അവള്‍
ഗീത മുന്നൂർക്കോട്

ഇരുണ്ട രാവില്‍ മാത്ര -

മെത്തി നോക്കുന്ന

നക്ഷത്രങ്ങള്‍ക്കായി

കണ്ണിറുക്കുന്നവള്‍…..നിലാവെളിച്ചക്കനങ്ങളില്‍ നിന്നും

നിഴല്‍ച്ചുരുളുകള്‍ പെറുക്കി

ഭയന്നോടിയവള്‍……കറുപ്പില്‍ മിന്നിക്കുന്ന

മിന്നാമിനുങ്ങു വെട്ടങ്ങളെ

കണ്ണുകളില്‍

കോരി നിറച്ചിരുന്നവള്‍…..മാന്‍ പേടകളുടെ

കണ്‍ തിളക്കങ്ങളെ

ദൃശ്യാര്‍ത്തിയിലൂറ്റിയവള്‍…....കരയില്‍ത്തെറിച്ച

മത്സ്യമോഹങ്ങളെ

തണുപ്പിക്കാന്‍

കണ്ണുനീര്‍ പെയ്യിച്ചവള്‍…….

 ഗത കാലത്തിന്റെ

കലങ്ങിക്കുത്തിയൊഴുകിയ

മനക്കണക്കുകളില്‍

താളം പിടിച്ച്

നൂല്‍പ്പാലം കടന്നവള്‍……

 ഓര്‍മ്മകള്‍ മെടയുന്ന

ചോരക്കൂന്തലുകളില്‍

അവള്‍…..

കാലചക്രങ്ങള്‍ക്കിടയില്‍

കല്ലരച്ച മുളകു പോലെ….………

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?