ഓര്‍മ

കെ.എം. രാധ
   
ഏനംമ്പ്രാട്ടീ


...അകലങ്ങളില്‍ നിന്നെവിടുന്നോ കേള്‍ക്കുന്ന നേര്‍ത്ത ശബ്ദം ആരുടേത്? ആ വിളിക്ക് പിന്നാലെ  ഇവള്‍ ഒന്‍പത് വയസ്സിന്റെ   ചെറുബാല്യം വാരി പുണര്‍ന്നു..
അതേ...ഉറുംബായി...വീട്ടുകാരുടെ കണ്‍വെട്ടത്തിനപ്പുറം ബലമുള്ള വാഴനാരില്‍ കോര്‍ത്തെടുത്ത പഴുത്ത പറങ്കിമാങ്ങകള്‍ ഓരോന്നായെടുത്ത് എനിക്ക് നല്‍കിയത്,  ,നാഗത്താന്‍ കോട്ടയ്ക്കകത്ത് നെടുങ്കന്‍ കാഞ്ഞിരമരം .നാഗപ്രീതിക്ക് വിളക്ക് തെളിയിക്കല്‍. ,വയല്‍ സമൃദ്ധിയില്‍ മേയുംപശുകിടാങ്ങള്‍,എരവത്ത് കുന്നിന്‍പടിഞ്ഞാറ് വശം അകലെയകലെ... അസ്തമനസൂര്യചുകപ്പില്‍ തെളിയും.വെള്ളി നിറം പുരണ്ട കപ്പലുകള്‍,........

          കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ 
അകലെ സാമൂതിരിരാജാവിന്റെ കുലദേവത കുടികൊളളും ശ്രീവളയനാട് ദേവീക്ഷേത്രത്തിനു കിഴക്ക്  അമ്പലക്കുളം,..വടക്ക് വശം കിഴക്കെമഠം. .അവിടെ 26.ജീവിതങ്ങള്‍. ആറ്റികുറുക്കിയെടുക്കും  ഓര്‍മകള്‍ .....ക്ഷേത്രോത്സവത്തിന് തിടമ്പ് , ആനപ്പുറത്ത്  എഴുന്നള്ളിച്ച്  ആര്‍ഭാടത്തോടെ  ചെണ്ട, മദദളം,, ഇലത്താളം,ചേങ്ങിലയുടെ ദൃതതാളങ്ങളില്‍,ആലവട്ടം. ചുഴറ്റി വരും.....
.നിറകാഴ്ച അവസാനിക്കും മുന്‍പ് ഗോപുരപടവുകള്‍ ഇറങ്ങി  ഓടി വീട്ടു മുറ്റത്തെത്തുമ്പോള്‍ കിതപ്പിനിടയില്‍ ഭീതിയോടെ കേള്‍ക്കാം.....വെടിയുടെ നിലയ്ക്കാത്ത ശബ്ദം....... 'അമ്പ്രാട്ടി...പേടിച്ചോയെ.... 'മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ കുസൃതിച്ചിരി..അമ്പ്രാട്ടി ..മിണ്ടൂലെ, പിണങ്ങ്ി? അരിവാള്‍ ചുണ്ട് കൊണ്ട് കരി മിനുങ്ങും പുറം  ചൊറി
ഞ്ഞു നടന്ന്. നീങ്ങുന്ന  അവരോട്..'പെട്ടെന്ന്,
'എന്നെ  അമ്പ്രാട്ടീന്ന് വിളിക്കരുത്.'.മീന്‍കണ്ണുകളില്‍ വിസ്മയം.!'
മണിന്ന് വിളിക്കു.
''ഏന്‍ അമ്പ്രാട്ടീന്നേ.....' അവര്‍ പകുതി പറഞ്ഞു നിര്‍ത്തി .
ഈ പാവാടക്കാരി ഗൌരവത്തോടെ '.
.മേലില്‍ പറങ്കിമാങ്ങയും,പഴുത്ത ചക്കചുളയും കൊണ്ട് അടുത്ത്
വരണ്ട. '  
 ആ തളര്‍ന്ന മുഖത്ത് വിഷമം.! മുന്‍പില്‍  തല കുനിച്ചു നില്‍ക്കുന്ന അവരോട്  ' പേര് വിളിക്കാന്‍  വയ്യേ?  ' 
എന്‍റെ  ചോദ്യത്തിനു ഉറുമ്പായി  'നിഷേധ ഭാവത്തില്‍  തല കുലുക്കി...'
പിന്നെ എന്ത് വിളിക്കും?' സങ്കോചത്തോടെ പതുക്കെ  
 ''മോളെന്ന് ആരും കേക്കാതെ'' കാലത്തിന് ,മിന്നല്‍പിണര്‍  വേഗം. 
വളയനാട് ക്ഷേത്രത്തിന്‍റെ വടക്കെ നടയുടെ കിഴക്കേ അറ്റത്ത്  ചതുരാകൃതിയില്‍ ഒരു വലിയ കരിങ്കല്ലുണ്ട്.പണ്ടു ദേവീ പ്രീതിക്ക്  ഇസ്ലാം സമുദായക്കാര്‍ അവിടെ വെച്ചു ആടറവ് നടത്തിയെന്ന് ഐതിഹ്യം.സാമൂതിരി രാജ്യവംശം നിലനിര്‍ത്തി പോന്ന ആ മതമൈത്രി,സമഭാവന ഇന്നെവിടെ?
രാഷ്ട്രീയം,ജാതിമതങ്ങള്‍ തമ്മില്‍ ഒളിപ്പോര്, സ്വാര്‍ത്ഥലാഭത്തിനു എന്തും തന്നില്‍ കേന്ദ്രീകൃതമാകുന്ന ,മനുഷ്യന്റെ ഛിദ്ര    വാസനകള്‍ ..... മാനവരാശി നശിക്കുകയാണോ ?   
എനിക്ക്  ഞായറാഴ്ചകള്‍ വിലപ്പെട്ടത്!ജനനം,വിവാഹം,മൂത്ത മകള്‍ ജനിച്ചത് ഞായറാഴ്ചകളില്‍..!..>                  
  ഞായറാഴ്ച നിരത്തിലെ തിരക്കുകള്‍ക്കൊപ്പം   മോഫുസല്‍ ബസ്സ്റ്റാന്റിലേക്ക്.,നടക്കുമ്പോള്‍ള്‍ എതിരെ വരുന്നു ഒരു കുടുംബം...
സ്ത്രീ എന്നെ നോക്കി ചിരിച്ചു. ഞാനും.'മനസ്സിലായോ' ചോദ്യത്തിന് മുന്‍പില്‍ പതറി. 
മറുപടിക്ക് നില്‍ക്കാതെ   ഉറുംമ്പായിയുടെ മകളുടെ മകള്‍ ',.അവളുടെ പേരകുഞ്ഞിനെ കൈയിലെടുത്തു  ഓമനിച്ചു  പതുക്കെ പറഞ്ഞു .....' പോന്നു മോനെ'......

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?