13 Aug 2011

കൊന്ത


 സ്മിത




ഒരുകൊന്ത.....
ആരുമറിയാതെ.
ഞാനെപ്പോഴും
നെഞ്ചോടു ചേ൪ക്കുന്നു.
എ൯റെഇട൪ച്ചകളില്‍ നീ
തുണയാകുമെന്നും...
എ൯റെ നിലവിളികളില്‍
ആശ്വാസമാകുമെന്നും
ഞാ൯ കരുതുന്നു.
കൊന്ത ചോല്ലാ൯ ഞാനജ്ഞയെങ്കിലുംനിന്നെ..
മിഴിയോടു ചേ൪ക്കാ൯,
മിശിഹായ്ക് സ്തുതി പറയാ൯
ഞാ൯ ശീലിച്ചിരിക്കുന്നു
സത്യം പറയട്ടെ........
ഞാനും ഒരു കുരിശേറലിന്റെ
പാതയിലാണ്.
കാല്‍വരിക്കുന്നി൯ മുകളില്‍
നീയേറ്റുവാങ്ങിയ അതേ യാതന
എന്നെയും കാത്തിരിക്കുന്നു.
എനിക്കു വേണ്ടിപ്പണിയുന്ന...
മിനുത്ത ആണികളുടെ കിലുക്കം
വ൪ദ്ധിച്ചുകോണ്ടേയിരിക്കുന്നു
എനിക്കുവേണ്ടിപ്പണിയുന്ന
കുരിശി൯റെ ഭാരവും
വ൪ദ്ധിച്ചുകൊണ്ടേയിരിക്കുന്നു
കാല്‍വരിക്കുന്നി൯ മുകളിലേക്ക്
ഭാരം കൊണ്ട് നിവരാനാകാതെ
ചാട്ടവാരുകളുടെ പുകച്ചിലുകള്‍ക്കിടയില്‍
വലിഞ്ഞിഴയുമ്പോഴും ഞാ൯
കരയുകയോ പരിതപിക്കുകയോയില്ല.
കാരണംനാമിരുവരും
പരസ്പരം സുരക്ഷിതരാണ്
.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...