മണർകാട് ശശികുമാർ
ഓലപ്പടക്കം തിരിയുള്ളതും
തിരിയില്ലാത്തതുമുണ്ട്
താങ്കൾക്കേതാണ് വേണ്ടത്?
തിരിയില്ലാത്തത്,
അതെങ്ങനെ കത്തിക്കും?
എന്റെ നെഞ്ചു നിറയെ തീയാണ്
നെഞ്ചോട് ചേർത്ത് പിടിച്ചാൽ മതി
പടപടാന്ന് പൊട്ടും
പക്ഷേ ഒരു പ്രശ്നം.
എന്താണ്?
തിരിയില്ലാത്തത് ഒരെണ്ണമേയുള്ളു.
അതു ഞാനാണ് സർ