24 Aug 2013

കാലഭൈരവന്റെ കഥ പറയുന്നവർ




പികെഗോപി 



സഞ്ചരിച്ചത് 
ഒട്ടകത്തിന്റെ പുറത്തു കയറി 
സൂചിക്കുഴയിലേക്ക് .

സാന്ത്വനത്തിന്റെ 
ചിറകിലേറി 
സംഹാരത്തിലേക്ക് .

നട്ടുനനച്ചതു 
കിളിർത്തപ്പോൾ 
മൊട്ടക്കുന്നിന്റെ 
കരിനാമ്പുകൾ.

വിരുന്നു വിളിച്ചതു 
നായാട്ടു സംഘത്തിലെ 
നരഭോജികളെ.
അകത്തു പാർപ്പിച്ചത്‌ 
ആത്മാവ് തിന്നുതീർത്ത 
വൃകോദരന്മാരെ.
കാർമേഘങ്ങളുടെ 
കളിസ്ഥലത്ത് 
ആട്ടുകട്ടിലും കൊട്ടാരവും.
അക്കരെക്കടന്ന പാലം,
മടങ്ങിവന്നപ്പോൾ 
പുഴയ്ക്കു മീതേ ഇല്ല .
ആൽമരത്തിന്റെ 
അവശിഷ്ടം 
ആഴങ്ങളിൽ 
അപ്രത്യക്ഷമായത്രെ.

നരിച്ചീറുകളുടെ ഭാഷ 
വശമില്ലാത്തതിനാൽ 
നാളത്തെ പുലരി വരെ 
എങ്ങനെ ചെലവഴിക്കും ?!
പതിഞ്ഞു കേൾക്കുന്ന പാട്ട് 
അജ്ഞാതനായ 
തോണിക്കാരന്റേതാണെങ്കിൽ  
ഇരുട്ടു കീറിമുറിച്ച് 
ഒരു കവിത ചൊല്ലാം.
അല്ലെങ്കിൽ 
ഓളങ്ങളുടെ താളം കേട്ട് 
ഉറങ്ങാത്ത ശിലയുടെ മുകളിൽ 
ഒറ്റപ്പന്തമെരിച്ചു പിടിച്ച് 
കാലഭൈരവന്റെ 
കഥ പറയാം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...