അശാന്തത


 മുഹ്സിൻ ആലത്തൂർ
അന്നൊരു വൈകുന്നേരത്ത്… നല്ല കടല്‍കാറ്റാടിക്കുന്നുണ്ടായിരുന്നു. വിനോദസഞ്ചാരികള്‍ കടലലകള്‍കൊപ്പം തിമിര്‍ക്കുകയാണ്… കടല്‍പക്ഷികളുടെ കോലാഹലം, തിരകള്‍ ഓരോതവണയും മുന്‍പത്തെകാളേറെ ആവേശത്തില്‍ കരയെ പൊതിഞ്ഞുകൊണ്ടിരിക്കുന്നു..
അത് കണ്ടപ്പോള്‍ കരയോട് എനിക്കസൂയ തോന്നി, മതിവരാതെ സ്‌നേഹിക്കുന്ന തിരയുണ്ടതിനു…
ചിലര്‍ കരയെ നോക്കി ശാന്തമായ് നില്‍കുന്നു.. മറ്റു ചിലര്‍ കടലിനോടോപ്പം ആഘോഷിക്കുന്ന കുട്ടികളോടൊപ്പം പങ്കുചേരുന്നു….
ഈ ബഹളത്തിനിടയില്‍ ഞാനും എന്റെ കൂടെയുള്ളയാളും ഏതോ ഒരു കോണില്‍ കടലിനെ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ നോക്കിനില്ക്കയാണ്..
ആ സമയത്താണ് ഞാന്‍ ശ്രദ്ധിച്ചത്, ഓരോ തവണയും തിരയുടെ വരവ് അത് ശക്തമായികൊണ്ടിരിക്കുന്നു. പെട്ടന്നതാ അപ്രതീക്ഷിതമായി ഒരു തിര കടലില്‍ കളിച്ചുകൊണ്ടിരിക്കുന്നവരെ ഭയപ്പെടുത്തുമാറു പൊങ്ങിവന്നു..
ചിലര്‍ നിസ്സംഗതരായി നോക്കിനിന്നു, മറ്റുചിലര്‍ പുറകിലെക്കൊന്നു പിന്‍വലിഞ്ഞു.
എന്തോ ഉള്‍വിളി തോന്നിയപോലെ ഞങ്ങളും പുറകിലേക്ക് മാറിനിന്നു. പിന്നീട് കടല്‍ ശാന്തമായി… ആ ശാന്തതയെ ആളുകള്‍ രണ്ടുതരത്തില്‍ എടുത്തു ചിലര്‍ വീണ്ടും പഴയപോലെ ഉല്ലാസത്തില്‍ മുഴുകി.. മറ്റുചിലര്‍ അവിടെനിന്നും തിരികെ പോവുന്നുണ്ടായിരുന്നു.
കുറച്ചുസമയത്തിനകംതന്നെ ആ ശാന്തതയെ വൃണപ്പെടുത്തുമാറു ഒരു വലിയ തിര കരയോടടുക്കുന്നത് ഞങ്ങള്‍ കണ്ടു.. എല്ലാവരും പേടിച്ചു വേഗത്തില്‍ തിരിഞ്ഞു നടന്നു. അത് കരയില്‍ വന്നു തിരികെ പോയി… പിന്നെ നോക്കുമ്പോഴതാ ദൂരെ വലിയ വലിയ കടല്‍ത്തിരകള്‍ പുറപ്പെട്ടതായി കണ്ടു..
ഞങ്ങള്‍ തിരിഞ്ഞോടാന്‍ തുടങ്ങി. സ്ത്രീകളും , കുട്ടികളും പേടിച്ചു ഒച്ച വെക്കുന്നുണ്ടായിരുന്നു… കെട്ടിടങ്ങള്‍ക്കിടയിലൂടെ ഓടുമ്പോള്‍ വന്‍ തിരകള്‍ വന്നു കടലില്‍ വീണില്ലാതായികൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്.. ആ തിരകളില്‍ ചിലര്‍ ചേതനയറ്റ വസ്തുക്കളെപോലെ മറിയുന്നുണ്ടായിരുന്നു..
ഞങ്ങള്‍ ഓട്ടത്തിന്റെ വേഗത കൂട്ടി..
തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളുടെ പുറകില്‍ ഒരു വലിയ തിരയെത്താറായികൊണ്ടിരിക്കുന്നു… എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷം. അതിനു ഒരു വലിയ കേട്ടിട്ടത്തെകാലേറെ വലിപ്പമുണ്ടായിരുന്നു..ഞങ്ങള്‍ അടുത്തുകണ്ട കെട്ടിടത്തിന്റെ മറവില്‍ നിന്നു.. അപ്പോഴേക്കും ആ തിര കെട്ടിടത്തിനെ വന്നു വിഴുങ്ങിയിരുന്നു.. മനസ്സില്‍ പല ചിന്തകളും വന്നുപോയി.. വെള്ളത്തിനുള്ളില്‍ ഭയപ്പെട്ടു കുടുങ്ങിപോയ നിമിഷം.. പിന്നീടെന്തു സംഭവിച്ചുവെന്നറിയുമ്പോഴേക്കും ഞാന്‍ ആ സ്വപ്നത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു… ഹൃദയധമനികള്‍ വലിഞ്ഞു മുറുകുന്നപോലെതോന്നി… ലോകാവസാനത്തെകുറിച്ചുള്ള ചിന്തകളാണ് മനസ്സില്‍ ഈയിടെയായി.. അതുകൊണ്ടാവാം ഇങ്ങനെയുള്ള സ്വപ്‌നങ്ങള്‍ കാണുന്നത്…
എങ്കിലും ജീവിതത്തില്‍ ഒരു വിചിന്തനം വേണ്ടേയെന്നു ആലോചിച്ചുപോവുന്നു…

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ