15 Nov 2011

കലശം ചെമ്പട്ടില്‍ പൊതിഞ്ഞ്


ഡോ. കെ.ജി. ബാലകൃഷ്ണന്‍

എണ്ണ തീരുമ്പോള്‍
കരിന്തിരി കത്തും
ചാവുമണം
അഞ്ചറിവില്‍
എട്ട് ദിക്കില്‍ പടരും;
അളവില്‍ താളവട്ടത്തില്‍
ആകാശങ്ങളുടെ
അതിരെഴായ്മയില്‍
ആഴങ്ങളുടെ
ഒളിവുകളില്‍.

അണയുവാനായുന്ന അഗ്നി
ആളിക്കത്തും;
ചാമ്പല്‍ മാത്രം
അവശേഷിക്കും.

തിരികൊളുത്തിയ വിരലുകള്‍
വെറുങ്ങലിച്ചാലും
എണ്ണ പകരാന്‍
നിമിഷങ്ങളില്‍
വേവുണ്ടെങ്കില്‍
ത്രേതാഗ്നി തെളിയും;
നാളങ്ങളുടെ മിഴിവ്
അഗ്നിഗീതം പൊഴിയും.

ഇന്നലയുടെ കനവുകളില്‍
കാളകൂടം പകര്‍ന്ന്
ഇന്നിലേയ്ക്കാവാഹിക്കുമ്പോള്‍
അറിയുന്നില്ല,
ഇന്ന് ഇന്നലെയാകുമെന്ന്
നാളെയിലേയ്ക്ക് നഞ്ഞ്
പതഞ്ഞൊഴുകുമെന്ന്.

നീലകണ്ഠന്‍റെ നൃത്തച്ചുവടുകള്‍
കൈലാസത്തെ വിറകൊള്ളിക്കുന്നത്
അറിയാതെ,
ഹിമഗിരിതടങ്ങളില്‍
തപസ്സ് ചെയ്യുന്നവര്‍;
വേട്ടനായ്ക്കളുടെ കുര കേട്ട്
ഓടിഒളിക്കുന്ന ഹരിണികള്‍;
ആര്‍ത്തിപൂണ്ട ഉണ്ടക്കണ്ണ്;

ആകെയുള്ളത്
ഒരു പിടി ചാരം-
അമ്മയെ ചുട്ടതിന്‍റെ ശേഷിപ്പ്
-കലശം ചെമ്പട്ടില്‍ പൊതിഞ്ഞ്


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...