താജുദ്ദീൻ
കണ്ണുകളില്‍
വേനലുദിക്കുമ്പോള്‍
മരുഭൂമിയില്‍ ഇന്നലെ
ഒരു മഴ പെയ്തതായി
ഞാനറിയുന്നു
ആമഴയെ
ഞാന്‍
ഇങ്ങനെ വായിക്കുന്നു:
മരുഭൂമിയിലെ മഴയ്ക്ക്
വാഗ്ദാനങ്ങളില്ല
ബാധ്യതകളില്ല
വഴികളില്ല
അത് വഴിതെറ്റി വരുന്നു
വഴിതെറ്റി പോകുന്നു
മരുഭൂമിയിലെ മഴ
കലണ്ടര്‍ നോക്കുന്നില്ല
മരുഭൂമിയിലെ മഴ
ചിറാപുഞ്ചിയിയിലെ
മഴ പോലെ
അല്ല;
പെയ്യുന്തോറും അത്
ആരും നനയാത്തിരിക്കുന്നില്ല
മരുഭൂമിയില്‍
മഴ പെയ്താല്‍ മാത്രം മുളക്കുന്ന-
വിത്തുകളുടെ
കാത്തിരിപ്പില്ല
പ്രാര്‍ത്ഥനയില്ല
മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍
മണല്‍തരികളും
മഴത്തുള്ളികളും
ഒറ്റമരം
മരുഭൂമിയിലെ മഴ
മറ്റൊരു മഴവരെ
തോരുന്നില്ല
മീര ഇപ്പോള്‍
മഴ മരിച്ചുപോയ
മണ്ണോ പെണ്ണോ അല്ല
അവള്‍ മാത്രമാണ്
മഴ നനയുന്നത്..