13 Oct 2011

മറ്റൊരു ശിൽപം


പഴവിള രമേശൻ

നിരാഹാരവാർദ്ധക്യങ്ങളും
നിരാധാരപൗരത്വങ്ങളും ചേർന്ന്‌
അഴിമതിക്കെതിരായി
രാജ്യത്തൊരു
രണ്ടാം സ്വാതന്ത്ര്യസമരം
പൂർത്തിയാകാത്ത
ഒന്നാം സ്വാതന്ത്ര്യസമരത്തിൽ നിന്ന്‌
ചോർത്തിയെടുത്ത അർത്ഥങ്ങൾകൊണ്ട്‌
മറ്റൊരു ശിൽപത്തിനാണ്‌ ഭാവമെങ്കിൽ
കോർത്തെടുത്ത്‌ ഒന്നിച്ചുനിർത്താൻ
പാകത്തിൽ
പഴയജനതയെവിടെ?
അരാഷ്ട്രീയ വാദികളുടെ
അരമനകളിൽ
അധികാരകോമരങ്ങളുടെ
ഉറഞ്ഞുതുള്ളൽവീണ്ടും ആവർത്തിക്കുമെന്ന
അശരീരിയാണ്‌ ഇപ്പോൾ കേൾക്കുന്ന
ശബ്ദമെങ്കിൽ
പൈന്തിയലുകളുടെ പാതകൾ
തൊട്ടടുത്തുതന്നെയുണ്ട്‌.
നിരാഹാരവാർദ്ധക്യങ്ങളുടെ
ആഗ്രഹങ്ങൾക്ക്‌ മുന്നിൽ
നിരാഹാരപൗരത്വങ്ങളുടെ
ആശ്വാസങ്ങൾക്ക്‌ പിന്നിൽ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...