15 Nov 2011

ബാല്യം

സിജിവിജയന്‍
തൈവെളിയില്‍


പള്ളിക്കൂടത്തിലേയ്ക്കോടുവാനന്നുഞാന്‍
കയ്യില്‍ക്കുടയേന്തിനിന്നുവല്ലോ !
ചെനുചെനെപെയ്യുന്ന മഴയത്തുഞാനെന്റെ
കുടനീര്‍ത്തിമെല്ലെനടന്നപ്പഴോ,
പുറകിലായെന്നമ്മനിറചിരിപോലവെ
വഴിചൊല്ലിമെല്ലെയയച്ചുവല്ലോ.
വഴിയിലെചേമ്പിലനിറുകയില്‍ഞാന്‍മെല്ലെ
ചെറുകല്ലിന്‍തരികള്‍പെറുക്കിവെച്ചു
ഒഴുകുന്നവെള്ളത്തില്‍ചാഞ്ചാടിയോടുന്ന
വഞ്ചിതന്‍പിന്നാലെപാഞ്ഞുഞാനും
“ഞാനും വരുന്നുണ്ട്, ഞാനും വരുന്നുണ്ട്
നില്‍ക്കുനീരഘുരാമഞാനുമുണ്ട്”.
സഹപാഠിവന്നെന്റെ തോളത്ത്കൈവെച്ച്
ഗൃഹപാഠമൊന്നുതായെന്നുചൊല്ലി.
വഴിയിലെക്കല്ലിന്റെനിറുകയില്‍വച്ചുഞാന്‍
ഗൃഹപാഠബുക്ക്തുറന്നുകാട്ടി
പള്ളിക്കൂടത്തിലെമണിയടിയൊച്ചയാല്‍
പുസ്തകക്കെട്ടുമെടുത്തുഞങ്ങള്‍
ഓടിക്കിതച്ചങ്ങുചാടിക്കരേറിപ്പോയ്
ഗുരുവരനെത്തുന്നതിന്‍മുന്‍പിലായ്.
അറിവിന്റെമായാപ്രപഞ്ചമെന്‍മുന്നിലായ്
ഗുരുനാഥന്‍മെല്ലെതുറന്നുകാട്ടി.
പെട്ടെന്നുവെള്ളിടിവെട്ടിയപോലെന്റെ
കരളൊന്നുമെല്ലെപിടഞ്ഞുവല്ലോ!
അച്ഛന്റെതേങ്ങലാണെന്നെനിക്കെന്തിനോ
അറിയാതെയെങ്കിലുംതോന്നിയല്ലോ!
പളളിക്കൂടത്തിന്‍വരാന്തലെന്തിനോ
എന്നെവിളിക്കുവാനാളുവന്നു.
വീടിന്റെമുന്നിലായ്കൂടിന്നാളുകള്‍
പിറുപിറുക്കിന്നതിനെന്തിനാണോ?
നദിയില്‍കുളിക്കുവാനിറങ്ങിയനേരത്ത്
മണല്‍വാരിക്കുഴില്‍പുതഞ്ഞുവെന്നോ?
മാലോകര്‍നടുവിലായുറങ്ങിക്കിടക്കുന്നി-
താരിതെന്നച്ചച്ഛന്‍തന്നെയെന്നോ!
കൂടിനിന്നാളുകള്‍തോളേറ്റിവന്നിട്ട്
ചിതകൊളുത്തീടുനീയെന്നുചൊല്ലി.
കെട്ടിപ്പിടിച്ചെന്നെയുമ്മവെച്ചീടുവാന്‍
കുട്ടനുവേണ്ടതുവാങ്ങിത്തന്നീടുവാന്‍
കുട്ടന്റെകൗചൂണ്ടികാഴ്ചകാട്ടീടുവാന്‍
കഥപറഞ്ഞീടുവാനാരുണ്ടിനി…
നദിയുടെമാറുപിളര്‍ന്നവര്‍ക്കറിയില്ല
കുട്ടന്റെയച്ഛന്റെചക്കരയുമ്മകള്
“നന്നായ്പഠിച്ചുനീവലിയവനാകണം
ലോകമറിയിന്നരാജശില്പി.”
അച്ഛന്റെസ്വപ്നങ്ങളിതെല്ലാമൊരുമിച്ചി-
തച്ഛന്റെചിതയിലെരിഞ്ഞുപൊയി.
പഴന്തുണിക്കെട്ടുപോലുങ്ങിടുന്നെന്നമ്മ
ശ്വാസമുണ്ടെന്നതോവലിയകാര്യം.
അഞ്ചുവയസിന്‍വിശപ്പിന്‍വിളിയെന്റെ
പത്തുവയസ്സിന്റെഭാരമായി…
പുസ്തകക്കെട്ടെന്റെപിന്നിലുപേക്ഷിച്ചു
അച്ഛന്റെസ്വപ്നവുംബാക്കിയായി.
ഒരുകുട്ടക്കല്ലെന്റെതലയിലേറ്റീടവെ,
അച്ഛന്റെതേങ്ങലുയര്‍ന്നുകേട്ടു!
ഇന്നെന്റെബാല്യമെന്‍ഭാരമാണെങ്കിലും
അഞ്ചുവയസ്സിന്റെരക്ഷകന്‍ഞാന്‍
തലയിലായ്ചിമ്മുന്നഭാരമെന്‍
നെഞ്ചിലെവാത്സല്യതേന്‍കുടമായിടുന്നു.
സിജിവിജയന്‍
തൈവെളിയില്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...