19 Sept 2012

ഉത്സവം

മനു സുധി


ഇടതു കാലിലെ വൃണത്തില്‍ അയാള്‍ ഒന്ന് കൂടി അടിച്ചൂ. കാലില്‍ തുടങ്ങിയെ ആ വേദന അവന്റെ ശരീരമാസകലം പടര്‍ന്നു, അവന്റെ തല പിളരുന്നത് പോലെ തോന്നി. ഇല്ല ഇനി സഹിക്കാന്‍ വയ്യ പ്രതികരിക്കുക തന്നെ. ദാഹജലം പോലും തരാതെ എത്രെ അമ്പല പറമ്പുകള്‍, എത്ര ഉത്സവ രാവുകള്‍, കൂച്ച്ചു വിലങ്ങിട്ടുള്ള പോരിവേയിലത്തെ നില്‍പ്പ്. ഒരു മോചനം എനിക്ക് വേണം.. തന്റെ തുമ്പിക്കൈ ഉയര്‍ത്തി അവന്‍ ചിന്നം വിളിച്ച്ചുകൊണ്ട് അയല്‍ക്കിട്റ്റ് ഒരു അടി കൊടുത്തു. ദൂരേയ്ക്ക് തെരിച്ച്ചു വീണ അയാളുടെ നെഞ്ചിന്റെ മുകളിലൂടെ തന്നെ അവന്‍ ഓടി.
അവന്‍ തിരിഞ്ഞു നോക്കിയതെ ഇല്ല. മുന്‍പില്‍ കണ്ട എല്ലാത്തിനെയും ചവുട്ടി മേതിച്ച്ചും മരങ്ങള്‍ പിഴുതെറിഞ്ഞും അവന്‍ ഓടിക്കൊണ്ടേയിരുന്നു. ഇടയ്ക്ക് ഒരു കുളത്തില്‍ നിന്ന വെള്ളേം കുടിച്ച്ചു, ഒരു വഴത്തോപ്പില്‍ നിന്നും വിശാപ്പകറ്റി. അമ്മയോടും അച്ച്ചനോടും ഒപ്പം നടന്ന താനൊരു കുഴിയില്‍ വീണ കാര്യം അവന്‍ഓര്‍ത്തു. അവിടെയെത്തി ചേരാന്‍ അവന്റെ മനസ്സഗ്രഹിച്ച്ച്ചു. തന്റെ പുറത്ത് എന്തോ തരച്ച്ചിരിക്കുന്നു. മുള്ള് തറച്ച പോലുള്ള വേദന. അവന്റെ കണ്ണില്‍ ഇരുട്ട് കയറുന്നതായി അവനു തോന്നി. ശരീരം തളരുന്നു.കാലുകള്‍ ഇടറുന്നു. അവന്‍ വീണു. കണ്ണുകള്‍ അടഞ്ഞു.
‘മേലുകാവിലെ ഉത്സവത്തിനു തിടംബെട്ടുന്നത് ഇവനാ, പത്ത് ദിവസം കൂടിയേ ഉള്ളു’ ചുറ്റും കൂടിയവരില്‍ ഒരാള്‍ പറഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...