8 Jul 2011
ജന്മ നക്ഷത്രം
ഇന്ന് എന്‍റെ ജന്മദിനമാണ്.
കടലിന്‍റെ ജന്മനക്ഷത്രം
തന്നെയാണ് എന്‍റെതും
പിറന്നാള്‍ സമ്മാനമായി
നീയെന്താണ് എനിക്ക് തരിക?
ഇതെന്‍റെ ഹൃദയം ആണെന്നോ -
തി ഉടഞ്ഞു പോയ
ഒരു ശംഖിന്‍റെ കഷണമോ
അതോ അലറുന്ന കടലിനും
നാവികന് വഴി കാട്ടുന്ന
വിളക്ക് കൂടാരത്തിനുമിടയിലെ
നേര്‍ത്ത ഇരുട്ടില്‍ ഇരയെ
പതിയിരുന്നു ആക്രമിക്കുന്ന
വേട്ടമൃഗത്തിന്‍റെ ചെറുനീക്കം
പോലെ അപ്രതീക്ഷമായി
ഒരൊറ്റ ചുംബനമോ?
പിടയുന്ന നെഞ്ചില്‍ നീയെന്‍റെ
മുഖം ചേര്‍ത്തമര്‍ത്തുമ്പോള്‍
അവിടെ ഞാനും നീയുമില്ല
തിരയും തീരവും പോലെ
ഒരിക്കലും സ്വന്തമാകാനാവാത്ത
രണ്ടു ആത്മാക്കള്‍ മാത്രം.
പ്രണയത്തിന്‍റെ ഏറ്റവും
ഉദാത്തമായ ഈ ഉപമയല്ലാതെ
മറ്റൊന്നിനെയും നമ്മുടെ
വേവുന്ന ഹൃദയത്തിന്
പകരം വെയ്ക്കാനില്ല.
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...