അമാവാസിയിലെ വായനപി.കെ.ഗോപി

കൊലക്കത്തികളോടും 
കോമരങ്ങളോടും 
സംസാരിക്കാന്‍ 
ഒരു പ്രയാസവുമില്ല.
അവര്‍ 
മണിമണിയായി 
മറുപടി പറയും.
മാളികകളോടും
നിലവറളോടും
സംസാരിക്കാന്‍ 
വലിയ പ്രയാസമാണ്.
കൃത്യമായ 
മറുപടി 
കിട്ടുകയേയില്ല.

കടിനായ്ക്കളോടും
കാളക്കൂറ്റന്‍മാരോടും 
സംസാരിക്കാതിരിക്കുകയാണ് 
നല്ലത്.
മറുപടികളിലെ
മാനംകെട്ട ശകാരങ്ങള്‍ 
മുറിവേല്‍പ്പിക്കും.

കടലിനോടും കാറ്റിനോടും 
സംസാരിക്കുന്നതു
വളരെ എളുപ്പമാണ്. 
മറുപടികളിലുണ്ടാകും
ചോര കഴുകിയ 
കാലത്തിന്റെ 
പറഞ്ഞാല്‍ തീരാത്ത 
തീവ്രവേദന.

എങ്കിലും 
സംസാരിക്കാത്ത സന്ധ്യകളുടെ 
മയനക്കങ്ങളില്‍ 
രഹസ്യങ്ങളുടെ അമാവാസി 
വല വിരിക്കുമെന്നറിഞ്ഞ്
വിളക്കുകള്‍ കൊളുത്തി 
വായിച്ചു കൊണ്ടിരിക്കുക!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ