കെ എസ് ചാർവാകൻ
എം. കെ.എച്ചിന്
ഹേ
സഖേ
ജീവിതം
രണ്ട് അയുക്തികൾക്കിടയിൽ...
ജന്മത്തിനും മരണത്തിനുമിടയിൽ...
ജന്മം നാം അറിയുന്നില്ല
മറണവും
നാം ജീവിതത്തിൽ ചക്രശ്വാസങ്ങളിൽ
ജന്മം അന്നകോശത്തിൽ കേളി
ജീവിതം ചിത്തത്തിൽ കേളി
ജന്മം പ്രാണ സഞ്ചാരം
ജീവിതം ആനന്ദ സഞ്ചാരം
നന്മം ജ്ഞാനശൂന്യം
മരണം ശൂന്യജ്ഞാനം
കെട്ടവിളക്കിൻ പ്രകാശംപോൽ
ജന്മം ശുദ്ധശൂന്യം
സൗന്ദര്യമില്ലാത്ത കവിത
ജീവിതം
ചരിത്രത്തെ ആട്ടിപ്പായിക്കുന്നു
ജീവിതം
രാഷ്ട്രീയത്തെ തൂറ്റിക്കളയുന്നു
ജീവിതം
കണക്കുകളെ ശുക്ളിച്ചുകളയുന്നു
ജീവിതം ഐ. ടി യെ
വിയർപ്പിച്ചു കളയുന്നു
ജീവിതം സാഹിത്യത്തിനു മുൻപിൽ
കോട്ടുവായിടുന്നു
ജീവിതം
ജന്മത്തെ ചൊറിയാക്കുന്നു
ചൊറിയഞ്ചും അടച്ചിരിക്കും
ജീവിതം
മനോഹരം..
ശുദ്ധം...
ശൂന്യം...