23 Apr 2014

അവൾ


ഡോ കെ ജി ബാലകൃഷ്ണൻ 
========================== 
ആരിത് തുടികൊട്ടിപ്പാടുവോൾ 
എൻ മൌനത്തിൻ 
ഓരില മിഴിയുമീ 
പുലരിപ്പുതുചോപ്പിൽ!-
നേരിന് പുളകമായ് 
നീരിന് സുഖദമാമാം
നേരിയ കുളിർത്തുള്ളി- 
ത്തുടിപ്പായ് മധുരമായ്!
പൂനിലാവിഴയിലെ 
നീലത്തൂവെളിച്ചമായ് 
പൂങ്കിനാവിലെ രാഗമധുവിൻ 
ചിനച്ചമായ് 
പാതികൂമ്പിയ കരി-
മിഴിയിൽ തുളുമ്പുന്ന 
പ്രീതി തൻ പരിഭവ-
മുറയും കിണ്ക്കമായ്;

ജീവിതത്തിന് നിത്യ-
മാമോദ ച്ചിറപ്പായും 
ഭാവിതൻ തിരക്കോളിൽ
സാമസാന്ത്വനമായും
ആരിതെന്നകംപൊരുൾ-
ത്തുടിപ്പായ്ത്തുടിക്കുന്നു;
വാരിജമലരിതൾ-
മിനുപ്പായ് തുളിക്കുന്നു!

അവളെൻ സിരകളിൽ 
സംഗീതം പകരുവോൾ,
അവളെൻ കവിതയായ് 
ഈണമായ് 
നിറയുവോൾ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...