നിഴല്‍ യുദ്ധം..!!

ചില്ലുജാലകം


ഏതോ നഷ്ട സ്വപ്നത്തിന്‍
വേദന ഉള്ളില്‍ വിങ്ങുന്നപോല്‍………..,
അടര്‍ന്നു വീഴുവാന്‍ നില്‍ക്കുന്ന
ഒരു ജലകണം ഈ മിഴികളില്‍ എന്നും.
അറിയുന്നില്ല എന്‍ മനം ആരും.
തൂലികത്തുമ്പില്‍ വിരിയുന്ന
വാക്കുകള്‍ക്കാവുമോ,
ഈ മനസ്സിന്‍ ഭാരം അളക്കുവാന്‍.
ഏതും കുറവില്ല എനിക്കെന്‍
ജീവിതത്തില്‍ എന്നാലും,
ഈ ബന്ധങ്ങള്‍ ബന്ധനങ്ങള്‍
ആകുന്നുവോ, ചിലപ്പഴെങ്കിലും..?
ഏതോ അഞ്ജാത തടവറയില്‍,
ഉഴറുന്നു, കേഴുന്നു,എന്‍ ആത്മാവ്.
എന്നുടെ ചിന്താ ശക്തിയെ പോലും
മരവിപ്പിച്ചിരിക്കുന്നപോല്‍………..
പിന്തുടരുന്നു എന്നെ നിത്യവും,
എന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും,
പൊരുതി ജയിക്കുവാന്‍ ആവില്ലെന്ന് അറിഞ്ഞിട്ടും,
ജീവിതത്തോടുള്ള വെറും നിഴല്‍ യുദ്ധത്തിനു,
മൂകസാക്ഷിയാവുന്നു ഞാന്‍…
ചിലപോഴെങ്കിലും ഈ ആത്മസംഘഷര്‍ത്തെ
നിയന്ത്രിക്കുവാന്‍ ആവുന്നില്ലെനിക്ക്..
ദേഷ്യമോ,സങ്കടമോ,ആത്മ നിന്ദയോ..?
ഒന്നും ചെയ്യാനാവില്ലെന്ന നിസ്സഹായതയോ?
ജീവിതം ഒരു അഭിനയ വേദിയോ,
അതിലെ കേവല കഥാപാത്രമോ ഞാന്‍,
എന്നിലെ എന്നെ ഉള്ളില്‍ ഒതുക്കി,
ആടി തീര്‍ക്കാന്‍ ഈ ജന്മം,എത്രയുണ്ട് ബാക്കി??

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?