20 May 2012

ചാവേറുകൾ

 രഞ്ജിത്ത് മോഹൻ എം.എൽ

നേതാവിന്റെ തീരുമാനത്തിനായി അനുസരണയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. വിശപ്പ് ശരിരത്തെ വല്ലാതെ കീഴടക്കിയിരിക്കുന്നു. വല്ലതും കഴിച്ചിട്ട് രണ്ടു നാളായി ചുറ്റുമുള്ള മുഖങ്ങളില്‍ ഒന്ന് കണ്ണോടിച്ചു ഓരോ മുഖത്തിലും വിശപ്പിന്റെ പ്രതിഫലനം കാണാമായിരുന്നു. എന്നും ആഹാരം കഴിച്ചുറങ്ങിയ ഒരു പഴയ തലമുറയുടെ പിന്തുടര്‍ച്ച അവകാശികള്‍ ആണ് ഞങ്ങള്‍. ആ കാലത്ത് കൂട്ടത്തോടെ ആഹാരം തെടിപോകുന്നതും ക്ഷാമകാലത്തേക്ക് വലിയ അറകള്‍ നിറയെ സൂക്ഷിചതിന്റെയും പഴയ തലമുറയുടെ കഥകള്‍ ഞങള്‍ പുതുതലമുറക്ക് ഇന്നു അന്യമാണ്.
ഇക്കാലത്ത് ആഹാരം തേടി പോകുന്നത് ചെറു കൂട്ടമായാണ്. അതിനു കാരണം വലിയ കൂട്ടമായുള്ള ആഹാരം തെടിപോകല്‍ കൂട്ട നാശത്തിനു വഴിവയ്കും. തലേ ദിവസം ആഹാരം തേടി പോയവര്‍ ഇതുവരെ തിരികെ വന്നിട്ടില്ല. അവര്‍ മരണത്തിനു കീഴടങ്ങിയിരിക്കാം. നേതാവ് ഇന്നു ആഹാരം തേടിപ്പോകേണ്ട ചാവേര്‍പടയെ തെരഞ്ഞെടുത്തു അതിന്റെ നേതാവായി തന്നെയും. കൂടയൂള്ള ഉറ്റവര്‍ക്ക് ഒരു നേരത്തെ വയറു നിറയ്ക്കാന്‍ വേണ്ടി നിയോഗിക്കപെട്ട ചാവേര്‍പടയുടെ നായകന്‍, ജീവിതത്തിലെ ഏറ്റവും അഭിമാനനിമിഷം. ഒടുവില്‍ ഉറ്റവരോട് യാത്ര പറഞ്ഞു ഇറങ്ങി തിരിച്ചുവരുമെന്ന് ഉറപ്പില്ലാതൊരു യാത്ര.
പുറത്തു നല്ല തണുപ്പു, നമ്മള്‍ ആഹാരം തേടി ഇറങ്ങി. ചാവേര്‍ പടയുടെ നായകനായ എന്റെ കാലടികള്‍ ഓരോ ചാവേറും അനുസരണയോടെ പിന്തുടരുകയാണ്. ആഹാരത്തിന്റെ മണം അടിക്കുന്നുണ്ട് ലക്ഷ്യം അടുത്തെത്തി എന്ന ബോധം കാലുകള്‍ക് പുതു ഊര്‍ജം നല്‍കി. യാത്ര അതിന്റെ ദുര്‍ഘട പാതയിലേക്ക് കടന്നിരിക്കുന്നു. ഇനിയേത് നിമിഷവും മരണത്തെ അഭിമുഖികരിക്കാം വളവും തിരിവും മുള്ള വഴികളെല്ലാം കടന്നു ഞങ്ങള്‍ ലക്ഷ്യതിലെത്തിയിരിക്കുന്നു ജീവിതതിലാത്യമായി ഒരു വലിയ കൂന്നോളം നിറയെ ആഹാരം ഞങ്ങള്‍ കണ്ടു.
ആദ്യം വിശപ്പ് മാറ്റം, അതുകഴിഞ്ഞ് സംഭരിക്കാം
ഞാനിതു പറഞ്ഞു തീരുന്നതിനു മുമ്പായി തന്നെ ചില വിരുതന്‍മാര്‍ ആ കൂനക്കുള്ളിലേക്ക് നുഴഞ്ഞു കയറിയിരിന്നു. ചിലര്‍ ആ കൂനക്ക് ചുറ്റിലും മോടിയാണ് തിന്നുന്നതു. ഞാന്‍ ആ വലിയ കൂനക്കുളിലേക്ക് എന്റെ ചെറിയ മുഖമൊന്നു പൂഴ്ത്തി. മൊത്തമൊന്നു വിറച്ചു ഉരുണ്ടും പെരണ്ടും ഞാന്‍ ഏതോ ഗര്‍ത്തതിലേക്കു പോകുകയാണ്. എന്താണ് സംഭവിക്കുന്നത് അയ്യോ ഇതാണോ മരണം ഞാന്‍ ഉച്ചത്തില്‍ നിലവിള്ച്ചു, ആരുകേള്‍ക്കാന്‍ ഒരു നിമിഷത്തിന്റെ ദൂരം പോലും ഇല്ല മരണത്തിലേക്ക്.
ഒരു വലിയ ശബ്ദത്തോടെ ആ വലിയ ഓഫിസ് റൂമിലെ മൂലയില്‍ ഇരിക്കുന്ന ആ കോഫി മിഷന്‍ നിന്നു. പ്യുണ്‍ അതില്‍ നിറഞ്ഞിരിക്കുന്ന ആ കോഫീ ഗ്ലാസ് കയിലെടുത്തു.
ശോ ഇതില്‍ എന്നും നിറയെ ഉറുമ്പ് ആണല്ലോ നാശം
അയാള്‍ തന്റെ കയ്യിലെ ആ കോഫി ഗ്ലാസ്സിലേക് ദേഷ്യത്തോടെ നോക്കി. അതില്‍ ചത്തു മലച്ചു കിടക്കുകയാണ് ആ ചാവേറുകള്‍.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...