13 Sept 2011

ഓണച്ചിന്തുകൾ






സജീവ്‌.വി.കിഴക്കേപ്പറമ്പിൽ


ആടിമറഞ്ഞാവണിപിച്ചനടക്കും
തൊടിയിൽ തൊട്ടാവാടിപ്പടവിൽ
ചിത്രത്തുമ്പികൾവർണംപാകിയ
പൊൻവെയിൽകോടിയേറുമ്പോൾ
നാട്ടുമൊഴിച്ചേലൂറുംകാറ്റിൽ
നാടൻശീലുകൾതുയിലുണരുമ്പോൾ
പുന്നെല്ലുമണം മണ്ണും വിണ്ണും
പൂത്തുലയുമ്പോൾ ഓണത്തപ്പൻ പടിയേറുന്നു...
കർക്കടക കരിനിഴലുകൾ
കടവുകടന്നെങ്ങോമറയുമ്പോൾ
ആവണിവെട്ടം പൂക്കും പുലരിയിൽ
പൂവിതളായ്‌ ചിങ്ങം പടിയേറുന്നു
ശ്രാവണ ദീപ്തനിലാത്തുയിലൊഴുകും
പൊന്നണിരാവുകളൂഞ്ഞാൽപാട്ടുകൾ
അത്തം പത്തും നുര നുരയുമ്പോൾ
പൊന്നോണം നിറ നിറയുന്നു...
ഉഷ്ണകാറ്റുലയും ജീവിതവഴിയിൽ
വേനൽനിറയും പകലിരവുകളിൽ
കനവിലൊരായിരമോണകാഴ്ചകൾ
ചിങ്ങനിലാവിൽപൂത്തുലയുന്നു
സിരകളിലോണപെരുമകൾ
തൂയിലായ്‌ നിറനിർവൃതിയായ്‌
തുടിതുള്ളിപടവേറുമ്പോൾ
പുഴയും വഴിയും വയലുംതൊടിയും
മേളതരംഗിതഹർഷാരവമായ്‌
ചിങ്ങച്ചേലിൽ പൂത്തുലയുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...