേശ്യ എന്നതുപോലെ
റിസോർട്ടുകൾ ചമച്ചിട്ടു
മാടി വിളിച്ചീടുന്നു